രഞ്ജിനിയുടെ കാലില്‍ വീണ് സഹോദരന്‍; ഇത്രയും കാലം കാത്തിരുന്നത് ഈ നിമിഷത്തിനെന്ന് രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസിനെ പോലെ അവതാരകയായി മലയാളക്കരയില്‍ തിളങ്ങിയ മറ്റാരും ഇല്ലെന്ന് പറയാം. പലരും ജനപ്രീതി കൊണ്ട് മുന്നിലാണെങ്കില്‍ വിമര്‍ശനങ്ങളും വിവാദങ്ങളുമാണ് രഞ്ജിനി പ്രശസ്തിയിലേക്ക് എത്തിച്ചത്. ഇംഗ്ലീഷ് കലര്‍ന്ന സംസാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ രഞ്ജിനി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത് പതിവാണ്.

അത്തരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് സഹോദരന്റെ വിവാഹവീഡിയോയുമായിട്ടാണ് രഞ്ജിനി എത്തിയത്. രഞ്ജിനിയെ പോലെ താരത്തിന്റെ അമ്മയും സഹോദരനുമൊക്കെ മലയാളികള്‍ക്ക് സുപരിചതരാണ്. 2022 നവംബര്‍ ഇരുപതിന് ആലപ്പുഴയില്‍ വച്ചായിരുന്നു രഞ്ജിനിയുടെ സഹോദരന്‍ ശ്രീപ്രിയന്‍ വിവാഹിതനായത്. വിവാഹത്തിൻ്റെ ചിത്രങ്ങൾ അന്ന് രഞ്ജിനി പുറത്ത് വിട്ടിരുന്നു. ഇപ്പോൾ വിവാഹത്തിൻ്റെ വീഡിയോയാണ് വന്നിരിക്കുന്നത്.

താരകുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വളരെ ലളിതമായി നടത്തിയ ചടങ്ങുകളുടെ വീഡിയോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. വിവാഹത്തിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

 sreepriyan-ranjini

കൊറിയോഗ്രഫറായി ജോലി ചെയ്യുന്ന ബ്രീസ് ജോര്‍ജ് ആയിരുന്നു രഞ്ജിനിയുടെ നാത്തൂനായി എത്തിയത്. വിവാഹം നടന്ന വേദിയിലും ചുറ്റുമായി ഓടി നടന്നും അല്ലാതെയുമായി വിവാഹത്തിന്റെ സന്തോഷത്തിലായിരുന്നു വധു. ഒപ്പം വിവാഹദിവസത്തെ കുറിച്ചും സഹോദരിയെ പറ്റിയുമൊക്കെ ഇവര്‍ വീഡിയോയില്‍ സംസാരിച്ചിരുന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീപ്രിയനും ബ്രീസയും വിവാഹിതരാവുന്നത്. പ്രണയത്തെ കുറിച്ച് ഇരുവരും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഏകദേശം അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് തങ്ങളുടെ ബന്ധമെന്ന് ബ്രീസ് പറയുന്നു.

തുടക്കത്തില്‍ ശ്രീപ്രിയനെ ഒഴിവാക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സത്യത്തില്‍ ആ സൗഹൃദമാണ് ഞങ്ങളുടെ ബന്ധത്തിലേക്ക് എത്തിയതെന്നാണ് ബ്രീസ് പറയുന്നത്.

sreepriyan-ranjini

ആദ്യം ഹിന്ദു ആചാരപ്രകാരമാണ് താരവിവാഹം നടന്നത്. കെട്ടും മേളവുമൊക്കെയായി അടിപൊളി കല്യാണമായിരുന്നു. അതേ സമയം ചേച്ചി രഞ്ജിനിയുടെ കാലില്‍ വീണ് ഇരുവരും അനുഗ്രഹമൊക്കെ വാങ്ങിച്ചിട്ടാണ് വിവാഹവേദിയിലേക്ക് കയറുന്നത്. അത്തരത്തില്‍ രസകരവും ഇമോഷണലാകുന്നതുമായ നിരവധി നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചേച്ചിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതെല്ലാം ഒരു തമാശയായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് ശ്രീപ്രിയന്‍ പറഞ്ഞത്. ജീവിത്തില്‍ ഇതുവരെ താനങ്ങിനെ ഒന്നും ചെയ്തിട്ടില്ലെന്ന് ശ്രീപ്രിയന്‍ പറഞ്ഞു. അതേ സമയം എന്റെ ഈ ജന്മം മുഴുവന്‍ ഞാന്‍ കാത്തിരുന്നത് ഇതിന് വേണ്ടിയായിരുന്നെന്നാണ് സഹോദരന്‍ കാല് പിടിക്കാന്‍ വന്നപ്പോള്‍ രഞ്ജിനി പറഞ്ഞത്.

ഹിന്ദു മത വിശ്വാസ പ്രകാരമുള്ള വിവാഹത്തിന് ശേഷം ബ്രീസിന്റെ വിശ്വാസപ്രകാരം ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹത്തിന്റെ ചടങ്ങുകളും നടത്തിയിരുന്നു. അതിന് ശേഷമാണ് സുഹൃത്തുക്കളെയെല്ലാം കോര്‍ത്തിണക്കി ആഘോഷമായ വിവാഹ റിസപ്ഷനുണ്ടായിരുന്നത്.

രാത്രിയില്‍ പാട്ടും ഡാന്‍സുമൊക്കെയായി കിടിലനൊരു പാര്‍ട്ടിയാണ് താരകുടുംബം ഏര്‍പ്പെടുത്തിയത്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന എല്ലാ ആഘോഷങ്ങളും ഹൈലൈറ്റ് ചെയ്തിട്ടുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

 ranjini-breez

വളരെ രസകരമായ വീഡിയോ ആണെങ്കിലും എല്ലാവർക്കും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചാണ് അറിയാനുള്ളത്. നിലവിൽ നടി പ്രണയത്തിലാണെങ്കിലും വിവാഹം കഴിക്കാൻ തീരെ താൽപര്യമില്ലെന്ന നിലപാടിലാണ്. പലപ്പോഴും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി രഞ്ജിനി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സഹോദരന് പിന്നാലെ രഞ്ജിനിയുടെ കല്യാണം നടക്കുമോന്ന് ചിന്തിക്കുന്നവർക്ക് ഇല്ലെന്നായിരിക്കും ഉത്തരം ലഭിക്കുക.

എന്തായാലും അങ്ങനൊരു ദിവസത്തിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നാണ് കമൻ്റുകളിലൂടെ ആരാധകർ പറയുന്നത്. സഹോദരൻ്റെ വിവാഹത്തിൽ രഞ്ജിനിയുടെ ആൺസുഹൃത്തിൻ്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X