For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒടുവിൽ നായകനും നായികയും ഒന്നിക്കുന്നു... ഇത് ഒട്ടും പ്രതീക്ഷിച്ചില്ല...'; വരനെ പരിചയപ്പെടുത്തി നടി മാളവിക

  |

  മാളവിക കൃഷ്‌ണദാസ്‌.... ചുരുങ്ങിയ സമയത്തിനുള്ളിൽ മിനി സ്‌ക്രീനിന്റെ സ്വന്തം താരമായ വ്യക്തിയാണ്. ഡാൻസർ, ആങ്കർ, നായിക നായകൻ, നടി അല്ലെങ്കിൽ മറ്റ് ചില റിയാലിറ്റി ഷോ ഫെയിം എന്നൊക്കെയുള്ള ലേബലിലാണ് ഈ താരത്തെ പ്രേക്ഷകർ അറിഞ്ഞിട്ടുണ്ടാവുക.

  പട്ടാമ്പിയിൽ സാദാ മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച മാളവികയുടെ അച്ഛൻ ബിസിനസ് മാനും അമ്മ ഹൗസ് വൈഫും ആയിരുന്നു. ഇപ്പോൾ യുട്യൂബറായും മാളവിക കൃഷ്ണദാസ് തിളങ്ങുന്നുണ്ട്.

  Also Read: കല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ ആദ്യമെത്തിയപ്പോൾ ഞാൻ ക്രിസ്ത്യനാണെന്ന് അറിഞ്ഞില്ല; ബീന ആന്റണി

  തട്ടിൻപ്പുറത്ത് അച്യുതൻ അടക്കമുള്ള സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ‍ഡാൻസ് റീൽസിനെല്ലാം ലക്ഷക്കണക്കിന് വ്യൂസും അഭിനന്ദനങ്ങളുമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിത താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

  താരം തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഭാവി വരനെ പരിചയപ്പെടുത്തിയതും. കുറച്ച് ദിവസം മുമ്പ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അഭിനയം, വിദ്യാഭ്യാസം, കരിയർ എന്നിവയെക്കുറിച്ച് താരം പ്രതികരിച്ചിരുന്നു.

  അന്ന് ആ‌ വീഡിയോയിലും വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകിയെന്നല്ലാതെ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് മാളവിക വെളിപ്പെടുത്തിയിരുന്നില്ല. 'സിംഗിൾ ആണോ കമ്മിറ്റഡ് ആണോ കല്യാണം എന്നാണ് ഭാവി വരനെക്കുറിച്ചുള്ള സങ്കൽപം അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ വന്നിട്ടുണ്ട്.'

  'അതിനുള്ള ഉത്തരമാണ് തരാൻ പോകുന്നത്. ഞാനിപ്പോൾ കമ്മിറ്റഡാണ്. ലൗവ് റിലേഷൻഷിപ്പ് ഒന്നുമല്ല. അറേഞ്ച‍ഡ് ആണ്. ഒരു വിവാഹാലോചന വന്നു. കുടുംബത്തിന് കുഴപ്പമില്ല എന്ന് തോന്നി. എനിക്കും അങ്ങനെ തോന്നി. എനിക്ക് അറിയുന്ന ആളായിരുന്നു.'

  ആരാണ്, എന്താണ്, എപ്പോഴാണ് എന്നൊക്കെ പിന്നീട് പറയും എന്നാണ് മുമ്പൊരു വീഡിയോയിൽ മാളവിക പറഞ്ഞത്. ഇപ്പോഴിത പുതിയ വീഡിയോയിൽ വരനേയും മാളവിക ഉൾ‌പ്പെടുത്തിയിട്ടുണ്ട്. നായിക നായകൻ റിയാലിറ്റി ഷോയിലൂടെ നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്.

  നായിക നായകൻ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്നും ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്.

  Also Read: 'ഇങ്ങനെ സ്നേഹിക്കാനും സഹിക്കാനും സുഹാനയ്ക്കെ കഴിയൂ'; നിറവയറിൽ നിൽക്കുന്ന മഷൂറയ്ക്കൊപ്പം സുഹാനയും ബഷീറും!

  തന്‍റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്‍റെ വരനെ പരിചയപ്പെടുത്തുന്നത്. 'റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ടാണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു.'

  'ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർഥിക്കണമെന്നും' മാളവിക വീഡിയോയില്‍ പറഞ്ഞു.

  'റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്ന് തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം.'

  'റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്' തേജസ് വിവാഹം സംഭവിച്ചതിനെക്കുറിച്ച് വീഡിയോയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു. വീഡിയോ ഇപ്പോൾ വൈറലാണ്.

  ഇരുവരുടേയും വിവാഹ വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് കമന്റുമായി എത്തിയതും ആശംസകൾ നേർന്നതും. 'സത്യായിട്ടും ഞെട്ടി... ഒപ്പം തേജസിനെ കണ്ടപ്പോൾ സന്തോഷവും, തേജസിനെ കണ്ടപ്പോൾ ശരിക്കും ഞെട്ടി. വളരെ സന്തോഷം. നിങ്ങൾ നല്ല പെയർ ആണ്. എന്നും സന്തോഷത്തോടെ ഇരിക്കട്ടെ, ശരിക്കും ഇത് സർപ്രൈസായി... നായിക നായകൻ സ്ഥിരമായി കണ്ടിരുന്നു.'

  'രണ്ട് പേരെയും ഒത്തിരി ഇഷ്ടമാണ്. ഇതൊരു സന്തോഷവും നെട്ടലും അടങ്ങിയ ഒരു വല്ലാത്ത വികാരം... തേജസിനെ ഒരുപാടു ഇഷ്ടമാണ്. അന്ന് നിങ്ങളുടെ പ്രേമം റൗണ്ട് കഴിഞ്ഞപ്പോൾ ഓർത്തിരുന്നു ഇവർ തമ്മിൽ നല്ല ചേർച്ചയുണ്ട് ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന്... ഇപ്പോൾ ഇത് സത്യമാകുന്നുവെന്ന് വകേട്ടപ്പോൾ ഒത്തിരി സന്തോഷം' ഇരുവരുടേയും ആരാധകർ കുറിച്ചു.

  Read more about: actress
  English summary
  Reality Show Nayika Nayakan Fame Malavika Krishnadas Reveals Her Fiance Details-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X