For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ യോഗത്തിനിടയില്‍ മോഹന്‍ലാല്‍ ചൂടായോ? പൊങ്കാല ഇടുന്നവരും വിമര്‍ശകരും അറിയാതെ പോയ കാര്യങ്ങള്‍!

  |
  അമ്മയുടെ യോഗത്തിനിടയില്‍ മോഹന്‍ലാല്‍ ചൂടായോ? | filmibeat Malayalam

  തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ പുതുമുഖ നടനായിരുന്നു മോഹന്‍ലാല്‍. തലസ്ഥാന നഗരിയിലെ സിനിമാമോഹികളായ ഒരു സംഘം സുഹൃത്തുക്കളുടെ സ്വപ്‌നമായിരുന്നു ഇതെങ്കിലും ഇന്നും വെളിച്ചം കാണാതെ കിടക്കുകയാണ് ആ സിനിമ. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ തിരശ്ശീലയില്‍ ആദ്യമായി അവതരിച്ചത്. നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. വില്ലനായിത്തുടങ്ങി പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു അദ്ദേഹം. ഹിറ്റുകളുടെ തമ്പുരാന്‍, നടനകുലപതി, കംപ്ലീറ്റ് ആക്ടര്‍ തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹത്തെ തേടി പുതിയ ദൗത്യമെത്തിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ അമരക്കാരനാവണമെന്ന് സുഹൃത്തുക്കളും അംഗങ്ങളുമെല്ലാം ഒരുപോലെ ആവശ്യപ്പെടുകയായിരുന്നു.

  സിനിമാതിരക്കുകള്‍ക്കിടയില്‍ അമ്മയുടെ നേതൃസ്ഥാനമെന്ന ഉത്തരവാദിത്തം നിറവേറ്റാനാവുമോയെന്ന തരത്തിലുള്ള ആശയക്കുഴപ്പത്തിലായിരുന്നു അദ്ദേഹം. യുവതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായ ആളെന്ന നിലയില്‍ ഈ ചുമതല ഏറ്റെടുത്തേ തീരൂയെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. ഇന്നസെന്റ് പടിയിറങ്ങിയതിന് പിന്നാലെയായാണ് താരസംഘടനയുടെ തലപ്പത്തേക്ക് മോഹന്‍ലാല്‍ എത്തിയത്. അത്ര നല്ല കാര്യങ്ങളായിരുന്നില്ല പിന്നീട് അദ്ദേഹത്തെ കാത്തിരുന്നത്. കടുത്ത വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയായിരുന്നു മുന്നിലുണ്ടായിരുന്നത്. അടുത്തിടെ നടന്ന വാര്‍ഷിക യോഗത്തിനിടയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചൂടായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. യോഗം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് വ്യക്തമായത്.

  മോഹന്‍ലാലിന്റെ വരവ്

  മോഹന്‍ലാലിന്റെ വരവ്

  മലയാള സിനിമയെ അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിയപ്പോഴും എല്ലാവരോടും സൗമ്യമായി ഇടപഴകാറുണ്ടായിരുന്നു മോഹന്‍ലാല്‍. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയായാണ് പലരും ്അദ്ദേഹത്തെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയത്. ആരോപണങ്ങളില്‍ തളരാതെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്. ഇന്നസെന്റിന് ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ല നടക്കുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നുവന്നത്. എല്ലാവര്‍ക്കും സ്വീകാര്യനായ ആളായിരിക്കണം തലപ്പത്തേക്ക് വരേണ്ടതെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നു.

  നിര്‍ബന്ധത്തെത്തുടര്‍ന്ന് സ്ഥാനമേറ്റെടുത്തു

  നിര്‍ബന്ധത്തെത്തുടര്‍ന്ന് സ്ഥാനമേറ്റെടുത്തു

  സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നേതൃനിരയിലേക്ക് എത്തിയത്. ഐക്യകണ്‌ഠേനയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സിനിമാതിരക്കുകളുണ്ടെങ്കില്‍ക്കൂടിയും സംഘടനയുടെ കാര്യത്തിലെല്ലാം അദ്ദേഹം സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. അഭിപ്രായ വ്യത്യാസവും വിയോജിപ്പുകളുമൊക്കെ പരിഹരിച്ച് സംഘടനയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി പ്രശ്‌നങ്ങളും വെല്ലുവിളികളുമൊക്കെയായപ്പോള്‍ ഇടയ്ക്ക് സ്ഥാനമൊഴിയുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

  നേരിട്ട വെല്ലുവിളികളും പ്രതിസന്ധിയും

  നേരിട്ട വെല്ലുവിളികളും പ്രതിസന്ധിയും

  ചില്ലറ വെല്ലുവിളികളായിരുന്നില്ല മോഹന്‍ലാലിനെ കാത്തിരുന്നത്്. ദിലീപിനെ തിരികെ എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. എല്ലാവരേയും ഒരുപോലെ കാണുന്ന സമീപനത്തില്‍ വിയോജിപ്പുകളുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. തിരികെ സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയതോടെയാണ് ഈ ആശങ്ക നീങ്ങിയത്. ഭരണഘടന ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂയെന്ന് പിന്നീട് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു.

  സംഘടന പിളരുന്ന അവസ്ഥയെ അതിജീവിച്ചു

  സംഘടന പിളരുന്ന അവസ്ഥയെ അതിജീവിച്ചു

  സംഘടന പിളരുന്ന സ്ഥിതിയിലേക്ക് പോയപ്പോഴും പതറാതെ നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കി സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്ക് രാജിയെക്കുറിച്ച് തീരുമാനിച്ച അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ അമ്മയിലേക്ക് തിരിച്ചെത്തുകയായിരുന്നു പിന്നീട്. പ്രശ്‌ന പരിഹാരത്തിനായി കൂടുതല്‍ പേര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പരസ്യമായി നിലപാടുകള്‍ വ്യക്തമാക്കാത്തവര്‍ പോലും ചര്‍ച്ചകളിലും മറ്റും പങ്കെടുത്തിരുന്നു.

  മോശമായി പെരുമാറിയോ?

  മോശമായി പെരുമാറിയോ?

  അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടയില്‍ മോഹന്‍ലാല്‍ മോശമായി പെരുമാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അദ്ദേഹം ചൂടായി സംസാരിച്ചുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ യോഗത്തിന് ശേഷം മുറിക്കാന്‍ വെച്ചിരുന്ന കേക്കില്‍ ചാരി നില്‍ക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം കൈചൂണ്ടി ഇതേക്കുറിച്ച് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യം ഇതായിരുന്നു. യോഗം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു വീഡിയോ പുറത്തുവന്നത്.

  രോഷാകുലനായ സാഹചര്യങ്ങള്‍

  രോഷാകുലനായ സാഹചര്യങ്ങള്‍

  അമ്മയുടെ യോഗത്തിനിടയില്‍ മോഹന്‍ലാല്‍ മോശമായി പെരുമാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. യഥാര്‍ത്ഥ സംഭവം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം പൊതുവേദികളില്‍ രോഷാകുലനാവാറുള്ളൂ. അനാവശ്യമായ ചോദ്യമോ ഇടപെടലുകളോ ഒക്കെ ഉണ്ടായാല്‍ താനും പ്രതികരിക്കാറുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ യോഗത്തിനിടയില്‍ അത്തരത്തിലുള്ള കാര്യമായിരുന്നില്ല സംഭവിച്ചത്. താരത്തിനെതിരെയുള്ള വിമര്‍ശനങ്ങളും പൊങ്കാലയുമൊക്കെ ഇപ്പോഴും തുടരുകയാണ്.

  English summary
  Reality behind Mohanlal's action in Amma meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X