'ശരത്തിനെ ചെറിയ പ്രായം മുതൽ അറിയാം, കൊവിഡ് സമയത്ത് ഡേറ്റ് ചെയ്യാൻ ആരംഭിച്ചു പിന്നീട് ഒരുമിച്ച് താമസിച്ചു'
കേരളത്തിലെ സെലിബ്രിറ്റി അവതാരകരിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. സ്ത്രീകൾക്ക് സ്വതന്ത്രരും സ്വയം പര്യാപ്തതയുള്ളവരുമായി ജീവിക്കാൻ കഴിയുമെന്ന് മലയാളികളെ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച വ്യക്തികളിൽ ഒരാളാണ് രഞ്ജിനി. തുടക്കത്തിൽ മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീട് രഞ്ജിനിയെ മലയാളികൾ അംഗീകരിച്ച് തുടങ്ങി. അവതരണ രംഗത്ത് തന്റേതായൊരു ശൈലിയുമായി എത്തി ഹൃദയങ്ങൾ കീഴടക്കിയ രഞ്ജിനി ഹരിദാസ് കഴിഞ്ഞിട്ടേ ആങ്കറിങ് രംഗത്ത് മറ്റൊരാളെ മലയാളികൾക്ക് സങ്കൽപ്പിക്കാനാവൂ.
നാൽപ്പതുകളിലേക്ക് കടന്ന അഭിനേത്രിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ കാമുകനായ ശരത്ത് പുളിമൂടിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നാൽപ്പത്തിരണ്ടുകാരിയായ താരം കൊവിഡ് സമയത്താണ് ശരത്തുമായി പ്രണയത്തിലാകുന്നത്. ഇടയ്ക്കിടെ ശരത്തിനൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി പങ്കിടാറുണ്ട്. താനും ശരത്തും ഒരേ പോലെയുള്ള വ്യക്തികളാണെന്ന് രഞ്ജിനി പറയുന്നു. ശരത്തിനെ എനിക്ക് ചെറിയ പ്രായം മുതൽ അറിയാം. അദ്ദേഹം എന്റെ കൂട്ടുകാരനാണ്. ആര് എന്തൊക്കെ പറഞ്ഞാലും സൗഹൃദം എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരത്ത് ഡിവോഴ്സിയാണ്.
ഞാൻ വിവാഹത്തിലേക്ക് പോയിട്ടില്ലെങ്കിലും എനിക്ക് ഒരുപാട് റിലേഷൻഷിപ്പ്സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും വർക്കായില്ല. പക്ഷെ ശരത്തുമായുള്ള എന്റെ ബന്ധവും കോംപ്ലിക്കേറ്റഡ് തന്നെയാണ്. സ്മൂത്തായാണ് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഞാനും ശരത്തും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. സിമിലാരിറ്റീസുള്ള ആൾക്കാർ തമ്മിലുള്ള റിലേഷൻഷിപ്പ്സ് നിലനിൽക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൊവിഡ് സമയത്താണ് ഞങ്ങൾ ഡേറ്റ് ചെയ്യാൻ ആരംഭിച്ചത്.
പിന്നീട് ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു. ഒരുമിച്ച് താമസിച്ചപ്പോഴാണ് ഞങ്ങൾ പാട്നേഴ്സ് എന്ന രീതിയിൽ ഗംഭീരമാണെന്ന് ഞാൻ മനസിലാക്കിയത്. കൊവിഡ് കഴിഞ്ഞപ്പോൾ ആ ചിന്തയിൽ മാറ്റം വന്നു. ശരത്തിന് വലിയൊരു സോഷ്യൽ സർക്കിളുണ്ട്. ഞാൻ സോഷ്യലാണ്. പക്ഷെ ശരത്തിനെപ്പോലെയാകാൻ എനിക്ക് പറ്റില്ല. പിന്നീട് ശരത്ത് ദുബായിക്ക് പോയി. ഞാനും പോകണമെന്ന് ആദ്യം കരുതിയാണ്. പിന്നീട് വേണ്ടെന്ന് വെച്ചു.
അതിനിടയിൽ ഒരുപാട് ഡിസിഷൻ മേക്കിങ് ഇഷ്യൂസ് വന്നു എന്നും രഞ്ജിനി പറയുന്നു. പിന്നീട് താരം പ്രായം നാൽപ്പതുകളിലേക്ക് എത്തിയപ്പോൾ ശരീരത്തിലും ചിന്തയിലുമുണ്ടായ മാറ്റം തന്നെ എങ്ങനെ ബാധിച്ചുവെന്നതിനെ കുറിച്ചും മനസ് തുറന്നു. നാൽപ്പതുകളിലേക്ക് കടന്ന് കഴിയുമ്പോൾ ശരീരത്തിൽ അടക്കം ഒരുപാട് മാറ്റങ്ങൾ വരും.

അതിനെ കുറിച്ച് ആരും ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് തോന്നുന്നു. ചിലപ്പോഴൊക്കെ വളരെ മോശമായ അവസ്ഥയിലൂടെ ഞാൻ കടന്നുപോകാറുണ്ട്. പ്രായവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നെ അലട്ടുന്നതിനിടയിലാണ് ശരത്തിന്റെ പ്രശ്നവും എന്റെ സഹോദരന്റെ വിവാഹവുമെല്ലാം വന്നത്. മിഡ് ലൈഫ് ക്രൈസിസ് എന്നാണ് ഞാൻ ഈ അവസ്ഥയെ വിശേഷിപ്പിക്കാറ്. ഞാൻ വളരെ ചില്ലാണ്. എന്ത് പ്രശ്നം വന്നാലും എനിക്ക് ഹാന്റിൽ ചെയ്യാൻ പറ്റും എന്നെല്ലാമാണ് ഞാൻ കരുതിയിരുന്നത്.
പക്ഷെ പോകെ പോകെ എനിക്ക് എന്റെ മേലുള്ള നിയന്ത്രണം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമായി. ഹാപ്പിനെസ് നൽകുന്ന സമാധാനം എനിക്ക് അൾട്ടിമേറ്റാണ്. അതിനെ പോലും പ്രായവും ഹോർമോണും എഫക്ട് ചെയ്തു. ഫാസ്റ്റിങ്ങാണ് എന്നെ മാറ്റിയത്. ആയുർവേദം ഫാനാണ് ഞാൻ. 2008 മുതൽ ഇതുവരെയും ആയുർവേദമാണ് ഞാൻ ഫോളോ ചെയ്യുന്നത്. എന്റെ ശരീരത്തിന് അത് ആവശ്യമാണ്.
എല്ലാ വർഷവും 21 ദിവസം ആയുർവേദ ചികിത്സയ്ക്കായി ഞാൻ മാറ്റിവെക്കും. ഒരു ദിവസം പോലും പട്ടിണി കിടക്കാത്ത ഞാനാണ് ഫാസ്റ്റിങ് ചെയ്തത്. ശരത്ത് വളരെ നല്ല മനുഷ്യനാണ്. എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. ശരത്തും അതുപോലെ തന്നെയാണ്. സെൽഫ് ലവ് ഉള്ളയാളാണ്. എന്നെ പോലെ ശരത്തും ലൗഡാണ്. എന്റെ ദുർബലമായ അവസ്ഥ ഞാൻ ആരുടെയും മുമ്പിൽ കാണിക്കാറില്ലെന്നും രഞ്ജിനി പറയുന്നു.


Click it and Unblock the Notifications











