'ഗിരീഷ് പുത്തഞ്ചേരിയെ രഞ്ജിത്ത് ഉപദ്രവിച്ചതിന് കണക്കില്ല, അടി കൊടുത്തശേഷം നാഭിക്ക് ചവിട്ടുകയും ചെയ്തു'

യുവനടിയോട് ലൈംഗികാതിക്രമം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മുമ്പും സംവിധായകന് എതിരെ സമാന രീതിയിലുള്ള പരാതികൾ ഉയർന്ന് വന്നിരുന്നു. അന്നൊന്നും ശക്തമായൊരു നടപടി രഞ്ജിത്തിന് എതിരെ സ്വീകരിക്കാൻ നിയമത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ രഞ്ജിത്തിന് കുറുക്ക് മുറുകുമ്പോൾ സംവിധായകൻ മൂലം സിനിമാ മേഖലയിൽ ദുരിതമനുഭവിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് ഷാജൻ സ്കറിയ.

ഗിരീഷ് പുത്തഞ്ചേരിയെ രഞ്ജിത്ത് ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ലെന്ന് പുതിയ വീഡിയോയിലൂടെ അദ്ദേ​ഹം പറഞ്ഞു. ചൊവ്വാഴ്ച രഞ്ജിത്തിന് ജാമ്യം കിട്ടിയേക്കും. അയാളുടെ മേൽ ചുമത്തിയിരിക്കുന്ന മിക്ക കുറ്റങ്ങളും ഏഴ് വർഷത്തിന് താഴെ മാത്രം തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള ജാമ്യമില്ലാ കുറ്റങ്ങൾ തന്നെയാണ്.

director ranjith

അതിനാൽ ദീർഘകാലം അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ കഴിഞ്ഞെന്ന് വരില്ല. രഞ്ജിത്തെന്ന പെൺവേട്ടക്കാരൻ, ക്രിമിനൽ സ്വഭാവമുള്ളയാൾ ഒരാഴ്ചയെങ്കിലും ജയിലിൽ കിടക്കുന്നുവെങ്കിൽ അത് നീതിയുടെ വിജയമായി കണക്കാക്കേണ്ടി വരും. അധികാരത്തിന്റെ മറവിൽ ധാർഷ്ട്യത്തിന്റെ തികവിൽ സർവാധികാരിയായി തോന്നിവാസം കാണിച്ചിരുന്ന രഞ്ജിത്തിനെപ്പോലെ ഒരാളെ ഒരാഴ്ച എങ്കിലും ജയിലിൽ അടയ്ക്കാൻ കഴിഞ്ഞുവെങ്കിൽ‌ അത് നീതിയുടെ വിജയം തന്നെയാണ്.

രഞ്ജിത്ത് ജയിലിൽ‌ കിടന്ന് കൈകാലിട്ട് അടിക്കുന്നത് കേൾക്കുമ്പോൾ തന്നെ സുഖമാണ്. അർഹിക്കുന്ന ശിക്ഷയാണ് കിട്ടിയത്. ഇയാളുമായി അടുത്തിടപഴകിയ ആളുകൾ പറഞ്ഞ ഞെട്ടിക്കുന്ന കഥകളിൽ പലതും പുറത്ത് പറയുക പ്രയാസമാണ്. ചലച്ചിത്ര മേഖലയിൽ ഉള്ളവർ രഞ്ജിത്തിന്റെ തോന്നിവാസങ്ങളെ കുറിച്ച് പറഞ്ഞത് കേട്ടാൽ ഞെട്ടിപ്പോകും.

ഒരു തമാശ പറഞ്ഞതിന്റെ പേരിൽ ഒടുവിൽ ഉണ്ണികൃഷ്ണനെന്ന വയോധികനായ നടന്റെ കരണത്തടിച്ചയാളാണ് രഞ്ജിത്ത്. ഇഷ്ടപ്പെടാത്തത് പറഞ്ഞാൽ വയലന്റാവുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. ആലപ്പി അഷ്റഫ് ഈ സംഭവത്തിൽ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്... ഒരു നിർമ്മാതാവിന്റെ കരണത്തും രഞ്ജിത്ത് അടിച്ചിട്ടുണ്ട്. അയാൾ പറഞ്ഞതിൽ ചിലത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ലെന്നതായിരുന്നു കാരണം.

അടികൊണ്ട അയാൾ കറങ്ങി സോഫയ്ക്ക് അടിയിലേക്ക് വീണു. അടൂർ ​ഗോപാലകൃഷ്ണ‌നെ രഞ്ജിത്ത് വിമർശിച്ചപ്പോൾ അതിഷ്ടപ്പെടാതിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ തമാശരൂപത്തിൽ എന്തോ മറുപടി പറഞ്ഞു. അത് കേട്ടതും രഞ്ജിത്തും ഒടുവിലാനെ അടിച്ചു. എല്ലാവരും ഒരു നിമിഷം സ്റ്റക്കായി. അടികൊണ്ട് അല്ല ഒടുവിലാൻ നിലത്ത് വീണത്.

director ranjith

അതിനുശേഷം നാ​ഭിക്ക് രഞ്ജിത്ത് ചവിട്ടി അപ്പോഴാണ് ഒടുവിലാൻ വീണത്. സുരേഷ് കുമാർ പറഞ്ഞതാണ്. ക്രൂരത ആലോചിച്ച് നോക്കൂ. ഒരുപാട് മരുന്ന് കഴിക്കുന്ന അവശനായ വ്യക്തിയാണ് ഒടുവിലാൻ എന്നാണ് അഷ്റഫ് രഞ്ജിത്തിനെ കുറിച്ച് എന്നോട് സംസാരിക്കവെ പറഞ്ഞത്. ഇതിനേക്കാൾ വലിയ പല ഉടായിപ്പുകളും രഞ്ജിത്തിന്റെ കയ്യിലുണ്ടെന്ന് രാമസിംഹനും പറഞ്ഞു. ​ഗിരീഷ് പുത്തഞ്ചേരിയെ രഞ്ജിത്ത് ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല.

രാമസിംഹൻ പറഞ്ഞത് ഇങ്ങനെയാണ്... ഗിരീഷ് പുത്തഞ്ചേരി മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളെ ചേർത്ത് കോഴിക്കോട് സ്റ്റേജ് ഷോ നടത്തുന്നതിന്റെ ചുമതല രഞ്ജിത്തിന് ആയിരുന്നു. അന്ന് ഒരു കോടിയോളം രൂപ പിരിഞ്ഞ് കിട്ടി. അമ്പത് ലക്ഷം ഗിരീഷിന്റെ കുടുംബത്തിന് കൊടുത്തു. 50 ലക്ഷം കൊടുക്കാതെ പിടിച്ച് വെച്ചു. അതിൽ നാൽപ്പത് ലക്ഷം എവിടെപ്പോയിയെന്ന് ആർക്കും അറിയില്ല.

രഞ്ജിത്ത് അത് അടിച്ച് മാറ്റിയെന്നാണ് രാമസിംഹൻ പറഞ്ഞത്. ആ ഫങ്ഷന്റെ കമ്മിറ്റിയിൽ രാമസിംഹൻ ഉണ്ടായിരുന്നു. അ​ഗസ്റ്റിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം കൊടുത്തു. വേറൊരാൾക്കും അഞ്ച് ലക്ഷം കൊടുത്തു. അന്നത്തെ മേയറും രഞ്ജിത്തും അക്കൗണ്ട് ഹോൾഡേഴാസായ അക്കൗണ്ടിലായിരുന്നു ബാലൻസ് വന്ന 40 ലക്ഷം.

ആ പണം എവിടെ പോയി‌യെന്ന് ഇന്നും പൊതുസമൂഹത്തിന് അറിയില്ല. ഐവി ശശിക്ക് വേണ്ടിയും ഇതുപോലെ ഫണ്ട് സമാഹരണം നടന്നിരുന്നു. അതിലും ഇതുപോലെ തന്നെ ഒരു അറിവുമില്ല. പൊകയാണ് എന്നും രാമസിംഹൻ പറഞ്ഞുവെന്നും ഷാജൻ സ്കറിയ വെളിപ്പെടുത്തി.

Read more about: ranjith gireesh puthenchery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X