'ഒന്ന് ശാന്തമായ സ്നേഹശക്തി മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി...'; ​ചിത്രയേയും ഭർത്താവിനെയും കുറിച്ച് രഞ്ജിനി!

എപ്പോഴും നിറയെ പോസിറ്റിവിറ്റിയുമായി തന്റെ ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. വ്യക്തി ജീവിതവും കൂട്ടുകാരും എന്തിനേറെ പറയുന്നു തെരുവുനായ്ക്കൾ വരെ രഞ്ജിനിയുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്. അവതാരിക എന്ന നിലയിൽ മലയാളികളുടെ നെഞ്ചിൽ കുടിയേറിയ രഞ്ജിനി ഇപ്പോൾ മിനിസ്ക്രീൻ ഷോകളിൽ വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളുവെങ്കിലും സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്.

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ കേരളക്കരയ്ക്ക് സുപരിചിതയാക്കിയത്. ഐഡിയ സ്റ്റാർ സിങ്ങറിന്റെ ഭാ​ഗമായശേഷമാണ് ​ഗായിക കെ.എസ് ചിത്ര അടക്കമുള്ളവരുമായി അടുത്ത സൗഹൃദം രഞ്ജിനിക്ക് വന്നതും. ശാന്ത സ്വഭാവമുള്ള ചിത്രയിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബഹളക്കാരിയായ താനെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുമ്പോൾ പലർക്കും അതിശയമാണെന്നും രഞ്ജിനി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Ranjini Haridas, ks chithra

ഇപ്പോഴിതാ കെ.എസ് ചിത്രയുടെയും ഭർത്താവ് വിജയശങ്കറിന്റെയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ അറിയിച്ച് രഞ്ജിനി കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒപ്പം ചിത്രയ്ക്കും ഭർത്താവിനും ഒപ്പം നിൽക്കുന്ന തന്റെ കുറച്ച് ചിത്രങ്ങളും രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. 'എൻ്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകൾക്ക് സന്തോഷകരമായ വാർഷികം ആശംസിക്കുന്നു.'

'ദമ്പതികളാകുകയും ഇന്ന് അവർ വിവാഹിതരായതിൻ്റെ 37-ാം വർഷം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. എൻ്റെ പൂച്ച ച്ചേച്ചിയും വിജയൻ ചേട്ടനും... ഇവിടെ നിങ്ങൾക്ക് സ്നേഹത്തിൻ്റെയും ആരോഗ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഒരു ജീവിതകാലം ആശംസിക്കുന്നു. നിങ്ങൾ മനുഷ്യരെന്ന നിലയിൽ ധ്രുവങ്ങളിലായി വേറിട്ടുനിൽക്കുന്നു.'

'ചുറ്റും പ്രചോദിപ്പിക്കുന്ന സമയത്തിൻ്റെ പരീക്ഷണമായി നിലകൊള്ളുന്ന ഒരു വിജയകരമായ സംയോജനമാണ് നിങ്ങൾ. എൻ്റെ ജീവിതത്തിൽ നിങ്ങളെ രണ്ടുപേരും ഉള്ളതിൽ എനിക്ക് സന്തോഷമുണ്ട്. ഒന്ന് ശാന്തമായ സ്നേഹശക്തിയായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി പോലെയും. നിങ്ങളുടെ പ്രത്യേക ദിനത്തിൽ ഒത്തിരി ഒത്തിരി സ്നേഹം ചിത്ര ചേച്ചി... വിജയൻ ചേട്ടാ...', എന്നാണ് വിവാഹ വാർഷിക ആശംസകൾ നേർന്ന് രഞ്ജിനി ഹരിദാസ് കുറിച്ചത്.

1987ലായിരുന്നു കെ.എസ് ചിത്രയുടെയും വിജയശങ്കറിന്റെയും വിവാഹം. പിന്നീട് പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് മകൾ നന്ദന പിറന്നു. മകളുടെ വരവിനുശേഷം ചിത്രയുടെ ലോകം കുഞ്ഞായിരുന്നു. എന്നാൽ 2011 ഏപ്രിൽ 14ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് നന്ദന മരിച്ചു.

Ranjini Haridas, ks chithra

മകളുടെ മരണം തളർത്തിയപ്പോഴും ചിത്രയ്ക്കായി കരുത്തായി എപ്പോഴും അടുത്ത് നിന്നവരിൽ ഒരാൾ രഞ്ജിനിയായിരുന്നു. 'ഞാൻ ആദ്യമായി ചിത്ര ചേച്ചിയോട് സംസാരിക്കുന്നത് 2007ലാണ്. റിയാലിറ്റി ഷോയുടെ ഭാ​ഗമായി ഞാൻ അവിടെ ശരത് സാറിനെ കാണാൻ ചെന്നൈയിൽ പോയതായിരുന്നു. റിയാലിറ്റി ഷോയ്ക്കുള്ള പാട്ടുകളെല്ലാം റെക്കോഡ് ചെയ്തത് ചിത്ര ചേച്ചിയുടെ സ്റ്റുഡിയോയിലായിരുന്നു. അവിടെ വെച്ചാണ് ഞാൻ ആദ്യമായി സംസാരിക്കുന്നത്.'

'പിന്നീട് റിയാലിറ്റി ഷോയിൽ ചിത്ര ചേച്ചിയും ഭാ​ഗമായി. എന്തുകൊണ്ടാണെന്നറിയില്ല ഞാൻ ചേച്ചിയുമായി പെട്ടന്ന് അടുത്തു. ചിത്ര ചേച്ചി ദെെവീകതയുള്ള ശാന്ത സ്വഭാവമുള്ള വിനയമുള്ള വ്യക്തിയാണ്. ഞാൻ നേരേ തിരിച്ചാണല്ലോ. ഞങ്ങളുടെ ഈ കോമ്പിനേഷനിൽ എങ്ങനെ ഒരു സൗഹൃദം വളർന്നുവെന്ന് എനിക്കറിയില്ല. പുറത്ത് കാണുന്ന ബഹളമേ എനിക്കുള്ളൂ. ഉള്ളിൽ ഞാനൊരു ശുദ്ധയാണെന്ന് ചിത്ര ചേച്ചിക്ക് തോന്നിയിരിക്കണം.'

'ചിത്ര ചേച്ചിയെപ്പോലൊരാൾ എങ്ങിനെ എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നവരും ധാരാളമുണ്ട്. പൊതുസമൂഹത്തിന് എന്നെക്കുറിച്ചുള്ള ധാരണകൾ അത്തരത്തിലാണല്ലോ. ചിത്ര ചേച്ചി അകത്തും പുറത്തും പഞ്ചപ്പാവമാണ്.'

'ഞാൻ അകത്ത് പാവമാണ്. ഒരുപാട് ദുഖങ്ങളിലൂടെ കടന്നുപോയതാണ് ചേച്ചിയുടെ ജീവിതമെന്ന് എനിക്കറിയാം. അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് ചേച്ചി നമുക്കൊപ്പം നിൽക്കുന്നു', എന്നാണ് മുമ്പൊരു അഭിമുഖത്തിൽ ചിത്രയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് രഞ്ജിനി പറഞ്ഞത്.

Read more about: ranjini haridas ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X