ബിഗ് ബോസ് രണ്ടില്‍ അവര്‍ പങ്കെടുക്കണം! മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രഞ്ജിനി ഹരിദാസ്. അവതാരക, അഭിനേത്രി, ഗായിക തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച് മു്‌ന്നേറിയ രഞ്ജിനി ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ചിരുന്നു. പരിപാടിയിലേക്ക് എത്തിയപ്പോഴായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത്. മോഹന്‍ലാല്‍ നയിച്ച പരിപാടിയിലെ വിജയി സാബുമോനായിരുന്നു. ആദ്യസീസണിന് പിന്നാലെയായി അടുത്ത സീസണ്‍ എത്തുമെന്നുള്ള വിവരങ്ങള്‍ അന്നേ പുറത്തുവന്നിരുന്നു. ആരൊക്കെയായിരിക്കണം ബിഗ് ബോസ് രണ്ടിലെ മത്സരാര്‍ത്ഥികള്‍ എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

സോളാര്‍ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ സരിത എസ് നായര്‍ ബിഗ് ബോസില്‍ മത്സരിക്കണമെന്നാണ് തന്‍രെ ആഗ്രഹം. ബിഗ് ബോസ് രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ തന്റെ മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. പൊതുജനം മുഴുവനും സരിതയെ വിമര്‍ശിച്ച് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കണ്ടതും വായിച്ചതുമായതില്‍ നിന്നും വളരെ വ്യത്യസ്തമായ കാര്യമാണ് അവരുടെ അഭിമുഖങ്ങളില്‍ കണ്ടത്. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണ് സരിത എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലാവാന്‍ ബിഗ് ബോസിലെ വരവ് സഹായകമാവുമെന്നും രഞ്ജിനി പറയുന്നു.

Ranjini Haridas

ജീവിതത്തില്‍ വലിയ കുറേ പാഠങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്. അതൊരു സോഷ്യല്‍ എക്‌സ്‌പെരിമെന്റായിരുന്നു. അപരിചിതരായ കുറേ പേര്‍ക്കൊപ്പം ഒരുമിച്ച് കഴിയുന്നത് പ്രത്യേകമായൊരു അനുഭവാണ്. സത്യസന്ധമായിരിക്കണം കാര്യങ്ങള്‍. എന്നാല്‍ മത്സരത്തിലെ നിലനില്‍പ്പിന് അത് ഗുണകരമായിരിക്കില്ല. അതിനാല്‍ത്തന്നെ അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് മുന്നേറണമെന്നും രഞ്ജിനി പറയുന്നു. ബിഗ് ബോസിലെത്തിയതോടെയാണ് പല താരങ്ങളുടേയും യഥാര്‍ത്ഥ മുഖം പ്രേക്ഷകന് മുന്നില്‍ പ്രകടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X