twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നവ്യയെ ചിത്രത്തില്‍ കണ്ടില്ല, ഒരുത്തീ സിനിമ കണ്ട അനുഭവം പങ്കുവെച്ച് രതീഷ് വേഗ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. കലോത്സവവേദിയ നിന്നാണ് നവ്യ സിനിമയില്‍ എത്തുന്നത്. 2001 ല്‍ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയില്‍ എത്തുന്നത്, ദിലീപ് ചിത്രത്തിലൂടെ ആയിരുന്ന തുടക്കം. ഈ ചിത്രത്തിന് ശേഷം ദിലീപിന്റെ ഭാഗ്യനായികയായി മാറുകയായിരുന്നു. ഇഷ്ടത്തിന് ശേഷം മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടും. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും നവ്യ സജീവമായിരുന്നു.

    navya

    ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം നവ്യ മലയാളത്തില്‍ മടങ്ങി എത്തിയിരിക്കുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ'യിലൂടെയാണ് നവ്യ തിരികെ എത്തിയിരിക്കുന്നത്. മാര്‍ച്ച് 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സിനിമയില്‍ രാധാമണി എന്ന് കഥാപത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരുത്തീ സിനിമ കണ്ട അനുഭവം വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ. ഫേസ്ബുക്ക് പേജിലൂടെയാണ് റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.

    ഡെയ്‌സിക്ക് പാവ കൊടുത്തത് ബ്ലെസ്ലിയുടെ ബുദ്ധി; കയ്യോടെ കണ്ടുപിടിച്ച് ലക്ഷ്മി പ്രിയ, വാക്കുകള്‍ വൈറല്‍ ആവുന്നുഡെയ്‌സിക്ക് പാവ കൊടുത്തത് ബ്ലെസ്ലിയുടെ ബുദ്ധി; കയ്യോടെ കണ്ടുപിടിച്ച് ലക്ഷ്മി പ്രിയ, വാക്കുകള്‍ വൈറല്‍ ആവുന്നു

    രതീഷ് വേഗയുടെ വാക്കുകള്‍ ഇങ്ങനെ... '' ഒരുത്തീ എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടര്‍ എന്റെ പ്രിയ ഗുരുനാഥന്‍ കൂടിയായ വികെപി സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണകാരുടെ ജീവിതത്തിലെ നേര്‍ക്കാഴ്ചയാണ് ഒരുത്തി. നന്ദനത്തിലെ ബാലാമണിയില്‍ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തില്‍ കണ്ടില്ല. നമ്മുടെ ഇടയില്‍ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാല്‍ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം.

    രാധാമണിയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ശരിക്കും വിളിക്കാന്‍ തോന്നുന്ന അഭിനയ മുഹൂര്‍ത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കില്‍ വികെപി സര്‍ അത് കണ്‍സീവ് ചെയ്യുന്നതില്‍ അള്‍ട്ടിമേറ്റ് ആണ് എന്ന് ഞാന്‍ എപ്പോഴും പറയുന്നതാണ്. ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് വികെപി.

    വിഷമിക്കില്ല, ഇതിലും വലിയ ചതികള്‍ ജീവിതത്തില്‍ പറ്റിയതാണ്; ഡോ. റോബിനോട് ലക്ഷ്മി പ്രിയവിഷമിക്കില്ല, ഇതിലും വലിയ ചതികള്‍ ജീവിതത്തില്‍ പറ്റിയതാണ്; ഡോ. റോബിനോട് ലക്ഷ്മി പ്രിയ

    എടുത്തു പറയേണ്ട മറ്റൊരു കാര്യം വിനായകന്റെ പോലീസ് വേഷം. ഇപ്പോഴും വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത ചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ മാത്രം നിര്‍ത്തിപോന്ന കലാകാരന്‍ ആണ് വിനായകന്‍ എന്ന് ഒരുത്തി കണ്ടപ്പോള്‍ തോന്നി. പക്വതയുള്ള സത്യസന്ധനായ പോലീസ് കഥാപാത്രം എത്രമാത്രം അച്ചടക്കത്തോടെ ആണ് വിനായകന്‍ ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു ഇവമഹഹലിഴല എടുത്തതിന് ഢഗജ സാറിന് ആണ് ആദ്യ കൈയ്യടി. വിനായകന്‍ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ തിളങ്ങട്ടെ. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കള്ളിമുണ്ട് കഥാപാത്രങ്ങള്‍ക്ക് അപ്പുറം ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും.

    navay 2

    ശിക്കാറിനുശേഷം സുരേഷ് ബാബു ചേട്ടന്റെ ഹൃദയം തൊടുന്ന തിരക്കഥയും സംഭാഷണവും. ഒരുത്തി സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണ്. രതീഷ് വേഗ കുറിച്ചു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

    നവ്യയെ അഭിനന്ദിച്ച് സിനിമ ലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്. സിബി മലയില്‍ ,എം പത്മകുമാര്‍, എബ്രിഡ് ഷൈന്‍, പ്രജേഷ് സെന്‍, ടിനു പാപ്പച്ചന്‍,തരുണ്‍ മൂര്‍ത്തി, ബാബു ജനാര്‍ദ്ദനന്‍ ,അരുണ്‍ ഗോപി, സജീവ് പാഴൂര്‍, എം.എ നിഷാദ്,രമേശ് പിഷാരടി, ശ്രീമൂലനഗരം മോഹന്‍, നടി ഭാവന, ഭാമ, സുരഭിലക്ഷ്മി, പ്രിയാ വാര്യര്‍,അനുമോള്‍, സ്വാസിക ,സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

    അതുപോലെ സംഗീതജ്ഞരായ വേണുഗോപാല്‍, വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവരും സിനിമയെയും നവ്യ നായരെയും അഭിനന്ദിച്ചു. നിര്‍മ്മാതാക്കളായ ബി.രാകേഷ്, ചങ ബാദുഷ ,രാജ് സഖറിയ നടന്‍ ആസിഫലിയുടെ പത്നി സാമ മസ്രിന്‍ അലി തുടങ്ങിയവരും സിനിമയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

    Read more about: navya nair
    English summary
    Ratheesh Vegha Pens About Navya Nair's Oruthee Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X