അജു വര്‍ഗീസിന്റെ സഫറിനെ വിശ്വസിക്കാം! പക്ഷേ സാമാന്യം നല്ലൊരു കോഴിയാണെന്ന് രഞ്ജിത്ത് ശങ്കര്‍
അജു വര്‍ഗീസിപ്പോള്‍ നടനും നിര്‍മാതാവുമെല്ലാമാണ്. ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ടാണ് അജുവും ഒരു പ്രൊഡ്യൂസര്‍ ആയത്. ഇപ്പോഴിതാ നായകനാവുന്ന സിനിമയുടെ തിരക്കുകളിലാണ് താരമിപ്പോള്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന സിനിമയിലൂടെയാണ് നായകനായി അജു വര്‍ഗീസ് അഭിനയിക്കുന്നത്.
അടുത്തിടെ സിനിമയിലെ ഫസ്റ്റ് ലുക്കും നായികയെയുമെല്ലാം പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അജുവിന്റെ കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍ തന്നെ സംസാരിച്ചിരിക്കുകയാണ്. സഫര്‍ എന്നാണ് അജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'കമലയിലെ സഫര്‍ വിശ്വസ്തനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്.. സാമാന്യം നല്ലൊരു കോഴിയാണ്' എന്നുമാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

സമാനമായ പല വേഷങ്ങളും അജു നേരത്തെയും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നൊരു വേഷമായിരിക്കും കമലയിലേത്. സിനിമയുടെ കഥാപശ്ചാതലം എന്താണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും സ്ത്രീ കേന്ദ്രീകൃതമായൊരു കഥയാണെന്ന സൂചനയുണ്ട്. പഞ്ചാബി മോഡലും തെലുങ്ക് നടിയുമായ റുഹാനി ശര്‍മ ആണ് കമലയില്‍ അജു വര്‍ഗീസിന്റെ നായികയായിട്ടെത്തുന്നത്.
നേരത്തെ പഞ്ചാബി, തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റുഹാനിയുടെ ആദ്യ മലയാള ചിത്രമാണിത്. എന്റെ ഇതുവരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം. എന്നെ അത്ഭുതപ്പെടുത്തിയ നടി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രഞ്ജിത്ത് ശങ്കര്‍ റുഹാനിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ചിത്രീകരണം അതിവേഗം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള പദ്ധതിയുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











