അയാളുടെ കൂടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോകുമെന്നാണ് കരുതിയത്; രാത്രിയിൽ നടന്ന സംഭവത്തെ പറ്റി രഞ്ജിനി ഹരിദാസ്

വാചകം കൊണ്ട് എല്ലാവരെയും കൈയ്യിലെടുക്കുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷും മലയാളവും ചേര്‍ന്ന് മംഗ്ലീഷ് എന്നൊരു ഭാഷ തന്നെ ഉണ്ടാക്കി കൊണ്ടാണ് രഞ്ജിനി മലയാളികളുടെ മനം കവര്‍ന്നത്. ഇപ്പോള്‍ നാല്‍പത് വയസിലേക്ക് എത്തിയതിന്റെ ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് അടുത്തിടെ നടി തന്നെ പറഞ്ഞിരുന്നു.

അതേ സമയം പരിപാടിയ്ക്ക് പോയ താന്‍ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച് പോവുകയുള്ളുവെന്ന് പറഞ്ഞതിനെ പറ്റി വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു രഞ്ജിനി ഹരിദാസ്. ഇപ്പോഴും മറക്കാന്‍ പറ്റാത്തൊരു സംഭവത്തെ കുറിച്ച് പറയുന്നതിനിടയിലാണ് ഇക്കാര്യം നടി പറഞ്ഞത്.

 നാല്‍പത് വയസ് കഴിഞ്ഞെങ്കിലും ഇപ്പോഴും സിംഗിളായി ജീവിക്കുകയാണ് രഞ്ജിനി ഹരിദാസ്

നാല്‍പത് വയസ് കഴിഞ്ഞെങ്കിലും ഇപ്പോഴും സിംഗിളായി ജീവിക്കുകയാണ് രഞ്ജിനി ഹരിദാസ്. അടുത്തിടെ അനിയന്റെ വിവാഹം നല്ല രീതിയില്‍ നടത്തി കൊടുത്തെങ്കിലും താനിപ്പോഴും വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്നാണ് രഞ്ജിനി പറയുന്നത്.

അതേ സമയം താന്‍ പ്രണയത്തിലാണെന്നും ബോയ്ഫ്രണ്ടിന്റെ കൂടെയുള്ള ജീവിതത്തെ പറ്റിയുമൊക്കെ നടി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് വര്‍ക്കിന് പോയ സ്ഥലത്ത് നിന്നും ഒരനുഭവം ഉണ്ടായതിനെ പറ്റി രഞ്ജിനി വ്യക്തമാക്കിയത്.

അയാള്‍ രാത്രി പെയ്‌മെന്റിന്റെ കാര്യം പറയാന്‍ വന്നു

രഞ്ജിനിയുടെ വാക്കുകളിങ്ങനെയാണ്... 'എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാല്‍ അതിന് പറ്റാത്തൊരു ദിവസം അയാള്‍ രാത്രി പെയ്‌മെന്റിന്റെ കാര്യം പറയാന്‍ വന്നു.

ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല.

അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന്

ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു. 'അതല്ല, കോര്‍ഡിനേറ്റര്‍ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും',. കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ? എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. എന്നിട്ട് കോര്‍ഡിനേറ്ററെ വിൡു. പിന്നാലെ അവിടെയുള്ള ഡ്രൈവര്‍ അടക്കം എല്ലാവരെയും വിളിച്ചു.

ഇദ്ദേഹത്തിന്റെ കൂടെ കിടന്നുറങ്ങാനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ

ചേട്ടാ.. ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ എന്നും ചോദിച്ചതായി രഞ്ജിനി വ്യക്തമാക്കുന്നു. താന്‍ ഇങ്ങനെയാണെന്നാണ്', രഞ്ജിനി പരിപാടിയിലൂടെ പറയുന്നത്. അതേ സമയം രഞ്ജിനി ഇനിയും വിവാഹം കഴിക്കാത്തത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങളൊക്കെ നേരിടേണ്ടി വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

 രഞ്ജിനിയുടെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കമന്റുകളാണ് വരുന്നത്

രഞ്ജിനിയുടെ വെളിപ്പെടുത്തല്‍ വീഡിയോയുടെ പ്രൊമോ വന്നത് മുതല്‍ നടിയുടെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കമന്റുകളാണ് വരുന്നത്. ഇനിയെങ്കിലും പ്രണയം പ്രഖ്യാപിച്ച് ഔദ്യോഗികമായി കാമുകനൊപ്പം ജീവിച്ചൂടേ എന്നാണ് ഒരു ആരാധകന്‍ രഞ്ജിനിയോട് ചോദിക്കുന്നത്. വൈകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രഞ്ജിനി തന്നെ എത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X