ജയസൂര്യ ഇന്നും മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു, സിനിമയ്ക്ക് വേണ്ടിയുള്ള മികച്ച നടന്റെ ത്യാഗം ഇങ്ങനെ
2018 ലെ മികച്ച നടന്മാര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് പേരാണ് സ്വന്തമാക്കിയത്. നടന്‍ ജയസൂര്യയും സൗബിന്‍ ഷാഹിറുമായിരുന്നു വിജയികള്‍. ഇത്തവണ അര്‍ഹിച്ചവര്‍ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മികച്ച നടനിലേക്കുള്ള ജയസൂര്യയുടെ യാത്രയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞ കാര്യം വൈറലായിരിക്കുകയാണ്.
ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചു.മേരിക്കുട്ടി കാരണം കിട്ടിയ skin allergy ക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങള്‍ ഒരു ആശ്വാസമാണ്.! 2018 ലെ മികച്ച നടനായി ജയസൂര്യയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനമായിരുന്നു ജയസൂര്യയ്ക്ക് ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. നേരത്തെ സാധ്യത പട്ടികയില്‍ ജയസൂര്യയുടെ പേര് വന്നപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തിലായിരുന്നു ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യ അഭിനയിച്ചത്.
ആദ്യമായിട്ടാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ഞാന്‍ മേരിക്കുട്ടിയ്ക്കും ക്യാപ്റ്റനും. രണ്ട് എക്‌സ്ട്രീം കഥാപാത്രങ്ങളാണ് രണ്ടിലും. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. ഞാന്‍ മേരിക്കുട്ടിയില്‍ രഞ്ജിത്തിനൊപ്പം നിര്‍മാതാവ് കൂടിയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആയി ചിത്രീകരിച്ചിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രമേയത്തിലൂടെ അവതരിപ്പിച്ച് വ്യക്തമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന ഒരു സന്ദേശം പകര്‍ന്ന ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. എന്നാണ് പുരസ്‌കാരം ലഭിച്ചതിന് ശേഷം ജയസൂര്യയുടെ പ്രതികരണം.


Click it and Unblock the Notifications











