പിറ്റേ ദിവസം പത്രത്തിൽ വന്നത് എന്റെ ഫോട്ടോയാണ്; ഞാൻ സഹായിച്ചതായിരുന്നു; രശ്മി സോമൻ പറയുന്നു

സീരിയൽ രം​ഗത്തെ പ്രശസ്ത മുഖമാണ് നടി രശ്മി സോമന്റേത്. നിരവധി കണ്ണീർ പരമ്പരകളിൽ നായികയായ രശ്മി ഇപ്പോഴും ടെലിവിഷൻ രം​ഗത്ത് സജീവമാണ്. തുടക്ക കാലത്ത് ഒരുപിടി സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അധികം സിനിമകളിൽ രശ്മിയെ കണ്ടിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം രശ്മി അഭിനയിക്കുന്ന സിനിമയാണ് ലൈവ്. വികെപി സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമാ രം​ഗത്തേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മി സോമൻ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രശ്മി. ലൈവിലെ റോൾ താൻ വികെപിയോട് അവസരം ചോദിച്ചപ്പോൾ ലഭിച്ചതാണെന്ന് രശ്മി സോമൻ വ്യക്തമാക്കി. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിൽ വ്യത്യാസമുണ്ടെന്ന് രശ്മി അഭിപ്രായപ്പെട്ടു. 'സീരിയലിന് വേറൊരു പാറ്റേണുണ്ട്. സിനിമയിലെ പോലെ അത്ര നാച്വറൽ അല്ല. കുറച്ച് കൂട്ടി ചെയ്യണം'.

Rashmi Soman

വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്നമാണ് ലൈവ് എന്ന സിനിമയുടെ പ്രമേയം. യഥാർത്ഥ ജീവിതത്തിൽ തന്നെക്കുറിച്ച് വന്ന വ്യാജ വാർത്തയെക്കുറിച്ചും രശ്മി സംസാരിച്ചു. എന്റെ കസിന്റെ കാർ ആക്സിഡന്റായിരുന്നു. ഞാൻ ഹെൽപ്പ് ചെയ്യാൻ ചെന്നതാണ്. പക്ഷേ പേര് വന്നത് രശ്മി സോമന്റെ കാർ ഒരു പയ്യനെ ഇടിച്ചു എന്നാണ്. ഞാൻ ഞെട്ടി. എന്റെ വീട് ​ഗുരുവായൂരാണ്. കസിൻ വണ്ടി ഓടിച്ച് പോകവെ ഒരു കുട്ടി കാർ ക്രോസ് ചെയ്തു. ഇവൻ നിർത്തിയെങ്കിലും കുട്ടി വീണു.

അവർ ആശുപത്രിയിൽ കൊണ്ട് പോയി. ഞാൻ ആശുപത്രിയിൽ പോയി. അത് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ചെല്ലണമായിരുന്നു. ഞാനിവരെയും കൊണ്ട് പൊലീസ് സ്റ്റേഷനിൽ ചെന്നു. ആരാണ് ഈ ന്യൂസ് കൊടുത്തതെന്ന് എനിക്കറിയില്ല. സംഭവം പിറ്റേ ദിവസം എന്റെ പേരിൽ പേപ്പറിൽ വന്നു. എന്റെ വീട്ടിലേക്ക് ഒരുപാട് കോളുകൾ വന്നു. റിപ്പോർട്ടറെ വിളിച്ച് ഇതൊന്ന് മാറ്റിക്കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് അതൊന്നും സാരമില്ല ഒരു ദിവസം കൊണ്ട് മാറിക്കോളുമെന്നാണെന്നും രശ്മി ഓർത്തു.

Rashmi Soman

സീരിയലിൽ നിന്ന് വരുന്നതിനാൽ സിനിമാ താരങ്ങൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ചെറിയെ ടെൻഷനുണ്ടായിരുന്നെന്നും രശ്മി വ്യക്തമാക്കി. ഷൈനിന്റെ കൂടെ കോംമ്പിനേഷൻ ഇല്ലായിരുന്നു. പ്രിയയുടെയും മംമ്തയുടെയും കൂടെ ഉണ്ടായിരുന്നു. കുറേക്കാലത്തിന് ശേഷമാണ് സിനിമ ചെയ്യുന്നത്. മംമ്തയും പ്രിയയുടെമാെക്കെ വലിയ സ്റ്റാറാണ്. പിന്നെ സീരിയലിൽ നിന്ന് പോവുമ്പോൾ പുച്ഛിക്കുന്നത് പൊതുവെ കണ്ടിട്ടുണ്ട്. പക്ഷെ മംമ്തയും പ്രിയയുമൊക്കെ തന്നോട് നല്ല രീതിയിൽ പെരുമാറിയെന്നും രശ്മി വ്യക്തമാക്കി.

സീരിയലകളിൽ ​ഗ്ലിസറിൻ ഉപയോ​ഗിച്ച് തന്നെയാണ് കരഞ്ഞതെന്നും രശ്മി പറയുന്നു. കരഞ്ഞ ശേഷം ക്ഷീണം വരും. കണ്ണിൽ അലർജി വന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ അങ്ങനെ കരച്ചിലില്ല. അന്ന് സീരിയലുകളിൽ നിന്ന് ലഭിച്ച സ്നേഹം ഇപ്പോഴും ലഭിക്കുന്നുണ്ട്. അമ്പലങ്ങളിൽ പോവുമ്പോഴാണ് കൂടുതലും. ഞാൻ മുടി അഴിച്ചിട്ട് എപ്പോഴും നടക്കാറുണ്ട്.

ഒരിക്കൽ അമ്പലത്തിൽ വെച്ച് ആരോ എന്റെ മുടി താഴേ നിന്ന് കെട്ടി. നോക്കുമ്പോൾ ഒരമ്മയാണ്. മുടി അഴിച്ചിട്ട് നടക്കാൻ പാടില്ലെന്ന് പറഞ്ഞു. അത്രയും സ്വാതന്ത്ര്യമാണ്, രശ്മി സോമൻ പറഞ്ഞു. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് രശ്മി സോമൻ സുപരിചിതയാവുന്നത്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ നടി പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: rashmi soman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X