ഞങ്ങളുടെ മൂഡ് ഇപ്പോഴിങ്ങനെയാണ്! കാമുകനൊപ്പമുള്ള കിടിലന്‍ ചിത്രം പുറത്ത് വിട്ട് രഞ്ജിനി ഹരിദാസ്

മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള രഞ്ജിനി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോള്‍ ജീവിതം ആഘോഷമാക്കുന്നതിനെ പറ്റിയാണ് താരം പറയാറുള്ളത്.

നാല്‍പത് വയസിലേക്ക് എത്തിയതിന് ശേഷം ചില തിരിച്ചറിവുകള്‍ ഉണ്ടായതിനെ പറ്റി രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും നടി വിവാഹം കഴിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. രഞ്ജിനി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും വിവാഹത്തെ കുറിച്ച് ഉടനെ ഒരു തീരുമാനമില്ലെന്ന നിലപാടിലാണ് താരം.

ranjini-haridas

അതേ സമയം താന്‍ പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണെന്നും രഞ്ജിനി മുന്‍പ് പറഞ്ഞിട്ടുണ്ട്. കാമുകന്‍ ശരത്ത് പുളിമൂട് എന്നയാളുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് രഞ്ജിനി. കുറച്ച് നാളുകളായി രഞ്ജിനിയെ കുറിച്ചുള്ള വിശേഷങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ഏറ്റവും പുതിയതായി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.

കാമുകന്‍ ശരത്തിനൊപ്പം ഇരിക്കുന്ന കിടിലനൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. 'വളരെ നല്ല മൂഡിലാണ്', എന്നാണ് ചിത്രത്തിന് രഞ്ജിനി കൊടുത്ത ക്യാപ്ഷന്‍. ഒപ്പം ശരത്തിനെ ടാഗ് ചെയ്യുകയും ദുബായില്‍ നിന്നുമെടുത്ത ചിത്രമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

അതേ സമയം രഞ്ജിനിയുടെ പോസ്റ്റിനെ സ്വീകരിച്ച ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്. രണ്ടാളെയും ഇങ്ങനെ ഒരുമിച്ച് കാണാന്‍ അത്രയും സന്തോഷമുണ്ട്, രണ്ടാളും എത്രത്തോളം സന്തോഷത്തിലാണെന്ന് നിങ്ങളുടെ ചിത്രം കണ്ടാല്‍ തന്നെ അറിയാം, എന്നിങ്ങനെ നിരവധി കമന്റുകളാണ് രഞ്ജിനിയ്ക്ക് കിട്ടുന്നത്. ഒപ്പം ചിലര്‍ നടിയുടെ പോസ്റ്റിനെ കളിയാക്കി കൊണ്ടും എത്തിയിരിക്കുകയാണ്.

രഞ്ജിനിയും ശരത്തും ഏകദേശം തമ്മില്‍ പതിനേഴ് വര്‍ഷത്തോളമായി പരിചയമുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ലെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണെന്നും ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ മുന്‍പൊരു അഭിമുഖത്തില്‍ രഞ്ജിനി വെളിപ്പെടുത്തി.

ranjini-ranjini

ബന്ധങ്ങളൊക്കെ ആത്മാര്‍ഥമായിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അതൊന്നും വിജയിച്ചില്ല. അതിന് ശേഷമാണ് ശരത്തുമായി ഇഷ്ടത്തിലാവുന്നത്. പതിനാറ് വര്‍ഷം മുന്‍പേ ശരത്തിനെ അറിയാമെന്നും ആ സമയത്ത് രണ്ടാളും രണ്ട് ബന്ധങ്ങളിലായിരുന്നു. ശരത്ത് വിവാഹിതനും താന്‍ മറ്റൊരു പ്രണയത്തിലുമായിരുന്നു.

പിന്നീട് രണ്ടാളും ആ ബന്ധങ്ങളില്‍ നിന്നും പിന്മാറിയതിന് ശേഷമാണ് പ്രണയത്തിലാവുന്നത്. ശരത്തുമായിട്ടുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നൊന്നും അറിയില്ല. കല്യാണം കഴിക്കണമെന്ന കണ്‍സെപ്റ്റ് ഒന്നും തനിക്കില്ലെന്നും അങ്ങനൊരു ലീഗല്‍ കോണ്‍ട്രാക്റ്റ് സൈഡ് ഇപ്പോഴും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് രഞ്ജിനി മറുപടിയായി പറഞ്ഞത്.

ശരിക്കും കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടുമെന്നാണ് തന്റെ അഭിപ്രായം. അതിന് കാരണം തന്റെ ചുറ്റും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലായവരെ കണ്ടത് കൊണ്ടാണെന്നും എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. അതാണ് അങ്ങനൊരു തീരുമാനം എടുക്കാത്തത്. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയായ തന്നെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് രഞ്ജിനി മുന്‍പ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X