'പോപ്പുലാരിറ്റി കൂടുതലാണെന്ന് തോന്നുമ്പോൾ ഈ​ഗോ; എന്ത് മോശമാണ്; അവർ നല്ല മറുപടി നൽകി'

‌കേരളത്തിലെ ടെലിവിഷൻ രം​ഗം ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവാറുണ്ട്. സീരിയൽ രം​ഗം ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നതെന്നാണ് വിമർശനം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കഥകളും കഥാപാത്രങ്ങളും, മോശം മേക്കിം​ഗ് തുടങ്ങിയവയാണ് സീരിയലിനെതിരെ വരുന്ന വിമർശനം. സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളും സീരിയലുകൾക്കെതിരെ വരാറുണ്ട്.

എന്നാൽ സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്നവർ ഇത്തരം വിമർശനങ്ങളെ പ്രതിരോധിക്കാറാണ് പതിവ്. സിനിമകളുമായി സീരിയൽ താരതമ്യം ചെയ്യാൻ പാടില്ല, കുറഞ്ഞ സമയം കൊണ്ടും കുറഞ്ഞ ചെലവിലും നിർമ്മിക്കുന്നതാണ് സീരിയലുകൾ, പലരും ഉപജീവന മാർ​ഗമായാണ് സീരിയലുകൾ കാണുന്നത് എന്നിങ്ങനെയുള്ള വാദങ്ങളാണ് അഭിനേതാക്കൾ പറയാറുള്ളത്.

Rashmi Soman

സീരിയലുകളുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിയ നടിയാണ് രശ്മി സോമൻ. ഇടയ്ക്ക് ഇടവേളയെടുത്ത് ഇപ്പോൾ വീണ്ടും അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുന്നു. സീരിയൽ ഇൻഡ്സ്ട്രിയുടെ രണ്ട് കാലഘട്ടങ്ങൾ കണ്ട രശ്മിക്ക് പ്രകടമായ വ്യത്യാസം ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. മേക്കപ്പിലും മറ്റുമാണ് രശ്മി കാണുന്ന വ്യത്യാസം. എന്നാൽ സീരിയൽ രം​ഗത്തെ അടച്ചാക്ഷേപിച്ചുള്ള വിമർശനത്തെ നടി അം​ഗീകരിക്കുന്നില്ല. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മി സോമൻ.

കഴിഞ്ഞ ദിവസം നടി മഞ്ജു പത്രോസിനെ പൊതുവേദിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തെ രശ്മി ഉദാഹരിക്കുകയും ചെയ്തു. 'സീരിയൽ എന്നത് വലിയ ഇൻഡസ്ട്രിയാണ്. ഒരുപാട് പേർ ജോലി ചെയ്യുന്ന, ചാനലുകളെ താങ്ങി നിർത്തുന്ന ഇൻഡസ്ട്രിയാണ്. കൊവിഡ് വന്ന സമയത്ത് ചാനലുകളിൽ സീരിയൽ ടെലികാസ്റ്റ് നിർത്തി. റേറ്റിംഗ് എത്ര താഴേക്ക് പോയി'

'ആൾക്കാർ കാണുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള കഥകൾ ഉണ്ടാവുന്നത്. ഓരോ കാലഘട്ടത്തിലും ഓരോ ഫോർമുലയുണ്ട്. കരച്ചിൽ ഫോർമുല ഇപ്പോൾ മാറി. ഇപ്പോൾ അമ്മായിയമ്മ, മരുമകൾ പോലുള്ള ഫോർമുലകളാണ്. നമ്മളെല്ലാവരും വേൾഡ് ക്ലാസ് സീരീസും മറ്റും കാണുന്നവരാണ്. നമുക്കെല്ലാവർക്കും അത് പോലുള്ള സംഭവങ്ങളിൽ അഭിനയിക്കാനുള്ള താൽപര്യവും ഉണ്ട്. പക്ഷെ അതല്ല പ്രേക്ഷകർക്ക് വേണ്ടത്. ആരാണിതിൽ ഉത്തരവാദി എന്ന് എനിക്കും അറിയില്ല'

Rashmi Soman

'കഴിഞ്ഞ ദിവസം മഞ്ജു പത്രോസ് എന്ന ആർട്ടിസ്റ്റിനെ വേദിയിൽ വിളിച്ച് വരുത്തി അപമാനിച്ചു. വളരെ മോശമായ പ്രവണതയാണത്. അവർ വളരെ നല്ല മറുപടിയും കൊടുത്തു. മാന്യമായ രീതിയിൽ. ഇത് ഒരുപാട് പേർക്കുണ്ടായ അനുഭവമാണ്. ആൾക്കാർ കൂടാൻ സീരിയൽ ആർട്ടിസ്റ്റ് വേണം. പക്ഷെ അവർക്കാണ് കൂടുതൽ പോപ്പുലാരിറ്റി എന്ന് തോന്നുമ്പോൾ കൂടെയിരിക്കുന്നയാൾക്ക് ഈ​ഗോ. അവരെ ഒന്ന് ഇടിച്ച് താഴ്ത്തി സംസാരിച്ച് കളയാം, ഒന്നും പറയില്ല, സീരിയൽ നടിയല്ലേ എന്ന് വെച്ച് സംസാരിക്കുന്നു. എന്ത് മോശമാണ്,'

കഴിഞ്ഞ ദിവസമാണ് ഒരു തൃശൂരിലെ പൊതുവേദിയിൽ വെച്ച് രാഷ്ട്രീയ പ്രവർത്തകൻ മഞ്ജു പത്രോസിനെ പരിഹസിക്കാൻ ശ്രമിച്ചത്. സീരിയൽ നടിക്കൊപ്പം വേദി പങ്കിടാൻ താൽപര്യമില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇതിന് തക്കതായ മറുപടി മഞ്ജു പത്രോസ് അപ്പോൾത്തന്നെ നൽകുകയും ചെയ്തു.

'ഇതൊരു തൊഴിൽ മേഖലയാണ്. അഭിനയം എന്നത് തൊഴിലാണ്. ഞങ്ങളെ സദസ്സിൽ കൊണ്ട് വരുമ്പോൾ നിങ്ങളാരും തല കുനിക്കേണ്ട കാര്യമില്ല. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പിലെത്താൻ. സാർ കർഷകനാണ്. എനിക്ക് കൃഷി ഇഷ്ടമല്ല. അതുകൊണ്ട് സാറിനെ വേദിയിൽ വിളിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാറൊന്ന് ആലോചിച്ചാൽ കൊള്ളാം,' മഞ്ജു പത്രോസ് പറഞ്ഞതിങ്ങനെ.

More from Filmibeat

Read more about: rashmi soman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X