ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്‍ ഫ്‌ളോപ്പാകാന്‍ കാരണം ഈ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം

By Jince K Benny

ഉത്സവകാലങ്ങള്‍ നോക്കി താര ചിത്രങ്ങള്‍ തിയറ്ററില്‍ എത്താറുണ്ട്. വര്‍ഷത്തില്‍ ഏട്ടോളം ചിത്രങ്ങളില്‍ വരെ അഭിനയിച്ച താരങ്ങളേയും അടുത്ത കാലത്ത് മലയാള സിനിമ ലോകം കണ്ടിട്ടുണ്ട്. എന്നാല്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും 25ലധികം ചിത്രങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരു വർഷം തിയറ്ററിലെത്തിച്ചിട്ടുണ്ട്. ഒരു താരത്തിന്റെ നാല് ചിത്രങ്ങള്‍ വരെ ഒരുമാസം തിയറ്ററിലെത്തിയിട്ടുണ്ട്.

ഒരു താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇന്ന് പുതുമയാണെങ്കിലും പണ്ട് സര്‍വ്വ സാധാരണമായിരുന്നു. ഒരു ചിത്രം ഫ്‌ളോപ്പ് ആകുകയും മറ്റേത് സൂപ്പര്‍ ഹിറ്റ് ആയി മാറുകയും ചെയ്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം കാരണം നിറം മങ്ങിപ്പോയ ചിത്രമായിരുന്നു അങ്കിള്‍ ബണ്‍.

അങ്കിള്‍ ബണ്‍

അങ്കിള്‍ ബണ്‍

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ട് എന്നാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യം തെളിയുന്ന ചിത്രം സ്ഫടികം ആണ്. സ്ഫടികത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി 1991ല്‍ തിയറ്ററിലെത്തിയ ഭദ്രന്‍ ചിത്രമായിരുന്നു സ്ഫടികം. അസാമാന്യ വണ്ണമുള്ള ചാര്‍ളി ചാക്കോ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൡല്‍ ഒന്നായിരുന്നു.

ബോക്‌സ് ഓഫീസില്‍

ബോക്‌സ് ഓഫീസില്‍

ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചില്ല. മോഹന്‍ലാലിന്റെ തടിയന്‍ മേക്ക്ഓവറിന് കൈയടി ലഭിച്ചെങ്കിലും ചിത്രത്തിന് തണുത്ത പ്രകടനമായിരുന്നു. അതേ സമയം പില്‍ക്കാലത്ത് ടെലിവിഷനില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

അങ്കിള്‍ ബണ്ണിനെ പിന്നോട്ടടിച്ചത്

അങ്കിള്‍ ബണ്ണിനെ പിന്നോട്ടടിച്ചത്

ഇന്ന് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രമായ അങ്കിള്‍ ബണ്‍ ശരാശരി വിജയമെങ്കിലും അര്‍ഹിച്ച ചിത്രമായിരുന്നു. എന്നാല്‍ ചിത്രത്തിന് തിരിച്ചടിയായത് മറ്റൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ കിലുക്കമായിരുന്നു അങ്കിള്‍ ബണ്ണിന്റെ വിജയം തട്ടിയെടുത്തത്.

അങ്കിള്‍ ബണ്ണും കിലുക്കവും

അങ്കിള്‍ ബണ്ണും കിലുക്കവും

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളും പട്ടികയില്‍ ഇടം നേടിയ ചിത്രമാണ് കിലുക്കം. 1991 അഗസ്റ്റ് 15നായികരുന്നു കിലുക്കം, അങ്കിള്‍ ബണ്‍ എന്നീ ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയത്. ഇതേസമയം തന്നെയായിരുന്നു മമ്മൂട്ടിയുടെ അനശ്വരവും തിയറ്ററിലെത്തിയത്.

കിലുക്കം എന്ന മാസ്റ്റര്‍പീസ്

കിലുക്കം എന്ന മാസ്റ്റര്‍പീസ്

വേണു നാഗവള്ളിയുടെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ഇന്നും കിലുക്കത്തിന് വളരെ അധികം പ്രേക്ഷക സ്വീകാര്യതയാണ് മിനി സ്‌ക്രീനില്‍ ലഭിക്കുന്നത്. ജഗതി മോഹന്‍ലാല്‍ കൂട്ടികെട്ടായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

മോഹന്‍ലാല്‍ തന്നെ

മോഹന്‍ലാല്‍ തന്നെ

രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം പുറത്തിറങ്ങിയപ്പോള്‍ ഒന്നും ബ്ലോക്ക് ബസ്റ്ററും ഒന്ന് ശരാശരിയലും താഴേക്ക് പോകുകയുമായിരുന്നു. കോമഡിയായിരുന്നു കിലുക്കത്തിന്റെ മുഖ്യ ആകര്‍ഷണമെങ്കിലും ശക്തവും യുക്തി ഭദ്രവുമായ ഒരു കഥയുടെ പിന്‍ബലം ചിത്രത്തിന് മുതല്‍ക്കൂട്ടായി.

യോദ്ധയും അദ്വൈതവും

യോദ്ധയും അദ്വൈതവും

ഇന്നും മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രം യോദ്ധ ബോക്‌സ് ഓഫീസില്‍ ശരാശരി വിജയം മാത്രം നേടിയ ചിത്രമായിരുന്നു. അതേസമയം യോദ്ധയ്‌ക്കൊപ്പം തിയറ്ററിലെത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം അദ്വൈതം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X