'അടക്കവും ഒതുക്കവുമില്ല, കേരളത്തനിമയില്ലാത്ത കുട്ടിയെന്ന് ആക്ഷേപം, അതിനുശേഷം എല്ലാവരേയും ഹ​ഗ് ചെയ്ത് തുടങ്ങി'

ആങ്കറിങ്... അത് രഞ്ജിനി ഹരിദാസ് കഴിഞ്ഞിട്ടേ മലയാളികൾക്ക് മറ്റാരുമുള്ളു. സ്റ്റേജായാലും റിയാലിറ്റി ഷോയായാലും മനോഹരമായി കൈകാര്യം ചെയ്യാൻ രഞ്ജിനിക്ക് അറിയാം. തുടക്കം മുതൽ അവസാനം വരെ ഊർജ്ജസ്വലത, സ്വാഭാവികത, ചടുലത എന്നിവ രഞ്ജിനി കൃത്യമായി നിലനിർത്തും. എന്നാൽ തുടക്ക കാലത്ത് വലിയ രീതിയിലുള്ള വിമർശനമാണ് രഞ്ജിനിക്ക് കേൾക്കേണ്ടി വന്നത്.

രഞ്ജിനി ഐഡിയ സ്റ്റാർ സിങ്ങറിന്റെ അവതാരകയായിരുന്ന സമയത്ത് താരത്തിന്റെ ഇം​ഗ്ലീഷ് കലർത്തിയുള്ള സംസാരത്തിനും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണത്തിനും പെരുമാറ്റത്തിനുമെല്ലാം കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നു. എന്നാൽ ഇപ്പോൾ ഐഡിയ സ്റ്റാർ സിങ്ങറിന്റെ പഴയ എപ്പിസോഡുകൾ സോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുമ്പോൾ കമന്റ് ബോക്സ് നിറയെ താരത്തെ പ്രശംസിച്ചുള്ള കമന്റുകളാണ്.

Ranjini Haridas

ആങ്കറിങ്ങിൽ സ്വന്തമായ ഒരു ശൈലിയും പ്രൊഫഷണലിസവുമൊക്കെ ഉണ്ടായിരുന്ന മലയാളത്തിലെ ​ഗോട്ട് ലെവൽ ആങ്കർ ആയിരുന്നു രഞ്ജിനി. എന്നിട്ടും വേണ്ട അംഗീകാരം മലയാളി പ്രേക്ഷകരിൽ നിന്ന് അന്ന് കിട്ടിയില്ല. പലപ്പോഴും താരങ്ങൾ അടക്കം രഞ്ജിനിയെ സ്കിറ്റകളിലൂടെയും പ്രസം​ഗങ്ങളിലൂടെയും പരസ്യമായി അപമാനിച്ചപ്പോഴും അതും മലയാളികൾ ആഘോഷിക്കുകയാണ് ചെയ്തത്.

എന്നാൽ എന്ത് മോശമായ സാഹചര്യമാണെങ്കിലും മനോഹരമായാണ് രഞ്ജിനി കൈകാര്യം ചെയ്തത്. ഇപ്പോൾ താരം വളരെ വിരളമായി മാത്രമാണ് അവതാരകയായി പ്രത്യക്ഷപ്പെടുന്നത്. ആങ്കറിങ് പ്രൊഫഷനിലേക്ക് വന്നശേഷം ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്കുശേഷം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിലാണ് രഞ്ജിനിയുടെ അഭിമുഖം സ്ട്രീം ചെയ്യാൻ പോകുന്നത്. സ്വകാര്യ ജീവിതം, കരിയറിലെ ഉയർച്ച താഴ്ചകൾ, പ്രണയം, മാതാപിതാക്കൾ എന്നിവയെ കുറിച്ചെല്ലാം രഞ്ജിനി മനസ് തുറക്കുന്നുണ്ട്. അടക്കവും ഒതുക്കവുമില്ലാത്ത കുട്ടി എന്നുള്ള പഴികൾ കേട്ടതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

അടക്കവും ഒതുക്കവുമില്ലാത്ത കേരളത്തനിമയില്ലാത്ത കുട്ടി. എന്താണ് ഈ കേരളത്തനിമ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. എനിക്ക് റൊമാൻസേയില്ല. 1990കളിൽ ഷാരൂഖ് ഖാൻ സിനിമകൾ കണ്ടിരുന്ന കാലത്ത് കുറച്ച് ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ കള്ളമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കെട്ടിപിടിക്കാത്ത ഒരമ്മയായിരുന്നു. ഒരിക്കലും ഹ​ഗ് ചെയ്തിരുന്നില്ല. പക്ഷെ ഞാൻ ചോയ്സിൽ പഠിച്ച് തുടങ്ങിയപ്പോൾ എല്ലാവരും പരസ്പരം ഹ​ഗ് ചെയ്യുന്നതാണ് കാണുന്നത്.

Ranjini Haridas

അന്നാണ് ഹ​​ഗിന്റെ മാജിക്ക് എന്താണെന്ന് ഞാൻ ചിന്തിച്ച് തുടങ്ങിയത്. ശേഷം ഞാനും എല്ലാവരേയും ഹ​ഗ് ചെയ്ത് തുടങ്ങി. എന്റെ അമ്മയുടെ വിവാഹ സമയത്ത് എന്റെ അപ്പൂപ്പന്റെ ഏക കണ്ടീഷൻ പയ്യൻ മദ്യപിക്കരുത് എന്നായിരുന്നു. അച്ഛൻ കള്ളം കള്ളം പറഞ്ഞു എന്നിങ്ങനെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. രഞ്ജിനിയുടെ അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ തങ്ങൾ കാത്തിരിക്കുകയാണെന്നാണ് ഏറെയും കമന്റുകൾ.

രഞ്ജിനിയെ ​ഗസ്റ്റായി ഷോയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് അധികം നാളുകളായി ധന്യയ്ക്ക് പ്രേക്ഷകരിൽ നിന്നും റിക്വസ്റ്റ് വരുന്നുണ്ട്. ആ ആ​ഗ്രഹമാണ് സഫലമായിരിക്കുന്നത്. ഇന്റർവ്യു ടീസറിന് പോലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X