ഒറ്റയ്ക്ക് എങ്ങനെ ജീവിക്കുമെന്നായിരുന്നു എന്റെ പേടി; വിവാഹമോചനത്തെക്കുറിച്ച് രശ്മി സോമൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് രശ്മി സോമൻ. ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും നടി പിന്നീട് സിനിമകളിൽ നിന്ന് മാറി. സീരിയലുകളിലേക്ക് ശ്രദ്ധ കൊടുത്ത രശ്മി സോമൻ നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷം ചെയ്തു. സീരിയലുകളുടെ സുവർണ കാലഘട്ടത്തിലാണ് രശ്മി ടെലിവിഷൻ രം​ഗത്ത് സജീവ സാന്നിധ്യമാവുന്നത്.‌‌ ഇടയ്ക്ക് ഇടവേള വന്നെങ്കിലും പിന്നീട് വീണ്ടും സീരിയൽ രം​ഗത്തേക്ക് കടന്ന് വന്നു.

ഏറെ നാളുകൾക്ക് ശേഷം നടി ഒരു മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്. ലൈവ് ആണ് രശ്മി സോമനഭിനയിച്ച പുതിയ സിനിമ. വികെപി സംവിധാനം ചെയ്ത സിനിമയിൽ ഷൈൻ ടോം ചാക്കോ, മംമ്ത മോഹൻദാസ്. സൗബിൻ ഷാഹിർ, പ്രിയ വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.

Rashmi Soman

സീരിയൽ രം​ഗത്ത് തിളങ്ങി നിൽക്കവെയായായിരുന്നു രശ്മിയുടെ ആദ്യ വിവാഹം. സംവിധായകനായ എഎൻ നസീറിനെയാണ് രശ്മി വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വിവാഹ മോചനം നേടി. 2015 ലാണ് നടി രണ്ടാം വിവാഹത്തിന് തയ്യാറാവുന്നത്. ​ഗൾഫിൽ ജോലി ചെയ്യുന്ന ​ഗോപിനാഥിനെയാണ് രശ്മി വിവാഹം ചെയ്തത്.

തന്റെ ആദ്യ വിവാഹം പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മി സോമനിപ്പോൾ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് എങ്ങനെ ജീവിക്കുമെന്നായിരുന്നു തന്റെ പേടിയെന്ന് രശ്മി തുറന്ന് പറഞ്ഞു.

ഞാൻ വളരെ പോപ്പുലറായി നിൽക്കുന്ന സമയമായിരുന്നു. അത്യാവശ്യം മോശമില്ലാത്ത രീതിയിൽ സമ്പാദിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും എനിക്ക് പേടിയായിരുന്നു ഞാനെങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന്. അതുകൊണ്ടാണ് എംബിഎ ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് മറ്റൊരു മേഖലയിൽ കരിയർ വളർത്തുന്നതിനേക്കാൾ തന്നെ അറിയുന്ന ഈ മേഖലയിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയെന്നും രശ്മി സോമൻ തുറന്ന് പറഞ്ഞു.

ബോൾഡായ ഒരു സ്ത്രീ ഒരു ദിവസം കരയും. അടുത്ത ദിവസം അവൾ ഓക്കെയാവും. നമ്മൾ കരയുന്നത് നമ്മൾ മാത്രം കണ്ടാൽ മതി. എംബിഎ കഴിഞ്ഞപ്പോൾ വീട്ടിൽ വേറെ കല്യാണം കഴിക്കാനുള്ള പ്രഷർ ഉണ്ടായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു. ദുബായിലായിരുന്നു നാലരക്കൊല്ലം. അത് കഴിഞ്ഞ് വീണ്ടും തിരിച്ചു വന്നു.

Rashmi Soman

യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ കമന്റുകളെ ഭയന്നിരുന്നെന്ന് പറഞ്ഞ രശ്മി ഇതിന് കാരണവും വ്യക്തമാക്കി. ഡിവോഴ്സായപ്പോൾ തന്നെ കുറേ വീഡിയോകൾ വന്നു. ഈ നടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നൊക്കെ. കല്യാണം കഴിഞ്ഞപ്പോൾ അതിലും കൂടുതൽ കമന്റുകൾ വന്നു. ഞാനത് അഭിമുഖീകരിക്കാൻ പഠിച്ചു. പക്ഷെ നമ്മുടെ കൂടെയുള്ള ആൾക്കാർക്കൊക്കെ വിഷമമാണ്. ആദ്യ ദിവസം കമന്റുകൾ നോക്കാം. എന്നിട്ട് തീരുമാനിക്കാമെന്ന് വിചാരിച്ചാണ് യൂട്യൂബ് വീഡിയോ ചെയ്തത്.

എവിടെ പോയി, ഇനിയും അഭിനയിച്ച് കൂടെയെന്നുള്ള കമന്റുകൾ വന്നു. അത് വളരെ സന്തോഷം തോന്നി. ഇന്നേ വരെ 98 ശതമാനവും തനിക്ക് പോസിറ്റീവ് കമന്റുകളാണ് വരുന്നതെന്ന് നടി വ്യക്തമാക്കി. സീരിയൽ രം​ഗത്തേക്കുള്ള തിരിച്ചു വരവിൽ വില്ലൻ വേഷത്തിലാണ് രശ്മി സോമൻ അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്കും തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് രശ്മി സോമൻ.

സീരിയലും സിനിമയും ഒരുമിച്ച് കാെണ്ട് പോവാനാണ് തീരുമാനം. ഇന്ന് താൻ നേടിയതെല്ലാം സീരിയൽ രം​ഗത്ത് നിന്നാണെന്ന് നടി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ രശ്മി സോമൻ പങ്കുവെക്കാറുണ്ട്. ഇതിനും നിരവധി കാഴ്ചക്കാരുണ്ട്. സിനിമകളിൽ രശ്മി സോമൻ സജീവമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Read more about: rashmi soman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X