പ്രാഞ്ചിയേട്ടന്‍ മമ്മൂക്കയെ അസ്വസ്ഥമാക്കിയിരുന്നു! സിനിമയെ കുറിച്ച് രഞ്ജിത്ത് വെളിപ്പെടുത്തുന്നു!
മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രവുമായി എത്തിയ ചിത്രമായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്. തൃശ്യൂര്‍ ഭാഷ സംസാരിക്കുന്ന ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടനായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഭാഷ ശൈലിയും വേറിട്ട ഗെറ്റപ്പുമായിരുന്നു സിനിമയുടെ പ്രത്യേകത. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച തുടക്കത്തില്‍ മമ്മൂട്ടി അസ്വസ്ഥനായിരുന്നു. സിനിമയോട് ഇണങ്ങി അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് കുറച്ച് സമയമെടുത്തിരുന്നെന്ന് സംവിധായകന്‍ രഞ്ജിത്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍.
പ്രാഞ്ചിയേട്ടന്റെ കഥയായിരുന്നു മമ്മൂട്ടിയോട് ആദ്യം പറയുന്നത്. സ്‌ക്രീപ്റ്റ് പിന്നീടാണ് കൊടുത്തത്. ഷൂട്ടിംഗിന്റെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുള്ളി കുറച്ച് ഡിസ്റ്റര്‍ബഡ് ആയിരുന്നു. ഈ ഭാഷയുടെ ഫ്‌ളേവര്‍ കിട്ടുന്നതിനായി ഇന്നസെന്റ്, ഇടവേള ബാബു, ടിനി ടോം, എന്നിങ്ങനെ തൃശൂര്‍ക്കാരെയായിരുന്നു കാസ്റ്റ് ചെയ്തത്. അവര്‍ക്ക് വേഗത്തില്‍ തൃശൂര്‍ ഭാഷ പഠിക്കാന്‍ പറ്റും.

ഇതിനൊപ്പം ഷൂട്ടിംഗ് സമയത്ത് സ്വാഭാവികമായി ഇഴുകി ചേരാന്‍ പറ്റാത്തതിന്റെ പ്രശ്‌നങ്ങള്‍ എന്റെയടുത്ത് പറഞ്ഞിരുന്നില്ല. പുള്ളി ക്യാമറമാന്‍ വേണുവിന്റെ അടുക്കല്‍ പറഞ്ഞു. ഇത് എനിക്ക് വലിയ ഗുണമാവാന്‍ പോവുന്നില്ല. സിനിമ ചിലപ്പോള്‍ ഇന്‍ട്രസ്റ്റിംഗായിരിക്കും. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ പുള്ളി തന്നെ തിരുത്തി പറഞ്ഞു. വേണു ഇത് ഞാന്‍ ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച് മാര്‍ക്ക് സിനിമയായിരിക്കുമെന്ന്. അത് മമ്മൂക്കയ്‌ക്കേ ചെയ്യാന്‍ പറ്റൂ. പിന്നെ നായക പരിവേഷം മാറ്റി വെക്കാന്‍ പറഞ്ഞാല്‍ അതിന് തയ്യാറാവുന്ന മനസും പുള്ളിക്കുണ്ടായിരുന്നു.
മറ്റൊരാളെ കണ്‍വീന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട എന്ന് വിചാരിച്ച് ഞാന്‍ തന്നെ നിര്‍മ്മിച്ചു. ബോക്‌സോഫീസ് ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമ കണ്ടിട്ട് ആദ്യം വിളിക്കുന്നത് ടിവി ചന്ദ്രനാണ്. ഡിവിഡി കണ്ടിട്ട് വിളിച്ച് കുറേ നേരം സംസാരിച്ചത് മരിച്ച് പോയ രവിയേട്ടനെയാണെന്നും രഞ്ജിത്ത് പറയുന്നു.


Click it and Unblock the Notifications