For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആരോടും ന്യായീകരിക്കാനില്ല!! അതാണ് നിങ്ങളുടെ വിശ്വാസം, വിവാഹം മുടങ്ങിയതിനെ കുറിച്ച് നടി

  |

  വിജയ് ദേവരാകൊണ്ടയുടെ  ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച താരമാണ് രാശ്മിക മന്ദന. ഗീതാ ഗോവിന്ദം എന്ന ഒറ്റ ചിത്രം നടിയുടെ കരിയറിനെ തന്നെ മാറ്റി മറിച്ചിരുന്നു. ടോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ചിത്രത്തിന് വളറെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കന്നട നടിയായ രശ്മികയ്ക്ക് ടോളിവുഡിൽ നിന്ന് കൈനിറയെ ചിത്രങ്ങളായിരുന്നു വന്നിരുന്നത്.

  എടാ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല!! സെറ്റിൽ പാട്ട് പാടിയ മനോജ് കെ ജയനോട് മമ്മൂട്ടി

  ഗീതാഗോവിന്ദത്തിന്റെ റിലീസിങ്ങിനെ പിന്നാലെ താരത്തിന്റെ വിവാഹം മുടങ്ങിയെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കന്നട നടനും സംവിധായകനുമായി രക്ഷിത് ഷെട്ടിയുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വർഷം ഒടുവിൽ വിവാഹം നടത്താനും തീരുമാനിച്ചിരുന്നതായിരുന്നു. ഏറെ നാളത്തെ പ്രണയ ബന്ധമണ് ഇപ്പോൾ തകർന്നത്. എന്നാൽ പ്രണയ തകർച്ചയുടെ കാരണം ഇരു താരങ്ങളെ കുടുംബാംഗങ്ങളെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  നിങ്ങൾ മയക്കുമരുന്നിന് അടിമയാണോ? രണത്തിലെ താരത്തിനോട് ആരാധകന്റെ ചോദ്യം...

  രാശ്മികയുടെ അമ്മയുടെ വെളിപ്പെടുത്തൽ

  രാശ്മികയും രക്ഷിത് ഷെട്ടിയും തമ്മിലുളള വിവാഹം മുടങ്ങിയതിനെ കുറിച്ച് പ്രതികരിച്ച് നടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിനോടായിരുന്നു വിവാഹം മുടങ്ങിയതിനെ കുറിച്ച് ഇവർ പ്രതികരിച്ചത്. വിവഹം മുടങ്ങിയതിൽ ഞങ്ങൾ ദുഃഖിതരാണ്.ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രശ്മികയുടെ അമ്മ സുമൻ പറഞ്ഞു. ഇത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്.

  ഞങ്ങൾക്ക് അൽപം മനസമാധാനം തരൂ

  കഴിഞ്ഞ കുറച്ചു നാളുകളായി താരം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നില്ല. ഇതിനെ കുറിച്ചു പറഞ്ഞു കൊണ്ടായിരുന്നു നടി ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ എന്നെ കുറിച്ച് പലതരത്തിലുളള കഥകളും കമന്റുകളും ട്രോളികളുമൊക്കെ പ്രചരിക്കുന്നുണ്ട്. ഇത് എന്നെ വളരെ അസ്വസ്ഥയാക്കുന്നുണ്ട്. അത്തരത്തിലാണ് എന്നെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ നിങ്ങളെ ആരേയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. കാരണം നിങ്ങള്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. ഞാന്‍ ആരോടും ഒന്നും ന്യായീകരിക്കാന്‍ ഇല്ല. എന്നാൽ ഒരു കാര്യം എനിയ്ക്ക് പറയാനുണ്ട്. ഞാന്‍ കന്നഡ സിനിമയില്‍ തന്നെ തുടരും . സിനിമ മേഖലയില്‍ ഉള്ളവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ , ഞങ്ങള്‍ക്ക് അൽപം മനസമധാനം തരൂവെന്നും താരം പറയുന്നുണ്ട്.

  വിവാഹ മുടങ്ങിയതിനെ കുറിച്ച് പ്രതികരിച്ച് നടൻ

  വിവാഹം മുടങ്ങിയതിൽ കൂടതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് രശ്മികയായിരുന്നു. താരത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിലുടെ വൻ വിമർശനമായിരുന്നു ഉയർന്ന് വന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിവാഹം മുടങ്ങിയതിനെ കുറിച്ച് പ്രതികരിച്ച് രാക്ഷിത് തന്നെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. മാധ്യമങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരിക്കണ്ട സമയമായി എന്ന് തോന്നിയതു കെണ്ടാണ് തിരിച്ച് വന്നതെന്നും താരം പറഞ്ഞു. രശ്മികയെ കുറിച്ച് പലതരത്തിലുളള സംസാരങ്ങൾ പ്രചരിക്കുന്നുണ്ട്. ആരേയും കുറ്റം പറയാനില്ലെന്നും താരത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ വിവാഹം മുടങ്ങിയതിനെ കുറിച്ചുളള വ്യക്തമായ ഉത്തരം രാക്ഷിതും നൽകിയിരുന്നില്ല.

  പ്രചരിക്കുന്ന പലതും ശരിയല്ല

  കഴിഞ്ഞ രണ്ടു വർഷമായി എനിയ്ക്ക് രശ്മികയെ അറിയാം. ഇതിനിടയിൽ ഒരുപാട് വിഷയങ്ങളുണ്ട്. അതിനാൽ തന്നെ പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അവരെ വിലയിരുത്തരുതെന്ന് താരം വ്യക്തമാക്കി. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും ശരിയല്ലെന്നും രക്ഷിത് പറഞ്ഞു. രശ്മിക രക്ഷിതിനെ പ്രണയിച്ച് വഞ്ചിക്കുകയായിരുന്നെന്നും നടിയ്ക്ക് മറ്റൊരു പ്രണയം ഉണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനുളള മറുപടിയാണ് താരം രക്ഷിത് നൽകിയത്.

  പ്രണയം തുടങ്ങിയത്

  ഷൂട്ടിങ്ങിനിടെയായിരുന്നു രശ്മികയും രക്ഷിതും തമ്മിൽ പ്രണയത്തിലായത്. പിന്നീട് ഇവരുടെ പ്രണയം വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു.ഇതിന്റെ ഭാഗമായി 2017 മെയിലാണ് വിവാഹ നിശ്ചയം നടന്നിരുന്നു. രണ്ട് വർഷത്തിനു ശേഷം( ഈ വർഷം അവസാനം) ഇവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്ത കുറച്ച് നാളുകൾ മുൻപ് ഇവർ വേർപിരിഞ്ഞുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വാർത്തകൾക്കെതിരെ രശ്മിക തന്നെ രംഗത്തെത്തിയിരുന്നു.

  English summary
  Rashmika Mandanna on rumours about break up with Rakshit Shetty: Sorry I was silent for so long

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more