'ധൈര്യശാലിയായിരിക്കണമെന്നത് നിർബന്ധമാണ്'; വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം പറയാതെ പറഞ്ഞ് രശ്മിക?

അടുത്തിടെയായി സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ ചർ‌ച്ച ചെയ്യുന്നൊരു വിഷയമാണ് രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട പ്രണയം. ഇരുവരും കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയത്തിലാണെന്നാണ് ​ഗോസിപ്പുകൾ. ഇരുവരുടെയും സോഷ്യൽമീഡിയ പോസ്റ്റുകളും മറ്റുമാണ് ഇത്തരമാരു പ്രണയ ​ഗോസിപ്പ് പൊട്ടിപുറപ്പെടാൻ കാരണമായത്. തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും.

അടുത്തിടെ ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിൽ രശ്മിക ദീപാവലി ആഘോഷിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ച് അവധിക്കാലം ആഘോഷിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദം വലിയ വിജയമായിരുന്നു. ചിത്രം മലയാളത്തിലും മികച്ച പ്രതികരണം നേടി. പിന്നാലെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന താരജോഡി തിളങ്ങിയിരുന്നു.

Rashmika Mandanna, Vijay Deverakonda

ഇരുവരും വിവാഹിതരായി കാണണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഏറെയും ആരാധകർ. സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് രശ്മിക മന്ദാന. കൗതുകം പകരുന്ന പോസ്റ്റുകൾക്ക് കമന്റുകൾ പറയാൻ താരം സ്റ്റാർഡമൊന്നും നോക്കാറില്ല. അത്തരത്തിൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താനുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു പോസ്റ്റിന് രശ്മിക കുറിച്ച കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

രശ്മികയുടെ ഭാവി വരന് ഉണ്ടായിരിക്കേണ്ട ​ഗുണകണങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പോസ്റ്റ്. 'രശ്മിക മന്ദാനയുടെ ഭർത്താവാകാൻ പോകുന്നയാൾക്ക് എന്ത് ഗുണങ്ങളൊക്കെയാണ് ഉണ്ടായിരിക്കേണ്ടത്..?, രശ്മിക നാഷണൽ ക്രഷാണ്. അതുകൊണ്ട് തന്നെ അയാൾ വളരെ സ്പെഷ്യലായിരിക്കണം.'

'നടിയുടെ ഭർത്താവ് വിഡിയെപ്പോലെയായിരിക്കണം. വിഡി എന്നതുകൊണ്ട് ഉദ്ദേശിച്ചത് വെരി ഡേറിങ് ധൈര്യശാലിയായിരിക്കണമെന്നാണ്. അവളെ സംരക്ഷിക്കാൻ കഴിയുന്നയാളായിരിക്കണം. നമ്മൾ രശ്മികയെ രാജ്ഞിയായാണ് കാണുന്നതും വിളിക്കുന്നതും. അപ്പോൾ അവളുടെ ഭർത്താവും ഒരു രാജാവിനെപ്പോലെയായിരിക്കണം...', എന്നായിരുന്നു രശ്മിക ഡൽ‌ഹി ഫാൻസിന്റെ എക്സിലെ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

തൻ്റെ ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഫാൻ ക്ലബ്ബിലെ പോസ്റ്റ് അങ്ങനെ അവസാനം രശ്മികയുടെ കണ്ണിലും പെട്ടു. ഉടൻ താരവും കമന്റ് കുറിച്ചു. പോസ്റ്റിൽ പറഞ്ഞത് ശരിയാണ് എന്നാണ് രശ്മികയുടെ ഓഫീഷ്യൽ പേജിൽ നിന്നും വന്ന കമന്റ്. നിരവധി പേരാണ് രശ്മികയുടെ കമന്റിനെ ഏറ്റെടുത്ത് എത്തിയത്.

Rashmika Mandanna, Vijay Deverakonda

രശ്മികയുടെ കമന്റ് എത്തിയതോടെ വിജയ് ദേവരകൊണ്ടയുമായി സാമ്യമുള്ള വിഡി കണ്ടതുകൊണ്ടാണ് നടി കമന്റ് കുറിച്ചതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. വിജയ് ദേവരകൊണ്ടയെ വിഡി എന്നാണ് ആരാധകർ ചുരുക്കി വിളിക്കുന്നത്. വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയവും അതിന്റെ സൂചനകളും പറയാതെ നടി പറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ വൈകാതെ തന്നെ വിജയ് ​ദേവരകൊണ്ട-രശ്മിക വിവാ​ഹനിശ്ചയമുണ്ടാകുമെന്ന് പരാമർശിച്ചിരുന്നു. അതേസമയം ആനിമലിന് ശേഷം അഭിനേത്രി എന്ന നിലയിൽ രശ്മിക കൂടുതൽ അം​ഗീകരിക്കപ്പെട്ട് കഴിഞ്ഞു. ഇതുവരെ ക്യൂട്ട്നെസ് മാത്രം കാണിച്ച് ശ്രദ്ധനേടിയ നടിയുടെ നല്ലൊരു പ്രകടനം കണ്ടത് ആനിമലിലാണെന്നായിരുന്നു ആരാധകരും സിനിമാ പ്രേമികളും കുറിച്ചത്.

പുതിയ സിനിമയിലെ തന്റെ ലുക്ക് വെളിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ മുഖം പൂര്‍ണമായും കാണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രശ്മിക പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു. കൂടാതെ ആനിമൽ‌ സക്സസ് പാർട്ടികളിൽ താൻ പങ്കെടുക്കാത്തതിന്റെ കാരണവും രശ്മിക വെളിപ്പെടുത്തിയിരുന്നു. 'ഞങ്ങള്‍ ഒരു വലിയ സിനിമ നല്‍കി. ആളുകള്‍ അത് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു.'

'എല്ലാവരെയും പോലെ അവിടെ നിന്ന് ആ വിജയം ആസ്വദിക്കാനും ആഘോഷിക്കാനും എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്തുചെയ്യാം തൊട്ടടുത്ത ദിവസം എനിക്ക് എന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തേണ്ടതുണ്ടായതുകൊണ്ടാണ് പെട്ടന്ന് തിരിച്ചുവരേണ്ടി വന്നു. ഞാനൊരു വര്‍ക്ക് ഹോളിക്കായ ആളാണെന്നുമാണ്', കാരണം വിശദമാക്കി രശ്മിക പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X