പ്രണയിക്കുന്നത് വിവാഹം കഴിക്കാൻ വേണ്ടിയല്ല!! പ്രണയം പ്രണയം മാത്രം, രഞ്ജിനി തുറന്നു പറയുന്നു
കല്യാണം കഴിക്കാൻ വേണ്ടി പ്രണയിക്കാൻ തനിയ്ക്ക് കഴിയില്ല
അവതാരക സങ്കൽപ്പങ്ങളെ പൊളിച്ച് മാറ്റി കൊണ്ടായിരുന്നു മിനിസ്ക്രീനിലേയ്ക്ക് രഞ്ജിനിയുടെ വരവ്. അവതരണത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം രഞ്ജിനി വ്യത്യസ്തയായിരുന്നു. അതിനാൽ തന്നെ വളരെ വേഗം ഈ മേഖലയിൽ ചുവട് ഉറപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. നല്ലതിനേക്കാൾ കൂടുതൽ വിമർശനങ്ങൾ ഏറ്റവു വാങ്ങിയ ഒരു അവതാരകയായിരുന്നു രഞ്ജിനി. എന്നാലും തന്റെ നിലപാടുകളുമായി താരം മുന്നോട്ട് തന്നെ പോകുകയായിരുന്നു.
ബിഗ്ബോസ് റിയാലിറ്റി ഷോ രഞ്ജിനിയുടെ ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആരാണ് രഞ്ജിനി ഹരിദാസ് എന്നും എന്താണ് രഞ്ജിനി എന്നും പ്രേക്ഷർക്ക് ലൈവായി കണ്ടു. കണ്ടതോ വിചാരിച്ചതോ അല്ല രഞ്ജിനി എന്ന് പ്രേക്ഷകരിൽ കുറച്ച് പേരുടെ മനസിലെങ്കിലും തോന്നിയിട്ടുണ്ടാകും. വിചാരിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇവർ. രഞ്ജിനിയെ നിരവധി തവണ സോഷ്യൽ മീഡിയയിലൂടെ വിവാഹം കഴിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇവർ തന്നെ മനസ് തുറക്കുകയാണ്. ഏഷ്യനെറ്റിനു വേണ്ടി സുനിത ദേവദാസ് നടത്തിയ അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയത്തെ കുറിച്ചും വിവാഹ സങ്കൽപ്പത്തെ കുറിച്ചും തുറന്ന് പറഞ്ഞത്.

ബന്ധങ്ങൾക്ക് വില നൽകുന്ന വ്യക്തി
ഞാൻ ബന്ധങ്ങൾക്ക് വില നൽകുന്ന ഒരു വ്യക്തിയാണ്. അതിനാൽ തന്നെ എന്റെ വികാരങ്ങളൊക്കെ എക്‌സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളിലൊക്കെ സത്യസന്ധയാവണം എന്ന് നിർബന്ധമുളള ആളാണ് ഞാൻ. അതിനാൽ തന്നെ നല്ല റിലേഷനുകൾ ഞാൻ നന്നായി സൂക്ഷിക്കാറുമുണ്ടെന്ന് രഞ്ജിനി പറഞ്ഞു. ബിഗ്ബോസ് ഹൗസിൽ കണ്ടതാണ് ശരിയ്ക്കുമുള്ള ഞാൻ.എനിക്ക് ഇവിടെ സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയാലും ഇല്ലെങ്കിലും യഥാർത്തിലുളള ഞാൻ അങ്ങനെ തന്നെയാണ്.

മൂന്ന് വർഷമായി പ്രണയത്തിൽ
സോഷ്യൽ മീഡിയയിലൂടെ രഞ്ജിനി ഹരിദാസിന്റെ പ്രണയ വാർത്തയും വിവാഹത്തെ കുറിച്ചുള്ള നിരവധി കഥകൾ കേൾക്കാറുണ്ട്. ഇപ്പോൾ രഞ്ജിനി തന്നെ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്.കഴിഞ്ഞ മൂന്ന് വർഷമായി താൻ പ്രണയത്തിലാണ്. എന്നാൽ തന്നെ സംബന്ധിച്ചടത്തോളം പ്രണയം പ്രണയമാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി പ്രണയിക്കാൻ തനിയ്ക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാൻ തോന്നിയാൽ താൻ ഉറപ്പായും വിവാഹം കഴിക്കുക തന്നെ ചെയ്യും.. എന്നാൽ ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

പ്രണയവും വിവാഹം
പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും രഞ്ജിനി തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ സംബന്ധിച്ചടത്തോളം പ്രണയം എന്നത് വളറെ സ്വാഭാവികമായ സംഗതിയാണ്. എന്നാൽ വിവാഹം അസ്വാഭാവികമാണ്. നാം മറ്റുള്ളവരേയും അവനവനേയും ബോധ്യപ്പെടുത്താൻ വേണ്ടിയാണു വിവാഹം കഴിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. എന്നൽ എനിയ്ക്ക് ഇതുവരെ തേന്നിയിട്ടില്ല വിവാഹം ഒരാളുടെ അടിസ്ഥാനാവശ്യമാണെന്ന്. എന്നൽ ചിലർക്ക് അത് തോന്നുന്നുണ്ട്. അതു കൊണ്ട് അവർ വിവാഹം കഴിക്കുന്നുണ്ടെന്നും രഞ്ജനി പറഞ്ഞു.

പ്രണയം പ്രണയിക്കാൻ വേണ്ടി മാത്രം
പ്രണയിക്കാൻ വേണ്ടി മാത്രമാണ് താൻ പ്രണിക്കുന്നത്. അല്ലാതെ കല്യാണം കഴിക്കാൻ വേണ്ടി പ്രണയിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നുണ്ട്. എന്നാൽ പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ കുറിച്ച് തനിയ്ക്ക് തനിയ്ക്ക് എതിരഭിപ്രായമില്ലെന്നും ഇവർ പറയുന്നുണ്ട്. വിവാഹം എന്നു പറയുന്നത് ഒരു ഉടമ്പടിയാണ്.അതിലൊക്കെ ഒപ്പു വച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. അത് ബ്രേക്ക് ചെയ്യേണ്ടേ? എന്നും ഇവർ ചോദിക്കുന്നുണ്ട്.

സദാചാരത്തെ കുറിച്ച് ചിന്തിക്കുന്നില്ല
താൻ സമൂഹത്തെ കുറിച്ചോ നാട്ടിലെ സദാചാരത്തെ കുറിച്ചോ നാട്ടുകാരുടെ അഭിപ്രായത്തെ കുറിച്ചോ പൊതുബോധത്തെ കുറിച്ചോ ഒന്നും ചിന്തിക്കുന്നിയില്ല. തനിയ്ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നു. എന്റെ ശരിയാണ് എന്റെ ജീവിതം. ചിലപ്പോൾ അത് സമൂഹത്തിന്റെ ശരിയായിരിക്കും ചിലപ്പോൾ അത് തെറ്റുമാകും. എന്നാൽ എന്നെ അതൊന്നും ബാധിക്കുകയോ അസ്വസ്ഥതപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നു രഞ്ജിനി പറയുന്നുണ്ട്.


Click it and Unblock the Notifications