twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിക്കാൻ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറി, കൂടെയിലേക്ക് രഞ്ജിത്ത് എത്തിയത് ഇങ്ങനെ

    |

    ക്യാമറയ്ക്ക് പിന്നില്‍ താരങ്ങളെ നിയന്ത്രിക്കുന്ന വനിതകളുടെ എണ്ണം വളരെ കുറവാണ്. അത്തരത്തില്‍ സിനിമയില്‍ വിജയകരമായി മുന്നേറുന്ന വനിതയാണ് അഞ്ജലി മേനോന്‍. ബാഗ്ലൂര്‍ ഡേയ്‌സിന് ശേഷമുള്ള താരത്തിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് കൂടെ എത്തിയത്. പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന ചിത്രത്തിലൂടെ നസ്രിയയും തിരിച്ചെത്തുകയാണ്. ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

    സംവിധായകനായ രഞ്ജിത് ഈ ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. അച്ഛന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മകന്‍ അഗ്നിവേശ് ക്യാമറയ്ക്ക് പിന്നില്‍ ക്ലാപ്പടിക്കാനെത്തിയെന്നതാണ് മറ്റൊരു കാര്യം. അഞ്ജലി മേനോന്‍ ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാനായിരുന്നു രഞ്ജിത്തിന്റെ മകനെത്തിയത്. പൊതുവെ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്ത സംവിധായകന്‍ എങ്ങനെ കൂടെയിലേക്കെത്തി, അതേക്കുറിച്ച് രഞ്ജിത്തും അഞ്ജലിയും പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

    രഞ്ജിത്തിനെ വിളിച്ചത്

    രഞ്ജിത്തിനെ വിളിച്ചത്

    പുതിയ സിനിമയില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കാനായി അനുയോജ്യനായ ആളെ കിട്ടിയില്ലെന്ന വിഷമവുമായാണ് അഞ്ജലി മേനോന്‍ സുഹൃത്ത് കൂടിയായ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചത്. കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റിയ ആളെ താനും തിരയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായികയെ ആശ്വസിപ്പിക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ആ നിയോഗം തന്നിലേക്ക് വരുമെന്ന് കരുതിയിരുന്നില്ല.

    പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം ഫലിച്ചു

    പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം ഫലിച്ചു

    നായകനായ ജോഷ്വയുടെ അച്ഛനായി രഞ്ജിത്ത് അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ പതിവ് പോലെ ഒഴിവ് കഴിവ് പറഞ്ഞ് നീങ്ങുകയായിരുന്നു അദ്ദേഹം. പുതിയ ചിത്രമായ ബിലാത്തിക്കഥയുമായി ബന്ധപ്പെട്ട തിരക്കിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതിനിടയിലാണ് പൃഥ്വിരാജുള്‍പ്പടെയുള്ളവര്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയത്. ബിലാത്തിക്കഥ മാറിപ്പോയതോടെ അദ്ദേഹം ഈ കഥാപാത്രം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

     നടനായി മാത്രം ഇടപെട്ടു

    നടനായി മാത്രം ഇടപെട്ടു

    തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും മികവ് തെലഇയിച്ചിട്ടും അദ്ദേഹം നടനായി മാത്രമാണ് സിനിമയെ സമീപിച്ചത്. സംവിധായികയ്ക്ക് മുന്നില്‍ താനെന്ന അഭിനേതാവിനെ അദ്ദേഹം പൂര്‍ണ്ണമായും സമര്‍പ്പിക്കുകയായിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം മറ്റ് കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞതെന്ന് അഞ്ജലി മേനോന്‍ പറയുന്നു.

    ഡയലോഗെല്ലാം പഠിച്ചാണ് എത്തിയത്

    ഡയലോഗെല്ലാം പഠിച്ചാണ് എത്തിയത്

    ഡയലോഗെല്ലാം പഠിച്ചാണ് എത്തിയതെന്ന് അദ്ദേഹം പറയുമ്പോള്‍ അത് കേട്ട് താന്‍ പൊട്ടിച്ചിരിക്കാറുണ്ടെന്നും അഞ്ജലി മേനോന്‍ പറയുന്നു. നേരത്തെ മറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ഈ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന ഭയം അദ്ദേഹത്തെ അലട്ടിയിരുന്നു. പൃഥ്വിരാജുമായി അടുത്ത ബന്ധത്തിലായതിനാല്‍ അത് സഹായകമായിരുന്നു. അലോഷ്യസ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും രഞ്ജിത്ത് പറയുന്നു.

    നസ്രിയയുടെ തിരിച്ചുവരവ്

    നസ്രിയയുടെ തിരിച്ചുവരവ്

    നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുന്നവരുടെ കൂട്ടത്തിലേക്ക് താരവും ഇടം പിടിക്കുമോയെന്ന ആശങ്കയായിരുന്നു ആരാധകരെ അലട്ടിയത്. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ താന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ബാംഗ്ലൂര്‍ ഡേയ്‌സ് സംവിധായികയ്‌ക്കൊപ്പം തിരിച്ചുവരുന്നതിന്റെ സന്തോഷം നസ്രിയയും പങ്കുവെച്ചിരുന്നു. സിനിമയുെ പ്രധാന സവിശേഷതകളിലൊന്നുകൂടിയാണിത്.

    മകനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍

    മകനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍

    രഞ്ജിത്തിന്റെ മകനായ അഗ്നിവേശ് അഞ്ജലി മേനോന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. തന്നെ അഭിനയിക്കാനായി അവന്‍ വന്നുവിളിച്ചിരുന്നു. സെറ്റിലുള്ള മറ്റുള്ളവരും ശക്തമായ പിന്തുണയാണ് നല്‍കിയത്. അതിനാല്‍ത്തന്നെ കൂടെ മികച്ചൊരു അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

    കുടുംബത്തിന്റെ പിന്തുണ

    കുടുംബത്തിന്റെ പിന്തുണ

    സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പേര്‍ വാചാലരായിരുന്നു. വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിന്റെ സജീവ പ്രവര്‍ത്തകരിലൊരാളാണ് അഞ്ജലി മേനോന്‍. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ഈ സംവിധായിക. കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നത്. കൂടെയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 5 മാസത്തോളം വീട് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു. അവര്‍ തനിക്കൊപ്പം ഊട്ടിയില്‍ താമസിക്കുകയായിരുന്നു അപ്പോഴെന്നും സംവിധായിക വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Anjali Menon talking about Koode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X