ലക്ഷങ്ങൾ മുട‌ക്കി പ്രോപ്പർട്ടികൾ വാങ്ങുന്നു, വിവാഹം കഴിച്ചത് പോലും മറച്ചു; സം​ഗീതയേക്കാൾ പ്രശ്നത്തിൽ ആരതി

നടൻ രവി മോഹന്റെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ ഇതിനോടകം വലിയ ചർച്ചയായി മാറിയതാണ്. ഭാര്യ ആരതി രവിയിൽ നിന്നും വിവാഹമോചനം നേടാനൊരുങ്ങുകയാണ് നടൻ. ആരതി പല തവണ പ്രശ്ന പരി​ഹാരത്തിന് ശ്രമിച്ചെങ്കിലും തന്നെ കാണാൻ പോലും രവി മോഹൻ കൂട്ടാക്കുന്നില്ലെന്നും വീ‌ട്ടിൽ നിന്നും തന്നെയും മക്കളെയും ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരതി ആരോപിക്കുന്നു. ഇതിനിടെ കെനീഷ ഫ്രാൻസിസ് രവി മോഹന്റെ ജീവിത പങ്കാളിയുമായി.

ഉർവശിക്ക് താഴയേയുള്ളു മഞ്ജു വാര്യർ, പാർവതി യഥാർത്ഥത്തിൽ പാവം, സുരേഷ്​ ​ഗോപി റിയാലിറ്റി മനസിലാക്കണം; എംഎ നിഷാദ്
ഉർവശിക്ക് താഴയേയുള്ളു മഞ്ജു വാര്യർ, പാർവതി യഥാർത്ഥത്തിൽ പാവം, സുരേഷ്​ ​ഗോപി റിയാലിറ്റി മനസിലാക്കണം; എംഎ നിഷാദ്

ഇരുവരും ഒരുമിച്ച് ജീവിതം മുന്നോട്ട് നയിക്കുകയാണ്. കെനീഷ തന്റെ ജീവിതത്തിൽ സ്വാന്തനമായി ഒപ്പമുണ്ടെന്ന് രവി മോ​ഹൻ പറയുന്നു. എന്നാൽ‌ ഭാര്യയുമായി ബന്ധം പിരിയുന്നതിന് മുമ്പേ ഇങ്ങനെയൊരു ബന്ധത്തിലേക്ക് പോയതിൽ രവി മോഹന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. രവി മോഹനും കെനീഷയും കൂടി വാങ്ങിയ പ്രോപ്പർട്ടിയെക്കുറിച്ചാണ് ഇപ്പോൾ വാർത്ത വരുന്നത്. 40 ലക്ഷത്തോളം രൂപ കൊടുത്ത് ​ഗോവയിൽ ഇവർ പ്രോപ്പർട്ടി വാങ്ങിയിരിക്കുന്നത്.

Ravi Mohan  Kenisha Francis  Aarti Ravi

നൽകിയ രേഖകളിൽ രവി മോഹൻ അവിവാഹിതനാണ് എന്ന് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. നിയമപരമായി ഇപ്പോഴും രവി മോഹന്റെ ഭാര്യയാണ് ആരതി രവി. ആരതി രവി വിവാഹമോചനത്തിന് സമ്മതിച്ച് അർഹമായ ജീവനാംശം നൽകിയാലേ കെനീഷയ്ക്കൊപ്പം രവിക്ക് വിവാഹ ജീവിതത്തിലേക്ക് കടക്കാനാകൂ. രവി മോഹന്റെ ഈ പോക്ക് എങ്ങോട്ടേക്കാണെന്നാണ് പലരുടെയും ചോദ്യം. ഈ പ്രശ്നങ്ങൾക്കിടെയാണ് ജയം രവി എന്ന പേര് മാറ്റി രവി മോഹനാക്കിയത്.

മഞ്ജുവിനോട് ശത്രുതയാണോ? ഞങ്ങൾ അടിച്ച് പിരിഞ്ഞെന്ന് പലരും ചിന്തിച്ചു; വെറുതെ അല്ല ഭാര്യ താരങ്ങൾ
മഞ്ജുവിനോട് ശത്രുതയാണോ? ഞങ്ങൾ അടിച്ച് പിരിഞ്ഞെന്ന് പലരും ചിന്തിച്ചു; വെറുതെ അല്ല ഭാര്യ താരങ്ങൾ

തന്റെ വിവാഹ ബന്ധം തകർന്നതിന് കാരണം കെനീഷ ആണെന്ന് ആരതി പരോക്ഷമായി പറഞ്ഞിട്ടുണ്ട്. രവി ഉന്നയിക്കുന്ന കാരണങ്ങളല്ല വിവാഹ ബന്ധം തകർന്നതിന് കാരണം. മൂന്നാമതൊരാളുടെ പങ്കാണ്. ഞങ്ങൾ തമ്മിലുള്ള പ്രശ്നം കാരണമല്ല തകർന്നത്. പുറത്ത് നിന്നൊരാൾ കാരണമാണ്. ജീവിതത്തിൽ വെളിച്ചം കാണിച്ചെന്ന് പറയുന്ന ആൾ ഞങ്ങൾക്ക് ഇരുട്ടാണ് സമ്മാനിച്ചതെന്ന് ആരതി രവി ആരോപിച്ചിരുന്നു.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X