twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന്റെ 'ജോര്‍ജ് കുട്ടി' സ്വന്തം പ്രതിഫലനമായി പല ചെറുപ്പക്കാര്‍ക്കും തോന്നിയിട്ടാവുമെന്ന് രഞ്ജിത്

    |

    ജയറാമിനെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി മൂവിയായിരുന്നു ജോര്‍ജ് കുട്ടി കെയര്‍ ഓഫ് ജോര്‍ജ് കുട്ടി. രഞ്ജിത്ത് ആയിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. സിനിമ പിറന്നിട്ട് ഇരുപത്തിയൊന്‍പത് വര്‍ഷം പിന്നിടുകയാണ്. ഈ സിനിമയ്ക്ക് കഥ ഉണ്ടാവാന്‍ കാരണമായ സംഭവം പറയുകയാണ് രഞ്ജിത്തിപ്പോള്‍.

    'അച്ഛന്റെ ബാധ്യത പരിഹരിക്കാന്‍ മകന്‍ സ്ത്രീധനത്തിന് വേണ്ടി വിവാഹത്തിന് തയ്യാറാകുന്നതാണ് സിനിമയുടെ പ്രമേയം. അയാള്‍ എന്‍ഞ്ചീനിയറിംഗ് കോളേജില്‍ പരീക്ഷ കഴഴിഞ്ഞു വരുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആ സമയത്ത് ഒട്ടും ആഗ്രഹിക്കാതെ ഒരു വിവാഹത്തിന് തയ്യാറാകേണ്ടി വരുന്നു. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടം നോക്കാതെ വിവാഹം കഴിച്ച് അയക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ബാധ്യത തീര്‍ക്കുക എന്നതാണ് ഇതിനെ കുറിച്ച് അച്ഛനമ്മമാര്‍ പറയുന്നത്. ഈ കാര്യം വല്ലപ്പോഴുമൊക്കെ ആണ്‍കുട്ടികളുടെ കാര്യത്തിലും സംഭവിക്കാറുണ്ട്.

     jayaram

    അവരുടെ ഇഷ്ടമോ പ്രണയമോ താല്‍പര്യമോ ഒന്നും നോക്കാതെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ. അങ്ങനെ വിവാഹം കഴിക്കേണ്ടി വന്ന ആളാണ് ജോര്‍ജ് കുട്ടി. പിന്നീട് സിനിമയുടെതായ തലത്തിലേക്ക് വികസിക്കുന്ന കഥ. അമ്മായിയച്ചന്‍ അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതും അയാള്‍ ഒടുവില്‍ ജീവിതം തിരിച്ച് പിടിക്കുന്നതും മറ്റുമാണ് കഥയില്‍. പല ചെറുപ്പക്കാര്‍ക്കും ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തില്‍ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം തോന്നിയിട്ടുണ്ടെന്നും രഞ്ജിത്ത് പറുന്നു'.

    പൃഥ്വിരാജിന്റെ ബ്ലൂടൂത്ത് കൂളിങ് ഗ്ലാസ് അടിച്ച് മാറ്റി ജയറാം! പൊതുവേദിയില്‍ നടന്ന പ്രതികാരം; വീഡിയോ പൃഥ്വിരാജിന്റെ ബ്ലൂടൂത്ത് കൂളിങ് ഗ്ലാസ് അടിച്ച് മാറ്റി ജയറാം! പൊതുവേദിയില്‍ നടന്ന പ്രതികാരം; വീഡിയോ

    ടൈറ്റില്‍ റോള്‍ ആയ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചിരുന്നത്. സുനിതയായിരുന്നു നായികയായിട്ടെത്തിയത്. ഒപ്പം തിലകന്‍, ജഗതി ശ്രീകുമാര്‍, കെപിഎസി ലളിത, സിദ്ദിഖ്, ജഗദീഷ്, കുതിരവട്ടം പപ്പു, ബാബു നമ്പുതിരി, റിസബാബ, സുകുമാരി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ ഒരുപാട് താരങ്ങള്‍ അഭിനയിച്ചിരുന്നു.

     jayaram

    ലാലേട്ടന്‍ തന്ന വിശ്വാസമാണ് അത്! താന്‍ സംവിധായകനാവാന്‍ കാരണം മുരളി ഗോപിയാണെന്ന് പൃഥ്വിരാജ്ലാലേട്ടന്‍ തന്ന വിശ്വാസമാണ് അത്! താന്‍ സംവിധായകനാവാന്‍ കാരണം മുരളി ഗോപിയാണെന്ന് പൃഥ്വിരാജ്

    രഞ്ജിത്ത് തിരക്കഥ ഒരുക്കിയ സിനിമകളില്‍ ശ്രദ്ധേയമായ ഒന്ന് ഇതായിരുന്നു. മാത്രമല്ല ജയറാമിനെ കുടുംബ പ്രേക്ഷകരുടെഇഷ്ട നായകനാക്കിയ സിനിമകളില്‍ ഒന്നും ജോര്‍ജ് കുട്ടി കെയര്‍ ഓഫ് ജോര്‍ജ് കുട്ടി ആയിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഇപ്പോള്‍ നിരവധി സിനിമകളില്‍ അഭിനേതാവായി തുടരുകയാണ്. അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ് ചിത്രത്തിലും രഞ്ജിത്ത് അഭിനയിച്ചിരുന്നു.

    രജിത്ത് ഇല്ലാത്ത രണ്ട് ദിവസം ബിഗ് ബോസില്‍ നടന്നത് ഇതൊക്കെ! മത്സരാര്‍ഥികളുടെ മാറ്റം അമ്പരപ്പിക്കുന്നുരജിത്ത് ഇല്ലാത്ത രണ്ട് ദിവസം ബിഗ് ബോസില്‍ നടന്നത് ഇതൊക്കെ! മത്സരാര്‍ഥികളുടെ മാറ്റം അമ്പരപ്പിക്കുന്നു

    English summary
    Ranjith Talks About Jayaram Movie Georgootty C/O Georgootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X