പറഞ്ഞറിയിക്കാൻ പറ്റാത്ത ശൂന്യത; പതിനാല് ദിവസം വെള്ളം മാത്രം കുടിച്ച് കഴിഞ്ഞതിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

അവതാരകയായ രഞ്ജിനി ഹരിദാസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ജല ഉപവാസത്തിലാണെന്ന കാര്യം തുറന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കാതെ 14 ദിവസം ഉപവാസമിരിക്കാനായിരുന്നു രഞ്ജിനിയുടെ തീരുമാനം. ജീവന് ആപത്താണെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും താൻ വിദ​ഗ്ധരുടെ മേൽനോട്ടത്തിലാണ് ഉപവാസമിരിക്കുന്നതെന്ന് രഞ്ജിനി വ്യക്തമാക്കി. ഇപ്പോഴിതാ ഉപവാസം പൂർത്തിയായതിന് പിന്നാലെ തന്റെ അനുഭവം പങ്കുവെക്കുകയാണ് രഞ്ജിനി ഹരിദാസ്. പതിനാല് ദിവസം കഴിഞ്ഞപ്പോഴുള്ള മാറ്റങ്ങൾ രഞ്ജിനി പങ്കുവെക്കുന്നു.

പതിനാല് ദിവസത്തെ വാട്ടർ ഫാസ്റ്റിം​ഗിന്റെ അവസാനമായിരിക്കുന്നു. ടെക്നിക്കലി 15 ദിവസമായെന്ന് കരുതുന്നു. കാരണം ഇന്ന് വൈകുന്നരം അഞ്ച് മണിക്ക് എന്റെ ആദ്യ മീൽ കഴിക്കാനാണ് തീരുമാനം. എങ്ങനെ തോന്നുന്നെന്ന് ഒരുപാട് പേർ എന്നോട് ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്കൊന്നും തോന്നുന്നില്ല. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു ശൂന്യത. ഒരു പുതിയ കാൻവാസ് പോലെ. ജീവിതം വീണ്ടും തുടങ്ങാൻ പോകുന്നത് പോലെ. എനിക്ക് ഫ്രഷ് ആയും ക്ലീൻ ആയും തോന്നുന്നു.

Ranjini Haridas

തീർച്ചയായും കടുത്ത വിശപ്പുണ്ട്. ഇപ്പോൾ കൂടുതലുണ്ട്. കാരണം ഇത് പൂർത്തിയായതിനാൽ ഭക്ഷണമില്ലാതെ ഇത്രയും ദിവസങ്ങൾ അതിജീവിക്കാൻ വേണ്ടി വന്ന ദൃഡനിശ്ചയം ഇനി ഒഴിവാക്കാമെന്ന് എനിക്കറിയാം. മറ്റൊരു ചോദ്യം എനിക്ക് എത്ര കിലോ ഭാരം കുറഞ്ഞെന്നാണ്. ഉപവാസം ഭാരം കുറയ്ക്കാനുള്ള ഡയറ്റോ ആരോ​​ഗ്യകരമായ രീതിയോ അല്ലെന്ന് ആദ്യം തന്നെ പറയാം. അതിനാൽ ജല ഉപവാസത്തിലൂടെ ഭാരം കുറയ്ക്കാമെന്ന് ആവേശം കൊള്ളരുത്.

തീർച്ചയായും ഭാരം കുറയും. പക്ഷെ ഇതിന്റെ മഹത്തായ ​ഗുണങ്ങൾ അറിഞ്ഞ ശേഷം ഈ മനോഹരമായ, വെല്ലുവിളി നിറഞ്ഞ യാത്ര ആരംഭിക്കുക. 14 ദിവസത്തിനുള്ളിൽ 4.7 കിലോ ഭാരം എനിക്ക് കുറഞ്ഞു. മിക്ക ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ അധികം കുറഞ്ഞിട്ടില്ല.

Ranjini Haridas

പക്ഷെ ഞാൻ വളരെ എക്സൈറ്റഡാണ്. കാരണം എന്റെ വെയ്റ്റ് ​ഗോളിന് അടുത്തെത്തി. അതിലേക്ക് നയിക്കുന്ന ഏത് സഹായത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ശരീരഭാരം കുറയുന്നത് നിങ്ങളുടെ മെറ്റബോളിസം ആരോ​ഗ്യ സ്ഥിതി തുടങ്ങിയ ഘടകങ്ങളെ അനുസരിച്ചാണെന്നും രഞ്ജിനി ഹരിദാസ് കുറിപ്പിൽ പറയുന്നു. വരുന്നയാഴ്ചയും പഴങ്ങളും പച്ചക്കറികളുമാണ് കഴിക്കേണ്ടത്. പിന്നീട് പതിയെ ഡയറ്റിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങൾ ഉൾപ്പെ‌ടുത്തും.

ഭക്ഷണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മൊത്തം മാറി. വെള്ളവും അവശ്യ ധാതുക്കളും നൽകുന്നിടത്തോളം മനുഷ്യർക്ക് ആഴ്ചകളോളം ഭക്ഷണമില്ലാതെ അതിജീവിക്കാൻ പറ്റുമെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുകരമായ മാന്ത്രികമായ അനുഭവമാണ്. ഇത് ജീവിതത്തെ മാറ്റി മറിക്കുന്നതാണെന്ന് ഞാൻ കരുതുന്നു. 42 വയസിൽ ജല ഉപവാസത്തെ പോലെ മറ്റൊന്നും തന്നെ ആകർഷിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ ജല ഉപവാസം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്നും രഞ്ജിനി ഹരി​ദാസ് വ്യക്തമാക്കി.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X