പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരങ്ങൾ ഇവരാണ്!! ഫഹദ്,ചാക്കോച്ചൻ, ബൈജു, ബിജു മേനോൻ...
Recommended Video
കാലം മാറുന്തോറും മാറ്റങ്ങൾ എല്ലാ മേഖലയിലും ദൃശ്യമാകും.സിനിമ കാലത്തിനോടൊപ്പം അതിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സഞ്ചരിക്കുന്ന ഒന്നാണ്. സങ്കേതിക വിദ്യയിലും സിനിമ മേക്കിങ് രീതിയിലും , കഥയിലും അതിന്റെ പശ്ചാത്തലത്തിലും ഈ മാറ്റമുണ്ടാകും. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് താരങ്ങൾ. പുതിയ ഒഴുക്കിൽ ചിലർ നീന്തി മുന്നേറും മറ്റ് ചിലർ കരയ്ക്കടിയും. കഴിവുളള പല താരങ്ങൾക്കും ശോഭിക്കാൻ കഴിത്ത ഒരു അവസ്ഥ സിനിമ മേഖയിൽ പ്രകടമാകുന്നുണ്ട്. പല പ്രമുഖ താരങ്ങളും അപ്രതീക്ഷിതമാകും.
പാതിവഴിയ്ക്ക് നിന്നു പോയ പലരും പിന്നീട് ശക്തമായ തിരിച്ചു വരവിലൂടെ സിനിമയിലേയ്ക്ക് മടങ്ങി വരാറുണ്ട്. ഒരു കാലത്ത് പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടി സിനിമയിൽ തിളങ്ങി നിൽക്കുകയും പിന്നീട് വേണ്ടവിധം അവസരങ്ങൾ ഇവരെ തേടിയെത്താതാവുകയും ചെയ്യുന്നു. ഇങ്ങനെ മലയാളത്തിനു നഷ്ടപ്പെട്ടു പോയ ഒരുപാട് മികച്ച താരങ്ങളുണ്ട്. അതുപോലെ ചിലര്ഡ ഗംഭീരമായി വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങി വരുകയും ചെയ്യും. രണ്ടാം വരവ് ഗംഭീരമാക്കിയ മലയാള സിനിമയിലെ നടന്മാർ...

ഫഹദ് ഫാസിൽ
സിനിമ പാരമ്പര്യമുള്ള കുടുംബത്തിലാണ് താരം ജനിച്ചിട്ടു പോലും വേണ്ടരീതിയിൽ ആദ്യ വരവിൽ ശോഭിക്കാൻ കഴിഞ്ഞില്ല. ബാലതാരമായി തിളങ്ങുകയും പിന്നീട് 2002 ൽ ഫാസിൽ തന്നെ സംവിധാനം ചെയ്ത കൈയെത്തും ദൂരത്തിലൂടെ നായകനായി അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. എന്നാൽ ഈ വേഷത്തിൽ ഫഹദിന് തിളങ്ങനായില്ല. ചിത്രം പൂർണ പരാജയമായിരുന്നു. പിന്നീട് എട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് സിനിമയിൽ എത്തുന്നത്. കേരളകഫേ എന്ന ചിത്രത്തിലെ ഉപചിത്രമായ മൃത്യുഞ്ജയത്തിലാണ് താരം പിന്നീടെത്തിയത്. പിന്നീട് പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു മലയാള സിനിമയിൽ തന്റേതായ ഒപ്പ് പതിപ്പിക്കാൻ ഫഹദിനു ത കഴിഞ്ഞിരുന്നു.

കുഞ്ചാക്കോ ബോബൻ
അന്നും ഇന്നും പ്രേക്ഷകരുടെ ചേക്ലേറ്റ് ഹീറോയാണ് ചാക്കോച്ചൻയ 1981 ൽ ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെയാണ് ചാക്കേച്ചൻ സിനിമയിൽ എത്തുന്നത്. പിന്നീട് സംവിധായകൻ ഫാസിൽ തന്നെ ചോക്കോച്ചനെ സിനിമയിൽ നായികനാക്കി കൈപിടിച്ച് കയറ്റുകയായിരുന്നു. ചാക്കോച്ചന്റെ കരിയറിൽ ബ്രേക്ക് നൽകിയ ഒരു ചിത്രമായിരുന്നു ഫാസിലിന്റെ അനിയത്തി പ്രാവ്. ശാലിനി നായികയായി എത്തിയ ചിത്രം ഇന്നും പ്രേക്ഷകരുടെ സൂപ്പർ ഹിറ്റ് ചിത്രമാണ്. ഇതിനു ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. എന്നൽ 2008 നു ശേഷം ചാക്കേച്ചൻ കരിയർ ഗ്രാഫ് താഴാൻ തുടങ്ങി. പിന്നീട് 2011 ൽ പുറത്തിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ താരം മടങ്ങിയെത്തിയിരുന്നു. രണ്ടാം വരവിൽ കുറെ മികച്ച ചിത്രങ്ങൾ ചക്കോച്ചനിൽ നിന്ന് ലഭിച്ചു.

ബിജു മേനോൻ
നടനായും വില്ലനായും സഹനടനായും ഒരുപോലെ തിളങ്ങിയ താരമാണ് ബിജുമോനോൻ. ഏത് കഥാപാത്രവും അതിന്റതായ തന്മയത്തോടെ ചെയ്യുന്ന നടനാണ്. എന്നാൽ താരത്തിന് വേണ്ടവിധം മികച്ച കഥാപാത്രങ്ങൾ ആദ്യ കാലങ്ങളിൽ ലഭിച്ചിരുന്നില്ല. 2014 ൽ പുറത്തിറങ്ങിയ വെള്ളിമൂങ്ങയായിരുന്നു ബിജുമേനോന്റെ കരിയർ മാറ്റിമറിച്ച ചിത്രം ഇതിനു ശേഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും ബിജുമോനോന് തന്റേതായ നിലയിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നു.

സുരേഷ് ഗോപി
മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് സുരേഷ് ഗോപി സിനിമയിൽ കടന്നു വന്നത്. പിന്നീട് വില്ലൻ കഥാപാത്രങ്ങൾ കഥാപാത്രങ്ങളിൽ തിളങ്ങി നിന്നിരുന്നു . 1994 ൽ പുറത്തു വന്ന കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് താരം ഉയരുകയായിരുന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. പിന്നീട് ഒരുപാട് ഹിറ്റുകൾ സ്വന്തമാക്കിയിരുന്നു. 2015 നു ശേഷം സുരേഷ് ഗോപി സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോഴിത വീണ്ടും വെളളിത്തിരയിലേയ്ക്ക് തിരികെ വരൻ തയ്യാറെടുക്കുകയാണ് താരം.

ഇന്ദ്രൻസ്
കോമഡി താരമായി മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഇന്ദ്രൻസ്. മലയാള സിനിമയിൽ സജീവമായിരുന്നെങ്കിലും മികച്ച ചിത്രങ്ങൾ താരത്തെ തോടിയെത്തിയിരുന്നില്ല. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് ഇന്ദ്രൻസിന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. കഥാവിശേഷൺ. എന്നാൽ 2018 ൽ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിൽ ഇതുവരെ കാണാത്ത് ഇന്ദ്രൻസിന്റെ ഒരു മുഖമായിരുന്നു കണ്ടത്. സംസ്ഥാന സർക്കാരിന്റെ മികച്ച നടൻ എന്ന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു.

ബൈജു
ബാലതാരമായി മലയാളത്തിൽ എത്തുകയും പിന്നീട് നടനായും സഹനടനായും ഹാസ്യതാരമായും ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ബൈജു എന്ന നടൻ സിനിമ മേഖലയിൽ നിന്ന് അപ്രതീക്ഷമാവുകയായിരുന്നു. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി താരം തിരികെ എത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തു വന്ന മേരാ നാം ഷാജി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications