ഇനി ഷഡ്ഡിയാണോന്ന് ചോദിക്കാന്‍ വരികയായിരുന്നു; ഭാര്യയെ അഭിനയിപ്പിക്കാന്‍ കൊണ്ട് പോയി പണി കൊടുത്ത് ശ്രീജിത്ത്
രതിനിർവേദം സിനിമയിലെ പപ്പുവായി വന്ന് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ശ്രീജിത്ത് വിജയ്. നടന്‍ വിവാഹം കഴിച്ചതിന് ശേഷം ഭാര്യ അര്‍ച്ചനയുടെ കൂടെ പല അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് കിടിലനൊരു പ്രാങ്ക് കൊടുത്ത് കൊണ്ട് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
പരസ്യ ചിത്രത്തില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് ഭാര്യയെയും കൂട്ടി എത്തിയതായിരുന്നു ശ്രീജിത്ത്. ഭാര്യ കടയില്‍ ഷോപ്പിങ്ങിന് പോകുമ്പോഴെ പ്രശ്‌നക്കാരിയാണെന്ന് നേരത്തെ നടന്‍ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ അത് തന്നെ സംഭവിച്ചതോടെ പ്രാങ്ക് വീഡിയോ വളരെ സീരിയസ് തലത്തിലേക്ക് പോയിരിക്കുകയാണ്.

പറക്കാട് ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞാണ് ശ്രീജിത്തിനെയും ഭാര്യയെയും വിളിച്ചത്. അതിന് മുന്‍പ് സ്പോണ്‍സേഴ്സായ യമുന ഗ്രൂപ്പിന് വേണ്ടി ചെറിയ ചില പ്രമോഷന്‍ ഷൂട്ടുകള്‍ നടത്തണമെന്നും പറഞ്ഞു. ഇക്കാര്യം തന്നോട് കമ്യൂണിക്കേറ്റ് ചെയ്തിലല്ലോന്നായി അര്‍ച്ചന. 'എന്നോട് പറഞ്ഞിരുന്നു. പക്ഷെ യമുന ഗ്രൂപ്പിന്റെ പ്രൊഡക്ട്സ് എന്താണെന്നൊന്നും തനിക്ക് അറിയില്ലെന്നാണ്' ശ്രീജിത്ത് പറഞ്ഞത്.

പ്രമോഷന്‍ ഷൂട്ട് ആണെന്ന് പറഞ്ഞ് ആദ്യം ബക്കറ്റിന്റെ ആഡ് ചെയ്തു. മടിയൊന്നും കാണിക്കാതെ അര്‍ച്ചന അത് ചെയ്തു. പിന്നീട് ചെരുപ്പ് കൈയ്യില്‍ പിടിച്ച് അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് തനിക്ക് കംഫര്‍ട്ടബിളല്ലെന്നാണ് അര്‍ച്ചന പറഞ്ഞത്. അത് പറഞ്ഞിട്ട് കാര്യമില്ല, ശ്രീജിത്തുമായി ഞങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്തതാണ്. യുമുന ഗ്രൂപ്പിന് വേണ്ടിയെന്ന് പറയുമ്പോള്‍ അത് എന്തായിരുന്നെന്ന് അന്വേഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമായിരുന്നു എന്ന് പറഞ്ഞ് അവതാരകന്‍ ചൂടായി.

മെയില്‍ അയച്ചത് നോക്കാതിരുന്നതും, യമുന ഗ്രൂപ്പ് എന്താണെന്ന് അന്വേഷിക്കാത്തതും ഞങ്ങളുടെ തെറ്റാണ്. അതുകൊണ്ട് ചെയ്യാം. പക്ഷെ തങ്ങളെ വിളിച്ച ആളോട് എന്താണ് സംഭവമെന്ന് പല തവണ ചോദിച്ചിട്ടും അയാള്‍ ഒന്നും പറഞ്ഞില്ലെന്നായി അര്‍ച്ചന. ഒടുവില്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ അര്‍ച്ചന തയ്യാറായെങ്കിലും ഓരോന്ന് പറഞ്ഞ് അവതാരകന്‍ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ചെരുപ്പ് മാത്രമല്ല, ബാത്രൂം ക്ലീനറും, ലുങ്കിയുമൊക്കെ വെച്ച് പരസ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞതോടെ ശ്രീജിത്തും ബഹളമുണ്ടാക്കാന്‍ തുടങ്ങി.

അര്‍ച്ചന പറയുന്നതിന് അനുസരിച്ച് അവതാരകന്‍ ദേഷ്യത്തില്‍ സംസാരിച്ചതോടെ സംഭവം വഷളായി. മൂന്ന് ലക്ഷത്തിന് പകരം അഞ്ച് ലക്ഷം അങ്ങോട്ടേക്ക് തരാമെന്ന് വരെ അര്‍ച്ചന പറഞ്ഞു. നിയന്ത്രിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് പിന്നീട് പ്രാങ്ക് പോയത്. സംഗതി കൈവിട്ടു പോകുമെന്ന് മനസിലായതോടെ ഇതൊരു പ്രാങ്ക് ആണെന്ന് അവതരാകന്‍ പറയുന്നു.
എന്നാല്‍ സത്യം മനസിലാക്കിയിട്ടും അതില്‍ നിന്നും പുറത്ത് കടക്കാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചില്ല. ശ്രീജിത്ത് കൂടി അറിഞ്ഞിട്ടാണ് ഇങ്ങനൊരു ഷോ നടന്നതെന്ന് ഭാര്യ അറിഞ്ഞത് പോലുമില്ല.

ടോയിലറ്റ് ക്ലീനര്‍, ചെരുപ്പ്, ലുങ്കി, ഒക്കെ വന്നതിനാല്‍ ഇനി അടുത്തത് ഷഡ്ഡിയാണോന്ന് താന്‍ ചോദിക്കാന്‍ വരികയായിരുന്നു എന്ന് പ്രാങ്കിന് ശേഷം അര്‍ച്ചന പറയുന്നു. മാത്രമല്ല ഇത് കുറച്ച് നേരം കൂടെ മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരു അടി താന്‍ പൊട്ടിച്ചേനെ എന്നും താരപത്‌നി പറയുന്നു. ബ്രാന്റും മറ്റ് കാര്യങ്ങളുമെല്ലാം നോക്കിയ ശേഷം മാത്രം ഏതൊരു കാര്യവും ചെയ്യുന്ന ആളാണ് അര്‍ച്ചനയെന്നാണ് ഭാര്യയെ കുറിച്ച് ശ്രീജിത്ത് പറയുന്നത്.

തെറ്റ് കണ്ടാല്‍ അവള്‍ പ്രതികരിക്കും. നമ്മുടെ കൈയ്യിലൊന്നും പിടിച്ചാല്‍ കിട്ടാത്ത ആളാണ്. ചിലപ്പോള്‍ അടി പൊട്ടിയെന്നും വരാമെന്ന മുന്നറിയിപ്പ് കൊടുത്തതിന് ശേഷമാണ് ശ്രീജിത്ത് പ്രാങ്കിന് തയ്യാറായത്. ഈ പ്രാങ്കിന് ശ്രീജിത്തിനുള്ള മറുപടി വീട്ടിലേക്ക് പോകുമ്പോള്‍ താന്‍ കൊടുത്തോളാമെന്ന് പറഞ്ഞാണ് അര്‍ച്ചന നിര്‍ത്തുന്നത്.


Click it and Unblock the Notifications











