ദുബായിലെ ഷോയ്ക്ക് ശേഷം ഞങ്ങളെ പെടുത്തിയത് പോലെ, അന്ന് ഞാൻ ഭദ്രകാളിയായി; പേടിപ്പെടുത്തിയ സംഭവം: രഞ്ജിനി ഹരിദാസ്
ഗൾഫ് ഷോയ്ക്ക് പോയ സമയത്തുണ്ടായ മോശം അനുഭവം ഓർത്തെടുത്ത് ആങ്കർ രഞ്ജിനി ഹരിദാസ് ദുബായിൽ ഒരു ഷോയ്ക്ക് പോയി. ഞാൻ ദുബായിലൊക്കെ പോയാൽ ഹോട്ടലുകളിൽ താമസിക്കില്ല. കംഫർട്ടബിൾ അല്ലെങ്കിൽ ഫ്രണ്ടിന്റെ വീട്ടിലാണ് താമസിക്കുക. കുറേ ആൾക്കാരുണ്ട് ഈ ഷോയിൽ. പ്രശസ്തരായ ആർട്ടിസ്റ്റുകൾ. റിഹേഴ്സലിന് എത്തിയ ദിവസം രാത്രി ഞങ്ങളെ റൂമിലേക്ക് വിളിക്കുന്നുണ്ട്, കതക് തട്ടുന്നുണ്ട് എന്ന് കുറച്ച് പേർ എന്നോട് പറഞ്ഞു. ഇതിനിടെ സ്പോൺസർക്ക് എന്നെ പരിചയപ്പെടണമെന്ന് പറഞ്ഞിരുന്നു. ഞാൻ ഓക്കെ പറഞ്ഞു. ലഞ്ചിന് കൊണ്ട് പോകും എന്ന് പറഞ്ഞു. അതിൽ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. ഈ സ്പാേൺസർ വന്നു.
ഞാനിയാളുടെ കൂടെ ലഞ്ചിന് പോയി. അതിന് ശേഷം നമുക്ക് കടയിൽ പോകാം ഫോൺ വാങ്ങാം എന്ന് പറഞ്ഞു. എന്തിനെന്ന് ഞാൻ ചോദിച്ചു. വേണ്ടെന്ന് പറഞ്ഞ് ഞാൻ പോയി. ഇതൊക്കെ കഴിഞ്ഞാണ് കതകിൽ തട്ടുന്ന കാര്യം അവർ പറയുന്നത്. ആശങ്കപ്പെടേണ്ടെന്ന് ഞാൻ പറഞ്ഞു. ഷോ കഴിഞ്ഞ് ഞങ്ങളെയെല്ലാവരെയും ഡിന്നറെന്ന് പറഞ്ഞ് ദൂരേക്ക് കൊണ്ട് പോയി. അവരുടെ കുറേ ആൾക്കാരെ വിളിച്ച് അവരുടെ ഡിന്നർ. ആൽക്കഹോളുണ്ട്.

ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ട് പോലുമില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ആർട്ടിസ്റ്റുകളെല്ലാം അൺകംഫർട്ടബിൾ ആയി. ഞാൻ ഭയങ്കരമായി ദേഷ്യപ്പെട്ടു. അന്ന് ഞാൻ ഭദ്രകാളിയായി. ഒരുപാട് സ്ത്രീകളുണ്ട്. ഡിന്നറെന്ന് പറഞ്ഞ് കൊണ്ട് പോയി പെടുത്തിയത് പോലെ. ഇത് കേരളമല്ല. ദുബായ് ആണ്. ഒറ്റ ഫോൺ കോൾ മതിയെന്ന് ഞാൻ പറഞ്ഞു. ഭക്ഷണമെന്ന് പറഞ്ഞ് വന്നിട്ട് ഭക്ഷണവുമില്ല. അത് ഞാൻ മറക്കാത്ത അനുഭവമാണ്. പേടിപ്പെടുത്തിയ സംഭവം. ഞാൻ തന്നെ ഒച്ചയും ബഹളവും ഉണ്ടാക്കി രക്ഷപ്പെടണം. അതായിരുന്നു അവസ്ഥയെന്ന് രഞ്ജിനി ഹരിദാസ് ഓർത്തു.
കണ്ണൂരിൽ വെച്ചുണ്ടായ അനുഭവവും രഞ്ജിനി പങ്കുവെക്കുന്നുണ്ട്. കണ്ണൂരിൽ ഒരു ആഡ്. നല്ലൊരു പേയ്മെന്റ്. എല്ലാം വിളിച്ച് കൺഫോം ചെയ്തു. ഞങ്ങൾ പോയി ആഡൊക്കെ ഷൂട്ട് ചെയ്തു. ക്ലെെന്റ് വന്ന് സംസാരിച്ചു. പാക്കപ്പ് ചെയ്ത് പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ നിന്നൂടെ എന്ന് അയാൾ. എന്റെ കൂടെ ഡ്രെെവർ ആഷിഖ് ഉണ്ട്. സ്റ്റാർ സിംഗർ തൊട്ട് അഞ്ചെട്ട് വർഷം അവനായിരുന്നു എന്റെ കൂടെ ഓൾ ഇൻ ഓൾ ആയി. റൂമിലേക്ക് പോയപ്പോൾ അയാൾ പേയ്മെന്റ് തരാൻ റൂമിലേക്ക് വന്നു. പേയ്മെന്റ് തന്നപ്പോൾ താങ്ക് യൂ പറഞ്ഞു. പിന്നെയും അയാൾ നിൽക്കുന്നില്ലേ എന്ന് ചോദിച്ച് കൊണ്ടിരുന്നു. എനിക്ക് മനസിലാകുന്നില്ല, ഞാനെന്തിനാണ് നിൽക്കുന്നതെന്ന് ഞാൻ ചോദിച്ചു.
ഞാനയാളുടെ കിടക്കണം എന്നായിരുന്നു ആവശ്യം. താനപ്പോൾ തന്നെ പ്രതികരിച്ചെന്നും അയാൾക്കൊപ്പം കോർഡിനേറ്ററെയും വിളിച്ച് സംസാരിച്ചെന്നും രഞ്ജിനി ഹരിദാസ് ഓർത്തു. വീട്ടിൽ വരണം, ഭാര്യയും മക്കളും ഡിന്നറുണ്ടാക്കിയിട്ടുണ്ട് എന്നയാൾ നേരത്തെ പറഞ്ഞിരുന്നു. പോകുന്ന വഴി ഭാര്യയെയും മക്കളെയും കണ്ടിട്ട് പോകാം എന്ന് വരെ ഞാൻ പറഞ്ഞതാണ്. ഈ സംഭവം നടന്നതോടെ താനെന്നെ വീട്ടിൽ കൊണ്ട് പോകണമെന്ന് ഞാൻ പറഞ്ഞു. എനിക്ക് കലി വന്നിരിക്കുകയാണ്. അയാളെയും കൊണ്ട് എന്റെ വണ്ടിയിൽ അയാളുടെ വീട്ടിൽ പോയി. കുടുംബം ഞാനായിട്ട് നശിപ്പിക്കേണ്ടെന്ന് തോന്നിയെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications