twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ പ്രതീക്ഷകളോടെ എത്തിയ മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രം അന്ന് ബോക്‌സോഫീസില്‍ പരാജയമായി

    By Prashant V R
    |

    നിരവധി വിജയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് സത്യന്‍ അന്തിക്കാട്. സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയും വെച്ചുളള സംവിധായകന്‌റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളായിരുന്നു പ്രേക്ഷകര്‍ കൂടുതല്‍ ഏറ്റെടുത്തത്. സംവിധായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രവും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

    അതേസമയം മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയവരെ വെച്ചും നിരവധി ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മെഗാസ്റ്റാറിനെ വെച്ച് ഏഴ് സിനിമകളാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിയെ നായകനാക്കി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്തത്.

    തുടര്‍ന്ന് അര്‍ത്ഥം

    തുടര്‍ന്ന് അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം, തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഏഴ് സിനിമകള്‍ ഇവര്‍ ഒന്നിച്ച് ചെയ്‌തെങ്കിലും രണ്ട് സിനിമകള്‍ മാത്രമാണ് ഈ കൂട്ടുകെട്ടില്‍ വിജയം നേടിയത്.

    അര്‍ത്ഥം, കളിക്കളം

    അര്‍ത്ഥം, കളിക്കളം തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ വിജയം നേടിയത്. രണ്ടും സിനിമകളും അതിന്റെ അവതരണം കൊണ്ടും പശ്ചാത്തലം കൊണ്ടും ഏറെ വ്യത്യസ്തമായിരുന്നു. സ്ഥിരം ശൈലിയില്‍ നിന്നും മാറിയുളള രണ്ട് സിനിമകളായിരുന്നു സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയത്.

    പിന്നീട് 1997ല്‍

    പിന്നീട് 1997ല്‍ മെഗാസ്റ്റാറിനെ നായകനാക്കി വലിയ പ്രതീക്ഷകളോടെയാണ് സംവിധായകന്‍ ഒരാള്‍ മാത്രം എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഓണക്കാലത്താണ് ഈ കുടുംബചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പ്രശസ്ത തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയിരുന്നത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ, സുധീഷ്, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

    കന്നഡ നടി ശ്രുതിയായിരുന്നു

    കന്നഡ നടി ശ്രുതിയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികാ വേഷത്തില്‍ എത്തിയത്. ജയറാമിന്റെ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് ശ്രുതി. അതേസമയം വലിയ പ്രതീക്ഷകളോടെ എത്തിയ മമ്മൂട്ടി സത്യന്‍ അന്തിക്കാട് ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
    ഹരീന്ദ്രനാഥ് എന്ന കഥാപാത്രമായിട്ടായിരുന്നു

    ഹരീന്ദ്രനാഥ് എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. ജോണ്‍സണ്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരാള്‍ മാത്രം കഴിഞ്ഞ് മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ സിനിമകള്‍ പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലാണ് മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    Read more about: mammootty sathyan anthikad
    English summary
    Reason Behind The Box-Office Failure Of Mammootty - Sathyan Anthikad Movie Oral Mathram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X