For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിനി ഹരിദാസ് പേളിയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണമുണ്ട്! വെളിപ്പെടുത്തലുമായി രഞ്ജിനി

  |

  ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടങ്ങി പിന്നെ മറ്റ് ഭാഷകളിലേക്ക് എത്തിയ ഷോ മലയാളത്തിലും സംപ്രേക്ഷണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നടത്തിയ പരിപാടിയില്‍ സിനിമാ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള താരങ്ങളായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത്. സംഭവ ബഹുലമായ നിമിഷങ്ങളാണ് ഓരോ ബിഗ് ബോസിലും സംഭവിക്കാറുള്ളത്. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യില്‍ നിന്നും പല താരങ്ങളും പ്രണയത്തിലായിട്ടുണ്ട്. ചിലര്‍ അത് ഉപേക്ഷിച്ചെങ്കിലും മറ്റ് ചിലര്‍ വിവാഹം വരെ എത്തിച്ചിരുന്നു.

  ദിലീപ് ക്വട്ടേഷന്‍ കൊടുക്കില്ല, താരത്തിനെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്ന് നടന്‍ ശ്രീനിവാസന്‍

  മലയാളത്തില്‍ നടന്ന സീസണ്‍ വണ്ണില്‍ അവതാരക പേര്‍ളി മാണിയും സീരിയല്‍ താരമായ ശ്രീനിഷ് അരവിന്ദുമാണ് പ്രണയത്തിലായത്. ഇരുവരും ഗെയിമിന്റെ ഭാഗമായി പ്രണയിക്കുകയാണെന്ന് കരുതിയെങ്കിലും സത്യം അങ്ങനെ അല്ലായിരുന്നു. മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായ പേര്‍ളിയും ശ്രീനിയും മേയ് എട്ടിന് ഹിന്ദു ആചാര പ്രകാരം വിവാഹം കഴിക്കും. മലയാളത്തില്‍ ആദ്യമായി സംഭവിക്കുന്ന കാര്യം ആയതിനാല്‍ ആരാധകരും ഇവരുടെ വിവാഹത്തിന് പിന്നാലെയായിരുന്നു. അതേ സമയം ബിഗ് ബോസിലെ മറ്റ് താരങ്ങളൊന്നും ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നുള്ളതാണ് വാര്‍ത്തകളില്‍ നിറയുന്ന മറ്റൊരു കാര്യം. ഷിയാസും ഹിമ ശങ്കറും മാത്രമായിരുന്നു എത്തിയത്.
  അതിന് കാരണമുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

  ദുല്‍ഖറിന്റെ യമണ്ടന്‍ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് അണിയറക്കാര്‍! സക്‌സസ് സെലിബ്രേഷന്‍ വീഡിയോ

  മണിരത്‌നം ചിത്രത്തില്‍ അമല പോളിനും നറുക്ക് വീണോ...?

   രഞ്ജിനിയ്ക്ക് പറയാനുള്ളതിങ്ങനെ..

  രഞ്ജിനിയ്ക്ക് പറയാനുള്ളതിങ്ങനെ..

  പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. അതിനൊപ്പം താന്‍ എന്ത് കൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താതിരുന്നെതന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രഞ്ജിനി പറയുന്നുണ്ട്. 'ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആശംസകള്‍. എല്ലാകാലവും നിങ്ങളുടെ ഈ സ്‌നേഹം നിലനില്‍ക്കട്ടെ. അതിനൊപ്പം എന്നെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളിന് നന്ദി പറയുകയും വിവാഹത്തില്‍ എത്തി ചേരാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുകയാണ്. താനിപ്പോള്‍ ഫുക്കേട്ടിലാണുള്ളതിനാലാണ് വിവാഹത്തിന് എത്താന്‍ കഴിയാതെ പോയത്. ഈ വിവാഹത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. കാരണം ഇവര്‍ ഈ മനോഹരമായ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പോഴും ഞാനും ഇതിന്റെ ചെറിയൊരു ഭാഗമാണ്. ഒടുവില്‍ പേര്‍ളിഷ് നിങ്ങളുയെ യഥാര്‍ഥ സ്‌നേഹം അവസാനം വരെ വിജയിച്ചോണ്ട് ഇരിക്കട്ടെ എന്നും രഞ്ജിനി പറയുന്നു.

  ആ പ്രണയം

  ആ പ്രണയം

  ബിഗ് ബോസില്‍ നിന്നുമായിരുന്നു പേര്‍ളിയും ശ്രീനിഷും തമ്മില്‍ പരിചയത്തിലാവുന്നത്. ബിഗ് ബോസിലെ മറ്റ് താരങ്ങള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് കളിയാക്കി തുടങ്ങി. ഒടുവില്‍ നൂറ് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ ഒന്നിച്ചിരുന്നും സംസാരിച്ചും അടുത്തിടപഴകിയതോടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അവതാരകനായ മോഹന്‍ലാലിനോട് വീട്ടുകാരുമായി സംസാരിക്കാനും തങ്ങള്‍ വിവാഹത്തിന് തയ്യാറാണെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. ഒടുവില്‍ പേര്‍ളിയുടെയും ശ്രീനിഷിന്റെയും ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് ഒടുവില്‍ ശ്രീനിഷ് പേര്‍ളിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

  ക്രിസ്ത്യന്‍ വിവാഹം

  പേര്‍ളിയുടെ മതവിശ്വാസ പ്രകാരം മേയ് അഞ്ചിന് വിവാഹം നടന്നു. വിവാഹത്തിന് പിന്നാലെ നെടുമ്പാശ്ശേരി സിയാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്കാരം നടന്നു. ഇനി മേയ് എട്ടിന് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ നിന്നും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടക്കും. ഇതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹത്തിന്റെയും അതിന് മുന്നോടിയായി നടത്തിയ പേര്‍ളിയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഹല്‍ദി ചടങ്ങിന്റെയും അടക്കം സോഷ്യല്‍ മീഡിയ നിറയെ പേര്‍ളിയും ശ്രീനിഷും നിറഞ്ഞ് നില്‍ക്കുകയാണ്. ചിത്രങ്ങളും വീഡിയോസും വൈറലായി കൊണ്ടിരിക്കുകയാണ്.

  ബിഗ് ബോസ് താരങ്ങള്‍ എവിടെ?

  പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹിമ ശങ്കറും ഷിയാസ് കരീമുമായിരുന്നു എത്തിയത്. ഇരുവര്‍ക്കും ആശംസകളുമായി രഞ്ജിനി മാത്രമേ എത്തിയിരുന്നുള്ളു. ബാക്കി ഉള്ള താരങ്ങളെല്ലാം എവിടെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ച്ചന സുശീലനും സാബുമോനും ഒന്നിച്ച് കണ്ടുമുട്ടിയിരുന്നു. ഈ ചിത്രം അര്‍ച്ചന സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

  സുരേഷേട്ടന്‍ വന്നില്ലേ..?

  ബിഗ് ബോസിലെത്തിയതിന് ശേഷം പേര്‍ളിയ്ക്ക് കട്ട സപ്പോര്‍ട്ട് നല്‍കിയിരുന്നത് നടന്‍ അരിസ്‌റ്റോ സുരേഷ് ആയിരുന്നു. മറ്റുള്ളവരെല്ലാം പേര്‍ളിയെ കുറ്റം പറഞ്ഞപ്പോഴും സുരേഷിന്റെ സാന്നിധ്യം പേര്‍ളിയ്ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ വിവാഹ ചിത്രങ്ങളിലൊന്നും സുരേഷിനെ കാണാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹദിനത്തില്‍ വൈകുന്നേരം നടത്തിയ സത്കാരത്തില്‍ പങ്കെടുക്കാന്‍ മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. അതേ സമയം ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ താരങ്ങളെല്ലാം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ബിഗ് ബോസ് നടകമല്ല

  ബിഗ് ബോസ് നടകമല്ല

  ബിഗ് ബോസില്‍ പേര്‍ളി ശ്രീനിഷ് പ്രണയത്തിന് മുന്നില്‍ നിന്നത് ഷിയാസ് കരീം ആയിരുന്നു. ഇരുവരും കുഞ്ഞളിയന്‍ ആയിട്ടാണ് ഷിയാസിനെ കണ്ടിരുന്നത്. ഇതിന്റെ പേരില്‍ ഷിയാസിനെ പലരും കളിയാക്കിയിരുന്നു. എന്നാല്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്. വിവാഹത്തിന് ശേഷവും പേര്‍ളിയുടെയും ശ്രീനിഷിന്റെയും നടുവില്‍ തന്നെയാണ് ഷിയാസ് ഇരുന്നത്. മാത്രമല്ല ബിഗ് ബോസ് നടകമല്ലെന്ന് ഇവരുടെയും വിവാഹത്തിലൂടെ തെളിഞ്ഞെന്നും ഷിയാസ് പറഞ്ഞിരുന്നു. 'പലരുടെയും ചോദ്യ ഉത്തരങ്ങള്‍ക്ക് ഉള്ള മറുപടി ഇന്നലെ ലഭിച്ചു. ബിഗ് ബോസ് നാടകം ആണ് എന്ന് പറഞ്ഞവരുടെയും വാ അടഞ്ഞു.... Perlish എന്നും ഒരുമയോടെ ഉണ്ടാകട്ടെ എന്ന ആഗ്രഹത്തില്‍ നിങ്ങളുടെ സ്വന്തം കുഞ്ഞളിയന്‍ എന്നും പറഞ്ഞാണ് ഷിയാസ് പോസ്റ്റ് ഇട്ടത്.

  English summary
  Ranjini Haridas wishes to Pearle Maaney and Srinish Aravind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X