രശ്മികയ്ക്ക് ആശംസയുമായി മുൻ കാമുകൻ, നടി പങ്കുവെച്ച് ഇമോജി വൈറലാകുന്നു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി രശ്മിക മന്ദാന കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 2016 ൽ സിനിമയിൽ എത്തിയ നടിയുടെ മികച്ച ചിത്രങ്ങളും വൻ വിജയമായിരുന്നു. ഇപ്പോഴിത ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് താരം. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും നടിക്ക് കൈനിറയെ ആരാധകരുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാകുന്നത് നടിയുടെ ട്വീറ്റാണ്. 2016 ൽ പുറത്തിറങ്ങിയ കരിക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക വെള്ളിത്തിരയിൽ എത്തിയത്. അടുത്തിടെ ചിത്രത്തിലെ ഗാനം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ആ സന്തോഷ വാർത്ത നടി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് കമന്റുമായി നടിയുടെ മുൻകാമുകൻ എത്തിയിരുന്നു. ഇതോടെ രശ്മികയുടെ ട്വീറ്റ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവുകയായിരുന്നു.
എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എന്നായിരുന്നു നടനും രശ്മികയുടെ മുൻകാമുകനുമായ രക്ഷിത് ഷെട്ടിയുടെ കമന്റ്. നടന് ഒരു ലവിന്റെ ഇമോജിയാണ് നടി മറുപടിയായി നൽകിയത്. ഇത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബ്രേക്കപ്പിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി എന്നാണ് കമൻറുകൾ നൽകുന്ന സൂചന. രശ്മികയുടെ ആദ്യ നായകനായിരുന്നു രാക്ഷിത്. സിനിമയിൽ എത്തിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം നിശ്ചയം വരെ കഴിഞ്ഞിരുന്നു, എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. നടനുമായി ബ്രേക്കപ്പിന് ശേഷം നടിയ്ക്ക് നേര സൈബർ ആക്രമണങ്ങൾ വ്യാപകമായിരുന്നു. എന്നാൽ രാക്ഷിത് ഇടപെട്ടാണ് പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ചത്.
തനിക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ് ഇതെന്നാണ് ബ്രേക്കപ്പിനെ കുറിച്ച് നടി പറഞ്ഞത്. കന്നഡയിൽ സിനിമ ജീവിതം തുടങ്ങിയ രശ്മികയുടെ കരിയർ മാറ്റിയത് തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദമാണ്. വിജയ് ദേവരകൊണ്ടയുടെ നായികയായിട്ടാണ് നടി തെലുങ്കിൽ എത്തിയത്. ചിത്രം വൻ വിജയമായിരുന്നു.ഗീതാ ഗോവിന്ദത്തിനു ശേഷം രശ്മികയും വിജയ് ദേവരാകൊണ്ടയും ഡിയർ കോമ്രേഡ് എന്നവ ചിത്രത്തിലും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോൾ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന 'മിഷൻ മജ്നു' എന്ന ചിത്രത്തിലൂടെ രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. റോ ഏജന്റായാണ് ചിത്രത്തിൽ സിദ്ധാർഥ് വേഷമിടുന്നത്


Click it and Unblock the Notifications