For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ധനസഹായം നല്‍കി മിണ്ടാതിരുന്ന താരരാജാക്കന്‍മാരെ കടത്തിവെട്ടി.. ശരിക്കും താരങ്ങള്‍ ഇവര്‍ തന്നെ! കാണൂ!

  By Nimisha
  |

  ആര്‍ത്തലച്ച് പെയ്യുന്ന മഴയ്‌ക്കൊപ്പം തങ്ങളുടെ സമ്പാദ്യങ്ങളും ഒഴുകിപ്പോവുമ്പോള്‍ നിസ്സാഹയതോടെ നോക്കിനില്‍ക്കുകയായിരുന്നു പലരും. അടുത്ത ഘട്ടത്തില്‍ വീടും ഒഴുകിപ്പോവുമെന്ന് മനസ്സിലാക്കിയ പലരും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ക്യാംപിലേക്ക് എത്തുകയായിരുന്നു. കേരളത്തിലങ്ങിങ്ങോളമായി നിരവധി ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളജനതയെ രക്ഷിക്കുകയെന്ന ദൗത്യത്തില്‍ ഇന്ത്യന്‍ സിനിമയും മുന്നിട്ടിങ്ങിയിരുന്നു. ഭാഷാഭേദമന്യേയുള്ള സംഭാവനകളായിരുന്നു പ്രവഹിച്ചത്. മലയാള താരങ്ങളാവട്ടെ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

  ടൊവിനോ തോമസ്, പൂര്‍ണ്ണിമ, ഇന്ദ്രജിത്ത്, സനുഷ, സയനോര, ദിലീപ്, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, നന്ദു, കീര്‍ത്തി സുരേഷ്, ജയസൂര്യ, ജാഫര്‍ ഇടുക്കി, രാജീവ് പിള്ള, മണിക്കുട്ടന്‍, നിവിന്‍ പോളി. അജു വര്‍ഗീസ്, നീരജ് മാധവ്, സണ്ണി വെയിന്‍...രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ടിറങ്ങിയ താരങ്ങളുടെ നിര നീളുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര, വിജയ്, സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെടാതെ പോയതുമായ ഇടപെടലുകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പ്രതിമ സ്ഥാപിക്കില്ല!! ആ മുഖം മനസ്സിൽ, യുഎഇ ഭരാണാധികാരിയെ കുറിച്ചുളള ഹൃദയസ്പർശിയായ കുറിപ്പ്

  അരിച്ചാക്കുമായി ജാഫര്‍ ഇടുക്കി

  ഹാസ്യപരമ്പരകളിലൂടെ ശ്രദ്ധേയനായ ജാഫര്‍ ഇടുക്കിയും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ ഈ താരവും മുന്നിലുണ്ടായിരുന്നു. ഉടുമ്പന്നൂരിലെ ക്യാംപിലേക്ക് അരിച്ചാക്കും ചുമന്നെത്തിയ താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

  സനുഷയും സനൂപും

  ബാലതാരമായി സിനിമയിലേക്കെത്തി നായികാനിരയിലേക്കുയര്‍ന്ന താരമായ സനുഷയും സഹോദരന്‍ സനൂപും കണ്ണൂരിലെ ക്യാംപില്‍ സജീവമായിരുന്നു. ക്യാംപിലേക്ക് വേണ്ട സാധനങ്ങളെത്തിക്കാനായും ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിവിധ ജില്ലകളിലെ ക്യാംപുകളിലേക്കായിരുന്നു സാധനങ്ങള്‍ അയച്ചത്. തുടക്കം മുതല്‍ത്തന്നെ ഈ സഹോദരങ്ങള്‍ ക്യാംപില്‍ മുന്‍നിരയിലുണ്ടായിരുന്നു.

  നേതൃത്വം നല്‍കി സയനോര

  പ്രളയക്കെടുതിയില്‍ അകപ്പെട്ട് വിവിധ ജില്ലകളിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങളെത്തിക്കാനായി കണ്ണൂരില്‍ തുടങ്ങിയ ക്യാംപിനെ നയിച്ചത് ഗായികയായ സയനോരയായിരുന്നു. വേണ്ട സാധനങ്ങളെക്കുറിച്ചും അവ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള കൃത്യമായ വിവരങ്ങള്‍ ഇവര്‍ നല്‍കിയിരുന്നു. സനുഷയും സനൂപും സയനോരയ്ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു.

  ഗായത്രി സുരേഷിന്റെ അഭ്യര്‍ത്ഥന

  പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ തിരികെ വീടുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍, അവര്‍ക്ക് സാധനങ്ങളെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ബേസിക്കായിട്ട് വേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ ആവശ്യം.തൃശ്ശൂരിലേക്കാണ് സാധനങ്ങള്‍ എത്തിക്കേണ്ടതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  മഞ്ജു പിള്ളയും സജീവമാണ്

  കൊച്ചിയിലെ ക്യാംപില്‍ അവതാരകയും അഭിനേത്രിയുമായ മഞ്ജു പിള്ളയും സജീവമായിരുന്നു. ക്യാംപുകളിലുള്ളവരുമായി താരം സംസാരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജനിച്ച് 12 ദിവസം പ്രായമായ കുട്ടിയെ ക്യാംപില്‍ കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നിയെന്ന് താരം പറഞ്ഞിരുന്നു.

  ബാലു വര്‍ഗീസും സംഘവും

  യുവതാരങ്ങളുടെ പങ്കാളിത്തവും നിര്‍ണ്ണായകമായിരുന്നു. വീടുകളില്‍ വെള്ളം പൊങ്ങിയതോടെ നിരവധി പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. ചങ്ങാടവുമായി അവരെ രക്ഷിക്കാനായി ബാലു വര്‍ഗീസും രംഗത്തുണ്ടായിരുന്നു.

  വസ്ത്രങ്ങളുമായി ദിലീപെത്തി

  ആലുവയിലെ ദുരിതാശ്വാസ ക്യാംപിലേക്ക് അവശ്യ വസ്തുക്കളുമായാണ് ദിലീപെത്തിയത്. ക്യാംപിലേക്ക് വസ്ത്രങ്ങളുമെടുത്ത് നീങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വീട്ടില്‍ വെള്ളം കയറിയിരുന്നോയെന്നായിരുന്നു ആരാധകരുടെ ഉത്കണ്ഠ.

  ഉണ്ണി മുകുന്ദനും സജീവമായി രംഗത്തുണ്ട്

  മലയാള സിനിമയിലെ മസിലളിയനായ ഉണ്ണി മുകുന്ദനും ക്യാംപുകള്‍ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങളെത്തിക്കാനായി മുന്‍പന്തിയിലുണ്ടായിരുന്നു. തൊട്ടടുത്ത് അപകടമുണ്ടായപ്പോള്‍ നോക്കിനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു താരങ്ങള്‍.

  ഒടിഞ്ഞ കൈയ്യുമായി അമല പോള്‍

  ഷൂട്ടിങ്ങിനിടയില്‍ കൈക്ക് പരിക്കേറ്റ അമല പോളും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മുന്നിട്ടിറങ്ങിയിരുന്നു. ക്യാംപുകളിലേക്ക് സാധനങ്ങളുമായി നീങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

  വൃത്തിയാക്കാനായി മുന്നിട്ടിറങ്ങി

  റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തി ശ്രദ്ധേയ താരമായി മാറിയ അനീഷ് ജി മേനോനും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ആശ ശരത്തിന്റെ അപേക്ഷ

  നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കുമ്പോള്‍ എത്താന്‍ സമയമെടുക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ പണമാണ് അത്യവശ്യമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്നും ആശ ശരത്ത് അഭ്യര്‍ത്ഥിച്ചിരുന്നു.

  കീര്‍ത്തി സുരേഷും നേരിട്ടെത്തിയിരുന്നു

  തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളായ കീര്‍ത്തി സുരേഷ് ക്യാംപുകള്‍ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങളെത്തിക്കാനായി മുന്‍നിരയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം താരം നേരിട്ടെത്തിയാണ് കൈമാറിയത്.

  ക്യാംപിലെത്തിയവരെക്കണ്ട് ഞെട്ടി

  നിത്യേന കാണുന്നവരും സംസാരിക്കുന്നവരുമൊക്കെ ക്യാംപിലെത്തി സഹായം വാങ്ങുന്നത് കണ്ടപ്പോള്‍ തനിക്ക് വിശ്വസിക്കാനായിരുന്നില്ലെന്നായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിയിലേക്ക് പോയ താരം ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ വീട്ടിലേക്കെത്തിയത്.

  അമ്മ മാറിയിരുന്നു

  അടുത്ത സ്ഥലങ്ങളിലൊക്കെ വെള്ളം കയറിയപ്പോള്‍ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നുവെന്ന് താരം പറയുന്നു. മുറ്റം വരെ വെള്ളമെത്തിയിരുന്നു. പുള്ളിലെ നിവാസികളെല്ലാം വെള്ളപ്പൊക്കത്തില്‍ പെട്ട് കിടക്കുകയാണ്. സാധനങ്ങളുമായി പോയ ട്രക്കിലാണ് താരമെത്തിയത്. മുന്‍പ് ആലപ്പുഴയില്‍ പോയിരുന്നപ്പോള്‍ ഇത്തരത്തിലൊരു സംഭവം തന്റെ നാട്ടിലും സംഭവിക്കുമെന്ന് സ്വപ്‌നേപി കരുതിയിരുന്നില്ലെന്നും താരം പറയുന്നു.

  പേടിപ്പെടുത്തുന്ന അവസ്ഥ

  വെള്ളം കയറാത്ത വീടുകളിലെല്ലാം നിറയെ താമസക്കാരുണ്ടെന്നും പലരുടെയും ഫോണ്‍ ഓഫായി പോയിരുന്നുവെന്നും താരം പറയുന്നു. അതിനാല്‍ത്തന്നെ അവരെല്ലാം എവിടെയായിരുന്നുവെന്ന് മനസ്സിലാക്കാനും പ്രയാസമായിരുന്നു. വെള്ളം കയറിയതിന്റെ പാടുകള്‍ ചുമരുകളിലും മരങ്ങളിലും കാണുമ്പോള്‍ പേടിയാകുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  പ്രിയങ്കയും സജീവമാണ്

  യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ താരമായ പ്രിയങ്കയും ക്യാംപിലെത്തിയിരുന്നു. കലക്ഷന്‍ സെന്ററുകളില്‍ നിന്നും സാധനങ്ങള്‍ ക്യാംപിലെത്തിക്കാനായി ഈ താരവും മുന്നിലുണ്ടായിരുന്നു.

  English summary
  Malayalam film stars joined in relief camp activities

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more