ചോദിച്ച സാധനം കൊടുത്തില്ലേല്‍ അച്ഛനെ പച്ചത്തെറി വിളിക്കുന്ന ഒരു താരപുത്രി; ഭരത്ചന്ദ്രന്‍ തോറ്റുപോകും
കാലം മാറിപ്പോയില്ലേ.. അങ്ങനെയൊക്കെ ഉണ്ടാവും എന്നല്ലാതെ പറയാതെ വയ്യ. ഈ അച്ഛനും മകളും ആരാണെന്നറിയാനുള്ള ആകാംക്ഷയെ ചോദ്യം ചെയ്യുന്നില്ല, ചലച്ചിത്ര സംവിധായകന്‍ രതീഷ് പൊതുവാളാണ് അച്ഛന്‍. സീരിയല്‍ നടി ദിവ്യ വിശ്വനാഥിന്റെയും രതീഷ് പൊതുവാളിന്റെയും ഒറ്റമകളായ വരദക്ഷിണയാണ് മകള്‍. വിവാഹ ശേഷം മുംബൈയില്‍ സെറ്റില്‍ഡാണ് ഇരുവരും
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ നീണ്ടു നിന്ന കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ദിവ്യയ്ക്ക്ും രതീഷിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്നു എന്ന നല്ല വാര്‍ത്ത മുതല്‍ ഇതുവരെയും മനോഹരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം മകളുടെ വിശേഷങ്ങള്‍ പലതും രതീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിലേറ്റവും ഒടിവിലത്തെ പോസ്റ്റിനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്.

കുഞ്ഞു പെണ്ണിന്റെ കുഞ്ഞു കുഞ്ഞു കുസൃതികള്‍ രസകരമായി പറയുകയാണ് രതീഷ് പൊതുവാള്‍. എത്ര കളിപ്പാടം കൊടുത്താലും ഹാങ്ങര്‍ കൊണ്ട് കളിക്കാനാണത്രെ മകള്‍ക്കിഷ്ടം. 'അത്യാവശ്യം കളിപ്പാട്ടങ്ങളൊക്കെ ഈ ഉള്ളവന്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. എന്നാലും ലവള്‍ക്ക് അപ്പന്റെ ഷര്‍ട്ട് തൂക്കിയ ഹാങ്ങര്‍ മതി. കൊടുത്തില്ലേല്‍ ഭരത് ചന്ദ്രന്‍ തോക്കുന്ന പച്ചത്തെറി.. ധ്ബ റര്‍ ഡ്ഡ പ് പ് പ് മ്മ് മ്മ് മ്മ ' എന്നാണ് രതീഷ് തന്റെ ഫേസ്ബുക്കിലെഴുതിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മകളെ ഉറക്കാന്‍ പാടുപെടുന്നതിനെ കുറിച്ചും രതീഷ് ഒരു ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു ' കുട്ടിക്കാലത്ത് എന്നെ ഉറക്കാന്‍ അച്ഛന്‍ എനിക്കെന്നും ഒരു കഥ പറഞ്ഞു തരുമായിരുന്നു. കേട്ട ഉടനെ ഉറങ്ങിപ്പോകുന്ന ഒരു മൂന്ന് വരി കഥ. 'ഡാ കേറിക്കിടന്നുറങ്ങെടാ.. എനിക്ക് രാവിലെ പണിക്ക് പോവാനുള്ളത്ാ.. കുരുത്തംകെട്ടവന്റൊരു കളി...' എന്നായിരുന്നുവത്രെ ആ കഥ.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലിലൂടെ ഏറെ പ്രശസ്തയാണ് വരദക്ഷിണയുടെ അമ്മ ദിവ്യ വിശ്വനാഥ്. ചില സിനിമകളിലും ദിവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.



Click it and Unblock the Notifications











