അന്ന് ശരിക്കും താലി കെട്ടി! ഞാൻ ഭയന്നു, രശ്മികയ്ക്ക് ആശങ്കയില്ലായിരുന്നു; കാരണം: വിജയ് ദേവരകൊണ്ട പറഞ്ഞത്

വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഉദയ്പൂരിൽ വെച്ച് പരമ്പ​രാ​ഗത ചടങ്ങുകളോ‌ടെയാണ് വിവാ​​ഹം നടന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോ‍ഡി ജീവിതത്തിലും ഒന്നിച്ചതിലെ സന്തോഷത്തിലാണ് ആരാധകർ. 36 കാരനാണ് വിജയ് ദേവരകൊണ്ട. രശ്മികയുടെ പ്രായം 29 ഉം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെക്കുകയായിരുന്നു. ​ഗീതാ​ഗോവിന്ദം ആണ് വിജയ് ദേവരകൊണ്ടയും രശ്മികയും ഒരുമിച്ച് അഭിനയിച്ചതിൽ ഏറ്റവും ഹിറ്റായ സിനിമ. ഈ സിനിമയിൽ ഇരുവരും വിവാഹം കഴിക്കുന്ന രം​ഗമുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ വിജയ് ​ദേവരകാെണ്ട സംസാരിച്ചിട്ടുണ്ട്.

അവനെ കിട്ടിയത് മോളുടെ ഭാ​ഗ്യം, എനിക്ക് വലിയ ചിലവൊന്നും ഉണ്ടായിരുന്നില്ല, അവൾ അവളുടെ ഇഷ്ടപ്രകാരമെ ചെയ്യൂ!
അവനെ കിട്ടിയത് മോളുടെ ഭാ​ഗ്യം, എനിക്ക് വലിയ ചിലവൊന്നും ഉണ്ടായിരുന്നില്ല, അവൾ അവളുടെ ഇഷ്ടപ്രകാരമെ ചെയ്യൂ!

ഒരു സീനിൽ രശ്മികയ്ക്ക് ഞാൻ താലി കെട്ടണം. വിവാഹമണ്ഡപമെല്ലാം ഒരുക്കിയിട്ടുണ്ട്. താലി മൂന്ന് പ്രാവശ്യം ഒരു ഷോട്ടുണ്ട്. അതെന്നെ വല്ലാതെ ഭയപ്പെടുത്തി. ഷൂട്ട് മാത്രമാണിതെന്ന് അറിയാം. എങ്കിൽ പോലും അതെന്നെ ഭയപ്പെടുത്തി. പട്ടുസാരി ധരിച്ച് നായിക എനിക്കരികിൽ ഇരിക്കുന്നു. യഥാർത്ഥത്തിൽ നടക്കുന്ന വിവാഹമാണിതെന്ന് കണ്ടാൽ തോന്നും. മൂന്ന് പ്രാവശ്യം താലി കെട്ടാൻ പറഞ്ഞപ്പോൾ എന്താണീ സംഭവിക്കുന്നതെന്ന് തോന്നിപ്പോയി. ഇക്കാര്യം നായികയോട് പറഞ്ഞു. അവൾ ഓൺസ്ക്രീനിൽ മൂന്നാമത്തെ തവണയാണ് വിവാഹം ചെയ്യുന്നത്. അതിനാൽ അവൾക്ക് ആശങ്കയില്ലായിരുന്നെന്നും വിജയ് ​ദേവരകാെണ്ട അന്ന് പറഞ്ഞു.

Rashmika Mandanna  Vijay Deverakond

വിജയ് ദേവരകൊണ്ട തനിക്കെത്ര മാത്രം പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് രശ്മിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'ഞാനിതാ എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. എന്താണ് യഥാർത്ഥ സ്നേഹമെന്ന് എന്നെ പഠിപ്പിച്ച പുരുഷൻ. സമാധാനത്തിലായിരിക്കുക എന്നതെങ്ങനെയെന്ന് എന്നെ കാണിച്ച് തന്നയാൾ. വലിയ സ്വപ്നങ്ങൾ കാണുന്നതിൽ കുഴപ്പമില്ലെന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലുമധികം നേട്ടങ്ങളുണ്ടാക്കാനുള്ള കഴിവെനിക്കുണ്ടെന്നും എല്ലാ ദിവസവും പറഞ്ഞ് തന്നയാൾ. ഡാൻസ് ചെയ്യുമ്പോൾ എന്നെ ഒരിക്കലും തടയാതിരുന്ന പുരുഷൻ. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ച് തന്നയാൾ. എന്നെ വിശ്വസിക്കൂ, ഇദ്ദേഹത്തെക്കുറിച്ച് എനിക്കൊരു പുസ്തകം എഴുതാം'

'ഞാൻ സ്വപ്നം കണ്ട സ്ത്രീയായി ഞാനിന്ന് മാറിയിരിക്കുന്നു. കാരണം നീയാണ് അവളെ ഇങ്ങനെയാക്കിയത്. ഞാൻ ശരിക്കും അനു​ഗ്രഹിക്കപ്പെട്ടയാളാണ്. വിജു, നിന്നോടെനിക്കുള്ള വെെകാരികത വിശദീകരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ മതിയാവില്ല. പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങളും സ്ട്ര​ഗിൾസും സന്തോഷവും ദുഖവും ആനന്ദവും ജീവിതവും ഇന്ന് ഒരുപാട് അർത്ഥവത്താകുന്നു. കാരണം എനിക്ക് നീയുണ്ട്. എല്ലാത്തിനും നീ സാക്ഷിയാണ്. എല്ലാത്തിലെയും വലിയ ഘടകവും. നിന്റെ ഭാര്യയാകുന്നതിൽ ഞാൻ വളരെയധികം ആവേശഭരിതയാണ്. നിന്റെ ഭാര്യയെന്ന് വിളിക്കപ്പെടുന്നതിൽ. ഇനി പാർട്ടിക്കുള്ള സമയമാണ്. നമുക്കൊരുമിച്ച് ഏറ്റവും നല്ല ജീവിതം ജീവിക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു' രശ്മിക മന്ദാന പങ്കുവെച്ച കുറിപ്പിങ്ങനെ.

More from Filmibeat

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X