ദത്തെടുക്കണമെന്നുണ്ടായിരുന്നു, പക്ഷെ...; ഭാവിയിൽ ശരത് ഇല്ലെങ്കിൽ പ്ലാൻ മാറും, റിട്ടയർമെന്റ് പ്ലാനുകൾ: രഞ്ജിനി
ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുകളുള്ളയാളാണ് രഞ്ജിനി ഹരിദാസ്. 42 വയസിൽ അവിവാഹിതയായി തുടരുന്ന രഞ്ജിനി വിവാഹത്തോട് തനിക്ക് താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമെന്നാണെന്ന ചോദ്യങ്ങൾ ഒരു കാലത്ത് രഞ്ജിനിയെ തേടി തുടരെ വന്നിരുന്നു. ശരത് പുളിമൂട് എന്നാണ് രഞ്ജിനിയുടെ പങ്കാളിയുടെ പേര്. ഇപ്പോഴിതാ തന്റെ ഭാവി പ്ലാനുകളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി ഹരിദാസ്.
നേരത്തെ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരുപാട് ഹാർഡ് വർക്കുള്ളതിനാൽ അത് വേണ്ടെന്ന് വെച്ചെന്ന് രഞ്ജിനി പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എന്റെ സ്പിരിറ്റ് കൺട്രി ആഫ്രിക്കയിൽ എവിടെയും ആയിരിക്കും. രണ്ട് തവണ ആഫ്രിക്കയിൽ പോയിട്ടുണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന മനുഷ്യരാണ് അവിടെ എന്ന് തോന്നിയിട്ടുണ്ട്. ഇവല്യൂഷനായാലും അല്ലാതെയും.

വളരെ റോ ആയ ആളുകളാണ്. എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. മുഖത്ത് നോക്കി പറയും. സത്യസന്ധരാണ്. തമാശക്കാരും. ഭാവിയിലേക്ക് പ്ലാനുള്ള ആളാണ് ഞാൻ. എനിക്ക് ഒരുപാട് റിട്ടയർമെന്റ് പ്ലാനുകളുണ്ട്. കാരണം അടുത്ത പത്ത് ഇരുപത് വർഷത്തിനുള്ളിൽ ഇനിയും ഒരുപാട് സംഭവങ്ങൾ മാറിയേക്കാം. അത് മാറുന്നതനുസരിച്ച് പ്ലാൻ മാറും.
ചിലപ്പോൾ ശരത്തുണ്ടാകില്ല. അപ്പോൾ പ്ലാൻ മാറും. അമ്മയുണ്ടെങ്കിൽ പ്ലാൻ മാറും. അതിലൊരു പ്ലാൻ റിട്ടയർ ചെയ്ത ശേഷം നെയ്റോബിയിലെ ഇംഗ്ലീഷ് സ്കൂളിൽ പഠിപ്പിക്കുകയാണ്. നെയ്റോബി ഇന്റർനാഷണൽ സ്കൂൾ നടത്തുന്ന രാധിക എന്ന സുഹൃത്ത് എനിക്കുണ്ട്. ആ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

എന്റെ പ്രധാന ആഗ്രഹം ഒരു ആനിമൽ ഷെൽട്ടർ നടത്തുകയെന്നതാണ്. ഏറെ പ്രായമായി നടക്കാൻ പറ്റാത്ത സമയത്ത്. 85 വയസ് വരെ ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും രഞ്ജിനി അഭിമുഖത്തിൽ തുറന്ന് സംസാരിക്കുന്നുണ്ട്.
തനിക്ക് നേരെ വന്ന അധിക്ഷേപങ്ങളൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു. വർക്കിലുൾപ്പെടെ എല്ലാത്തിലും ഡിറ്റാച്ച്‍ഡ് ആണ്. അല്ലെങ്കിൽ താൻ തകരും. കാരണം താൻ വളരെ ഇമോഷണലാണ്. ആ ദൗർബല്യം പുറത്ത് കാണിക്കാൻ തനിക്ക് താൽപര്യമില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
ആങ്കറിംഗ് രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ കൂടെയാണ് രഞ്ജിനിയെ മലയാളികൾ ആദ്യമായി കാണുന്നത്. ഈ ഷോയും രഞ്ജിനിയുടെ അവതരണവും വൻ ഹിറ്റായി. പിന്നീടിങ്ങോട്ട് കേരളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി രഞ്ജിനി ഹരിദാസ്. ആരാധകർക്കൊപ്പം ഹേറ്റേഴ്സും രഞ്ജിനിക്കുണ്ടായിരുന്നു. കടുത്ത അധിക്ഷേപങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നു.
ഒരിക്കൽ നടൻ ജഗതി ശ്രീകുമാർ വേദിയിൽ വെച്ച് അപമാനിച്ചതിനെക്കുറിച്ച് രഞ്ജിനി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. എനിക്ക് അന്ന് പ്രതികരിക്കാമായിരുന്നു. അല്ലെങ്കിൽ ഇറങ്ങിപ്പോകാം, കരയാം. അല്ലെങ്കിൽ ഷോ തീർക്കാം. ഞാൻ പറഞ്ഞാൽ അടുത്ത ദിവസം എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയാം. അപ്പോൾ പ്രതികരിക്കുന്നത് എന്റെ വർക്കിന് അത് എത്തിക്കൽ ആകില്ല. അതുകൊണ്ടാണ് താൻ തിരിച്ച് പറയാതിരുന്നതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.


Click it and Unblock the Notifications