ഷൂട്ട് കഴിഞ്ഞ് വന്നാൽ എവിടെയെങ്കിലും പോയി തുള്ളിച്ചാ‌ടണം, പാർട്ടികൾ എന്റെ ജോലിയെ ബാധിച്ചിട്ടില്ല: രഞ്ജിനി

കേരളത്തിലെ നെെറ്റ് ലെെഫിനെക്കുറിച്ച് സംസാരിച്ച് ആങ്കർ രഞ്ജിനി ഹരിദാസ്. നെെറ്റ് ലെെഫ് സാധ്യതകൾ വാണിജ്യപരമായി ഉപയോ​ഗിക്കാൻ ജില്ലകൾക്ക് പറ്റണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. നെെറ്റ് ലെെഫും പാർട്ടിയുമെന്നാൽ മദ്യപാനവും ലഹരിയും മാത്രം അല്ലെന്നും രഞ്ജിനി പറഞ്ഞു. മനോരമ ന്യൂസിലെ ചർച്ചയിലാണ് പരാമർശം.

ദീപികയുടേയോ രൺവീറിന്റെയോ നിറമില്ല, മാതാപിതാക്കളുടേതിന് സമാനമാകേണ്ടേ?; കുഞ്ഞ് ദുവയ്ക്ക് ബോഡി ഷെയ്മിങ്!
ദീപികയുടേയോ രൺവീറിന്റെയോ നിറമില്ല, മാതാപിതാക്കളുടേതിന് സമാനമാകേണ്ടേ?; കുഞ്ഞ് ദുവയ്ക്ക് ബോഡി ഷെയ്മിങ്!

നെെറ്റ് ലെെഫ് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ് ആദ്യം പോകുന്നത് ആൽക്കഹോളിലേക്കും ഡ്ര​ഗ്സിലേക്കുമാണ്. അങ്ങനെ നമ്മുടെ സിസ്റ്റം വയേർ‍ഡ് ആണ്. കാരണം അതിനാണ് ഏറ്റവും കൂടുതൽ പബ്ലിസിറ്റി. അതിനാണ് ന്യൂസ് വാല്യു. എന്റെ പതിനെട്ടാം വയസ് തൊട്ട് എനിക്ക് പറ്റാവുന്ന രീതിയിൽ ആസ്വദിക്കുന്നയാളാണ് ഞാൻ. പക്ഷെ എന്റെ ജീവിതത്തെയോ ജോലിയെയോ ബാധിച്ചിട്ടില്ല. ഞാൻ ഉത്തരവാദിത്വത്തോടെയാണ് പാർട്ടി ചെയ്തത്.

Ranjini Haridas

അഞ്ച് ദിവസം ഷൂട്ടൊക്കെ കഴിഞ്ഞാൽ വെള്ളിയാഴ്ചയാകുമ്പോൾ എങ്ങനെയെങ്കിലും എവിടെയെങ്കിലും പോയി തുള്ളിച്ചാടിയാൽ മതിയെന്ന് തോന്നും. അപ്പോൾ ഞാൻ പാർട്ടിക്ക് പോകും. യൂറോപ്പിൽ പോയാലും എല്ലായിടത്തും ഈ നെെറ്റ് ലെെഫൊന്നും ഇല്ല. പ്രധാനപ്പെട്ട ചില ന​ഗരങ്ങളിൽ ഉണ്ടാകും. നെതർലന്റിൽ എല്ലായിടത്തും രാത്രി മൂന്ന് മണി വരെയൊന്നും നെെറ്റ് ലെെഫില്ല. കൊച്ചിയിലേക്കാളും നേരത്തെ അവർ അ‌ടയ്ക്കും.

'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'
'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'

കാരണം അതൊക്കെ റെസിഡൻഷ്യൽ ഏരിയകൾ ആണ്. രാത്രി ഡിന്നറിന് പോകണമെങ്കിൽ നേരത്തെ ബുക്ക് ചെയ്യണം. പക്ഷെ ആസ്റ്റർഡാം വരെ സഞ്ചരിച്ചാൽ അവിടെ അടയ്ക്കത്തേയില്ല. കേരളം മൊത്തം നെെറ്റ് ലെെഫുണ്ടാക്കുക പ്രായോ​ഗികമല്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ ജില്ലകളിൽ ഒരു ന​ഗരത്തിൽ നെെറ്റ് ലെെഫിന് സാധ്യതകളുണ്ടാകേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
അതേസമയം തന്റെ നാൽപതുകളിലേക്ക് കടന്ന ശേഷം പാർട്ടികൾ കുറഞ്ഞി‌ട്ടുണ്ടെന്ന് രഞ്ജിനി ഈയടുത്ത് പറഞ്ഞിരുന്നു. പെരിമെനോപോസ് ഘട്ടത്തിലൂടെ പോകുന്ന തനിക്ക് ശാരീരികമായും മാനസികമായും അസ്വസ്ഥതകളുണ്ട്. എന്റെ ജീവിതത്തിൽ ഏറ്റവും മാറ്റങ്ങൾ വന്ന ഘട്ടമാണിത്. രണ്ട് മൂന്ന് വർഷം മുമ്പ് ഒന്നും എന്റെ കൺട്രോളിൽ അല്ലെന്ന് തോന്നിത്തുടങ്ങി. വ്യക്തതയില്ല. ഒന്നിലും തൃപ്തി തോന്നുന്നില്ല. എല്ലാം ബോറിം​ഗ് ആയിരുന്നു. ബോഡി പെയിൻ കൂടുന്നു.

ജോലിയിൽ ത്രിൽ ഇല്ല. ഇതൊക്കെയായപ്പോൾ വാട്ടർ ഫാസ്റ്റും മറ്റും ചെയ്തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു. ഇപ്പോഴും പഴയത് പോലെ ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദന. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. പെരിമെനോപോസ് എങ്ങനെ അഭിമുഖീകരിക്കണമെന്ന് തനിക്ക് കൃത്യമായി ഇപ്പോഴും അറിയില്ലെന്നും രഞ്ജിനി ഹരിദാസ് അന്ന് പറഞ്ഞു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X