വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്
നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. അടുത്തിടെ സഹോദരന്റെ വിവാഹവിശേഷങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരുന്നത്. എന്നാല്‍ പിന്നാലെ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഡെയ്‌ലി വ്‌ളോഗിന്റെ ഭാഗമായി രഞ്ജിനി എടുത്ത വീഡിയോയില്‍ ഇപ്പോഴത്തെ തന്റെ പ്രശ്‌നങ്ങളെ കുറിച്ചാണ് നടി സൂചിപ്പിച്ചത്.
നാല്‍പതാം വയസിലേക്ക് എത്തിയതോടെ ഇതുവരെ ജീവിതത്തില്‍ ഉണ്ടാവാത്ത പലതും അനുഭവിച്ച് തുടങ്ങിയെന്നാണ് പറയുന്നത്. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് വീഡിയോയില്‍ രഞ്ജിനി പറയുന്നു.

'പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല.
എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടില്‍ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു.

ഒന്നുകില്‍ ഇത് ഡിപ്രഷന്‍ ആയിരിക്കും. അതല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസസ് ആവും. എനിക്കിപ്പോള്‍ നാല്‍പത് വയസുണ്ട്. ആ പ്രായത്തില്‍ ഇങ്ങനൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്. പലതും വായിച്ചതില്‍ നിന്നും മിഡ് ലൈഫ് ക്രൈസസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനെക്കാളും മിഡ് ലൈഫ് ക്രൈസസാണ് നല്ലത്. കാരണം കുറച്ച് കഴിയുമ്പോള്‍ പോകുമല്ലോന്ന് രഞ്ജിനി പറയുന്നു.

ജീവിതത്തില്‍ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്‌നം. ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. പക്ഷേ അതൊന്നും എനിക്ക് കാണാന്‍ സാധിക്കുന്നില്ല. 2023 ഇതിനെല്ലാം പരിഹാരമായി നല്ലൊരു വര്‍ഷമായി മാറിയേക്കുമെന്നാണ് കരുതുന്നത്.

രഞ്ജിനിയുടെ കൂടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയും ഉണ്ടായിരുന്നു. 2023 ല്‍ ജീവിതത്തില്‍ എന്ത് മാറ്റം കൊണ്ട് വരാനാണ് നീ ഉദ്ദേശിക്കുന്നതെന്ന് രഞ്ജിനി ചോദിച്ചിരുന്നു. 'കരിയറിന് ഫോക്കസ് കൂടുതല്‍ നല്‍കും, സമ്പാദ്യമുണ്ടാക്കണം, പിന്നെ ഭക്ഷണം കഴിക്കണം, കിടന്നുറങ്ങണം', ഇതാണ് തന്റെ ലക്ഷ്യമെന്ന് ജാന്‍മണി പറയുന്നു.

എല്ലാ പുതുവര്‍ഷത്തിലും എല്ലാവരും തീരുമാനിക്കുന്ന കാര്യങ്ങളെ എനിക്കുള്ളു. വെയിറ്റ് കുറയ്ക്കണം, ഫിറ്റ്‌നസ് നോക്കണം, മദ്യപാനം നിര്‍ത്തണം, ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം, എന്നൊക്കെയാണ്. എന്നാല്‍ ഇത്തവണ കുറച്ച് പുതുമയുണ്ട്.
നാല്‍പത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇങ്ങനൊരു പ്രതിസന്ധിയുണ്ടാവുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ ആറ് മാസമായി ഞാനിതുവരെ അനുഭവിക്കാത്ത ചില പുതിയ വികാരങ്ങളാണ് അറിഞ്ഞത്. തന്റെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നം വന്നാലും അതൊന്നും ബാധിക്കാറില്ലാത്ത ആളായിരുന്നു താനെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











