നല്ല മാച്ചാണല്ലോ, എന്നാണ് കല്യാണം?; മാപ്പ് പറയിച്ച് രഞ്ജിനി ജോസ്; ഇത് സ്നേഹമല്ലെന്ന് താരം

മലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് രഞ്ജിനി ജോസ്. ​സിനിമകളിൽ പാടിയ ​ഗാനങ്ങൾ കുറവാണെങ്കിലും ഇതിൽ ഒരുപിടി ​ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു, റെഡ് ചില്ലീസ് എന്ന സിനിമയിൽ നടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും ഇടയ്ക്ക് രഞ്ജിനിയെ കാണാറുണ്ട്. പൊതുവെ തനിക്ക് നേരെ സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപങ്ങളോട് പ്രതികരിക്കുന്നയാളാണ് താരം.

അവതാരക രഞ്ജിനിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ലെസ്ബിയൻ എന്ന തരത്തിൽ ചില തെറ്റായ വാർത്തകൾ വരുകയും ചെയ്തപ്പോൾ ഇതിനെതിരെ രഞ്ജിനി ജോസ് രം​ഗത്തെത്തി. ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ ടാർ​ഗറ്റ് ചെയ്ത് നിരന്തരം തെറ്റായ വാർത്തകൾ കൊടുക്കുകയാണെന്നും തങ്ങളും മനുഷ്യരാണെന്ന് മനസ്സിലാക്കണമെന്നും രഞ്ജിനി ജോസ് പറഞ്ഞു.

Ranjini Jose, Vijay Yesudas

വ്യാജ പ്രചരണങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അന്ന് രഞ്ജിനി ജോസ് വ്യക്തമാക്കി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മറ്റൊരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് രഞ്ജിനി ജോസ്. ​ഗായകൻ വിജയ് യേശുദാസിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള ചിത്രം പങ്കുവെച്ചതായിരുന്നു രഞ്ജിനി. വിജു, ഹാപ്പിയസ്റ്റ് ബർത്ത് ഡേ ഡാ, ഐ ലവ് യു ഫോർ എവർ എന്ന ക്യാപ്ഷനോടയായിരുന്നു ചിത്രം പങ്കുവെച്ചത്.

ഫോട്ടോയ്ക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തു.. ചിലർ പിറന്നാൾ ആശംസകൾ അറിയിച്ചപ്പോൾ ചിലർ നിങ്ങൾ തമ്മിൽ നല്ല മാച്ചാണല്ലോ എന്ന് അഭിപ്രായപ്പെട്ടു. ഇതാണ് രഞ്ജിനി ജോസിനെ ചൊടിപ്പിച്ചത്. നിങ്ങൾക്ക് കല്യാണം കഴിച്ചാലെന്താണ് എന്ന് ചോദിച്ച കമന്റിന് നിങ്ങളെന്ത് കൊണ്ടാണ് സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിവാഹം കഴിക്കാത്തതെന്നാണ് രഞ്ജിനി ചോദിച്ച മറു ചോദ്യം.

സ്നേഹം കൊണ്ട് പറഞ്ഞതാണ് ചേച്ചി എന്ന ഇയാൾ മറുപടി നൽകിയപ്പോൾ ഇത് സ്നേഹമല്ല അപമാനിക്കലാണെന്ന് ര‍ഞ്ജിനി വ്യക്തമാക്കി. സമാനമായി മറ്റൊരു കമന്റും വന്നു. എന്നാണ് കല്യാണം എന്നായിരുന്നു ചോദ്യം ഈ കമന്റിനോടും ഇതേരീതിയിൽ താരം പ്രതികരിച്ചു.

കമന്റിട്ടയാൾ ഒടുവിൽ മാപ്പ് പറഞ്ഞു. വാക്ക് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം, എന്റെ വീട്ടിലും അമ്മയും പെങ്ങളും ഉണ്ട് ചേച്ചി എന്നായിരുന്നു ക്ഷമാപണം. എങ്കിൽ അമ്മയും പെങ്ങളുമുള്ളത് പോലെ പെരുമാറൂ എന്നും കാരണം ഞങ്ങൾക്കും ജീവിതവും മൂല്യവുമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. ‌‌‌‌

Ranjini Jose

രഞ്ജിനി ജോസും വിജയ് യേശുദാസും വിവാഹ മോചിതരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന തരത്തിൽ കമന്റുകൾ വന്നത്. എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനീയറുമായ റാം നായരായിരുന്നു രഞ്ജിനിയുടെ ഭർത്താവ്. ഇരുവരും 2018 ൽ വേർപിരിഞ്ഞു. വേർപിരിഞ്ഞെങ്കിലും തങ്ങൾക്ക് പരസ്പര ശത്രുതയില്ലെന്നും സൗഹൃദത്തോടെയാണ് പോവുന്നതെന്നും രഞ്ജിനി ജോസ് വ്യക്തമാക്കി.

ദർശന എന്നാണ് വിജയ് യേശുദാസിന്റെ മുൻ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഇരുവരും. വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചെന്നും കുറച്ചൊക്കെ അത് തന്നെ ബാധിച്ചെന്നും വിജയ് യേശുദാസ് മുമ്പ് പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. വിവാഹ മോചനം കുടുംബത്തെ വിഷമിപ്പിച്ചിരുന്നെന്നും വിജയ് യേശുദാസ് അന്ന് പറഞ്ഞു.

More from Filmibeat

Read more about: ranjini jose vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X