200 പേരുണ്ടായിരുന്നു മുന്നില്‍! വിജയ് ദേവരകൊണ്ടയെ ആദ്യമായി ചുംബിച്ച നിമിഷത്തെക്കുറിച്ച് രശ്മിക മന്ദാന പറഞ്ഞത്?
എട്ട് വര്‍ഷത്തോളമുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഫെബ്രുവരി 26ന് ഇരുവരും വിവാഹിതരായേക്കുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അവസാനനിമിഷമായിരുന്നു വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്. സെലിബ്രിറ്റികള്‍ താരവിവാഹത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. എന്താണ് ഇത്രയധികം സീക്രട്ട് എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. താരങ്ങള്‍ തന്നെ ചിത്രം പുറത്തുവിടുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു. രാത്രിയിലായിരുന്നു വിജയും രശ്മികയും വിവാഹ ചിത്രങ്ങള്‍ പങ്കിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.
സിനിമയിലെ രംഗങ്ങളും, താലി കെട്ടിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഉദയ്പൂരില്‍ വെച്ച് പരമ്പരാഗതമായാണ് വിവാഹം നടത്തിയത്. വര്‍ഷങ്ങളായുള്ള ബന്ധമാണ് വിവാഹത്തിലേക്കെത്തിയത്. വിവാഹ ക്ഷണക്കത്ത് വൈറലായതിന് ശേഷമായിരുന്നു വിരോഷ് വിവാഹം പരസ്യമായത്. ഹല്‍ദിയുടെയും, സംഗീത് നൈറ്റിന്റെയുമെല്ലാം ചിത്രങ്ങളും, വീഡിയോകളും വൈറലായിരുന്നു.

200 പേരുടെ മുന്നില്‍ വെച്ചായിരുന്നു താന്‍ ആദ്യമായി വിജയിനെ ചുംബിച്ചതെന്നായിരുന്നു രശ്മിക പറഞ്ഞത്. അന്നത്തെ അഭിമുഖം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഗീതഗോവിന്ദത്തിലെ ചുംബനരംഗത്തെക്കുറിച്ചായിരുന്നു അന്ന് രശ്മിക സംസാരിച്ചത്. ചുംബന രംഗങ്ങളും, ഇന്റിമേറ്റ് രംഗങ്ങളുമെല്ലാം ചെയ്യുമ്പോള്‍ സ്വകാര്യത ആവശ്യമാണ്. അന്ന് വലിയൊരു ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ചുംബന രംഗം ചെയ്യേണ്ടി വന്നതില്‍ ശരിക്കും പരിഭ്രമിച്ച് പോയിരുന്നു എന്നായിരുന്നു രശ്മിക പറഞ്ഞത്.
ഗീതഗോവിന്ദം സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ചുംബനം. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ എങ്ങനെ ഈ രംഗം ചെയ്യും എന്നായിരുന്നു എന്റെ ആശങ്ക. അതേ ആശങ്ക അദ്ദേഹത്തിനും ഉണ്ടായിരുന്നു. എങ്ങനെയൊക്കെയോ ഞങ്ങളങ്ങ് ചെയ്തു. സിനിമയില്‍ അത്രയും ആവശ്യമായിരുന്നു ആ രംഗം. കഥാപാത്രത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. വേണ്ടിയിരുന്നില്ലെങ്കില്‍ ചെയ്യില്ല. ഗീതഗോവിന്ദത്തില്‍ ഞങ്ങള്‍ വിവാഹിതരാവുന്നുണ്ട്. വിവാഹ ശേഷം അങ്ങനെയൊരു രംഗം കാണിക്കേണ്ടതുണ്ടായിരുന്നു. അതാണ് ചെയ്തത് എന്നായിരുന്നു അന്ന് രശ്മിക പറഞ്ഞത്. വിജയിനെക്കുറിച്ചും, ചുംബനരംഗത്തെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.


Click it and Unblock the Notifications











