ഈ സീസൺ അവസാനിച്ചു, പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്, ഇവിടെ വരെ എത്തിയതിങ്ങനെ: രഞ്ജിനി ഹരിദാസ്
ആറ് മാസത്തിനുള്ളിൽ തന്റെ ഗ്രീൻ റൂം എന്ന ഷോയുടെ ഒന്നാം സീസൺ അവസാനിപ്പിച്ച് രഞ്ജിനി ഹരിദാസ്. വിവിധ മേഖലയിലുള്ള പലരെയും രഞ്ജിനി തന്റെ അഭിമുഖ പരിപാടിയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. രണ്ടാം സീസണുണ്ടായേക്കുമെന്ന സൂചന രഞ്ജിനി തന്റെ പുതിയ വീഡിയോയിൽ നൽകുന്നുണ്ട്. വേടന്റെ എപ്പിസോഡിന് ശേഷം ഗ്രീൻ റൂം സീസൺ വൺ അവസാനിച്ചു. 2025 ന്റെ പകുതിയിലാണ് ഗ്രീൻ റൂമിന്റെ കാര്യം നിങ്ങളോട് പറയുന്നത്. ഇത്രയും പെട്ടെന്ന് ഒരു സീസൺ അവസാനിപ്പിക്കാനാകുമെന്ന് കരുതിയില്ല. തുടങ്ങിയപ്പോൾ എനിക്ക് സംശയമുണ്ടായിരുന്നു. എന്നെക്കൊണ്ട് പറ്റുമോ എന്ന്.
എനിക്കൊട്ടും ക്ഷമയില്ലാത്ത ആളാണ്. തുടങ്ങാൻ മടിയാണ്. തുടങ്ങിയാൽ പൂർത്തിയാക്കും. പക്ഷെ എന്റെ രീതിക്ക് തന്നെ എല്ലാം വേണമെന്ന് വാശിയുള്ളത് കൊണ്ട് എന്റേതായ രീതിയിൽ ഇതെല്ലാം നടക്കില്ലെന്ന് തോന്നി. കാരണം ഇത് എന്നെ മാത്രം ആശ്രയിച്ചല്ല. അതിഥികൾ വരുമോ ഇല്ലയോ എന്ന ചോദ്യം. പിന്നെ ടെക്നിക്കൽ സെെഡും.

എനിക്കറിയാത്ത ലോകം. ഇത്രയും വർഷം ഞാൻ മീഡിയയിൽ വർക്ക് ചെയ്തു. പക്ഷെ ബിഹെെന്റ് സ്ക്രീനിലേക്ക് എന്റെ ഇൻവോൾവ്മെന്റ് വരുമ്പോൾ അതെന്റെ പ്രതീക്ഷയ്ക്കൊത്ത് വരുമോ എന്നെല്ലാം ചോദ്യങ്ങൾ. അതിനെല്ലാം സീസൺ ഒന്നിലൂടെ കിട്ടി. ജീവിതത്തിൽ സ്റ്റക്കായി തോന്നുമ്പോൾ നമ്മൾ സ്വയം ചലഞ്ച് ചെയ്യണം. ഗ്രീൻ റൂം എനിക്കൊരു ചലഞ്ചായിരുന്നു.
എന്റെ കൂടെ വളരെ നല്ല ടീമാണ് വർക്ക് ചെയ്തത്. എന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. പെട്ടെന്ന് ദേഷ്യം വരും. അഗ്രസീവ് ആകും. ഒച്ച വെക്കുകയും അലറുകയും ചെയ്യും. ഈ ലെവൽ വരെ ഗ്രീൻ റൂം എത്താൻ കാരണം എന്റെ ടീമാണെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. അവസാന എപ്പിസോഡിൽ വേടൻ എങ്ങനെ നിങ്ങൾ ഇത്ര സ്ട്രോങ് ആയിരിക്കുന്നു എന്ന് ചോദിച്ചു. കൂടുതൽ വ്യൂസ് കിട്ടേണ്ട ഒരുപാട് എപ്പിസോഡുകൾ ഉണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications











