ഭര്‍ത്താവ് എന്തൊരു സുന്ദരിയാണ്! സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ മോഡലാക്കി ജയസൂര്യയുടെ ഭാര്യ!

Recommended Video

ജയസൂര്യയുടെ ഭാര്യക്ക് രഞ്ജിത്ത് ശങ്കർ കൊടുത്ത പണി | filmibeat Malayalam

മലയാള സിനിമയില്‍ മികച്ച് നില്‍ക്കുന്ന യുവതാരങ്ങളില്‍ പ്രധാനി ജയസൂര്യയാണ്. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായതോടെ ജയസൂര്യയ്ക്ക് സിനിമകളുടെ തിരക്കോട് തിരക്കാണ്. മറ്റൊരു കാര്യം ജയസൂര്യ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ ഭാര്യയുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടെന്നുള്ളതായിരുന്നു.

ആട്, പ്രേതം തുടങ്ങി ജയസൂര്യയുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഭാര്യ സരിതയായിരുന്നു കോസ്റ്റിയും ഡിസൈന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ സ്വന്തം കടയുടെ പരസ്യത്തിന് വേണ്ടി സരിത തിരഞ്ഞെടുത്തിരിക്കുന്നതും ഭര്‍ത്താവിനെ തന്നെയാണ്. ഇക്കാര്യം സംവിധായകന്‍ രഞ്ജിത്ത് ശങ്കറായിരുന്നു പുറത്ത് വിട്ടത്.

സരിതയുടെ വിജയം

സരിതയുടെ വിജയം

നടനും ഭര്‍ത്താവുമായ ജയസൂര്യയുടെ സിനിമയ്ക്ക് വേണ്ടി കോസ്റ്റിയും ഡിസൈന്‍ ചെയ്ത് സരിത ജയസൂര്യ ഞെട്ടിച്ചിരുന്നു. ജയസൂര്യയ്ക്ക് വേണ്ടി സരിത ഒരുക്കിയ ഡിസൈനുകളെല്ലാം യുവക്കള്‍ക്കിടയില്‍ തരംഗമാവുകയും ചെയ്തിരുന്നു. അതില്‍ ആട് മുണ്ട് ആയിരുന്നു ഏറ്റവുമധികം പ്രചാരത്തിലെത്തിയിരുന്നത്. ഇപ്പോള്‍ നടക്കുന്ന കല്യാണമടക്കമുള്ള വിശേഷങ്ങൡ ആട് മുണ്ടാണ് ട്രെന്‍ഡ്. സരിതയുടെ ഡിസൈനിംഗിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം കൂടിയായിരുന്നു.

ഭര്‍ത്താവ് തന്നെ മോഡല്‍

ഭര്‍ത്താവ് തന്നെ മോഡല്‍

സരിതയുടെ ഡിസൈനിലെത്തുന്ന വസ്ത്രങ്ങള്‍ക്ക് മോഡല്‍ ആവാന്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം എത്തിയത് ഭര്‍ത്താവിലേക്ക് തന്നെയായിരുന്നു. അതാണ് കൊച്ചി നഗരത്തില്‍ പലയിടത്തും ഫെഌക്‌സുകളിലായി കാണാന്‍ കഴിയുന്നത്. സരിതയുടെ പുതിയ ഷോപ്പിന്റെ പരസ്യത്തിലാണ് ജയസൂര്യ മോഡലായിരിക്കുന്നത്. സരിതയുടെ കരവിരുതില്‍ പിറന്ന സാരിയുടുത്ത ജയസൂര്യയുടെ ചിത്രങ്ങളായിരുന്നു പോസ്റ്ററിലുള്ളത്. മറ്റൊരു കാര്യം സരിതയ്ക്ക് വേണ്ടി വേഷം കെട്ടിയതല്ല എന്നുള്ളതാണ്..

രഞ്ജിത്തിന്റെ ട്രോള്‍

സരിതയുടെ പരസ്യത്തില്‍ ജയസൂര്യയെ മോഡലാക്കിയതിനെതിരെ ട്രോളുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കറും എത്തിയിരിക്കുകയാണ്. ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ!! എന്നായിരുന്നു പരസ്യ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കിലൂടെ രഞ്ജിത്ത് പോസ്റ്റ് ചെയ്തത്. പുറത്ത് വന്ന ഉടനെ തന്നെ സംഭവം വൈറലായി മാറുകയായിരുന്നു. സംഭവം അങ്ങനെയാണെങ്കിലും ജയസൂര്യയുടെ പുതിയ സിനിമയുടെ ലുക്കാണെന്നുള്ള കാര്യം എല്ലാവര്‍ക്കും ആദ്യം തന്നെ മനസിലാവും.

ഞാന്‍ മേരിക്കുട്ടി

ഞാന്‍ മേരിക്കുട്ടി

ഞാന്‍ മേരിക്കുട്ടി എ്ന്ന സിനിമയിലെ ജയസൂര്യയുടെ ലുക്കായിരുന്നു പോസ്്റ്ററിലുണ്ടായിരുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം, സുസു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന അടുത്ത സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ പകുതിയോടെ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ മേരിക്കുട്ടിയായി സ്ത്രീ രൂപത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും വന്ന ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X