ഒന്നുമറിയിച്ചില്ല, താമസം മാറാത്തത് തെറ്റിദ്ധാരണയുണ്ടാക്കി, കുഞ്ഞ് ആരുടെ കൂടെയായിരുന്നെന്ന് കൽപ്പനയും

മനോജ് കെ ജയൻ-ഉർവശി വിവാഹവും വേർപിരിയലും ഒരു കാലത്ത് ഏറെ ചർച്ചയായതാണ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ലാണ് പിരിയുന്നത്. മകൾ തേജാലക്ഷ്മിയുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഇത് അക്കാലത്ത് വാർത്തായിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾ മാധ്യമങ്ങളിലൂടെ തുടർന്നു. ഉർവശിയും കുടുംബവും തമ്മിൽ അകതൽച്ചയുണ്ടായെന്നും അക്കാലത്ത് വാർത്ത വന്നിരുന്നു.

നടിയുടെ അമ്മയും സഹോദരിമാരായ കൽപ്പനയും കലാരഞ്ജിനിയും മനോജ് കെ ജയനെ അനുകൂലിച്ചെന്നും വാദം വന്നു. ഇതേക്കുറിച്ച് കൽപ്പന ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഉർവശിക്ക് തങ്ങളുമായി അകൽച്ചയുണ്ടായെന്ന് തുറന്ന് പറഞ്ഞ കൽപ്പന പക്ഷെ ഇത് വലിയ പ്രശ്നമല്ലെന്നും അന്ന് വ്യക്തമാക്കി. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു കൽപ്പന.

Urvashi

ഇന്നും എന്റെ ബ്രദറാണ് മനോജ്. അനിയുടെ (മനോജിന്റെ) കയ്യിൽ ഇരിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണ്. കുഞ്ഞ് മനോജിന്റെ അടുത്താണുണ്ടായിരുന്നത്. അപ്പോൾ പിന്നെ ആ കുഞ്ഞിന് വേണ്ടി ഞങ്ങൾ ആരുടെ മുന്നിൽ പോകണം. മനോജിന്റെ കൂടെയല്ലേ നിൽക്കാൻ പറ്റൂ. പക്ഷെ അവൾക്കതിൽ സന്തോഷമേയുള്ളൂ. അവളുടെ മകളെ ഇത്ര അമ്മമാരല്ലേ നോക്കിയത്. കുഞ്ഞാറ്റ എന്ന കുഞ്ഞ് ഉർവശിയാണ്. അവളിലൂടെ ഞങ്ങൾ ഉർവശിയെ കണ്ടു. അവൾക്ക് ഓണത്തിന് വാങ്ങിച്ച് കൊടുക്കേണ്ട തുണി കുഞ്ഞിന് വാങ്ങിക്കൊടുത്തു. ഞങ്ങൾ കഴിക്കുന്ന ഏത് ഭക്ഷണവും അവൾക്കും വാരിക്കൊടുക്കും. ഉർവശിയുമായുള്ള പിണക്കം അധിക നാൾ പോകില്ലെന്നും അന്ന് കൽപ്പന വ്യക്തമാക്കി.

ഞാൻ പത്ത് ദിവസം ആശുപത്രിയിലായി. എനിക്ക് അവളെ കാണണമെന്ന് തോന്നിയപ്പോൾ വിളിച്ചു. അവൾ അമൃതയുടെ നട വരെ വന്നു. ഇതിനകത്തോട്ട് വരരുതെന്ന് ഞാൻ പറഞ്ഞു. കാരണം വേറെ വല്ല അസുഖവുമായി ചിത്രീകരിക്കും. പനി വന്ന് ബ്ലഡ് കൗണ്ട് കുറഞ്ഞാണ് ഞാൻ ആശുപത്രിയിലായത്. ഞാനിപ്പോൾ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞ് ഉർവശി അമൃത ഹോസ്പിറ്റലിന്റെ താഴെ വരെ വന്നു. കാരണം എല്ലാവരും കൂടെ കയറി വന്നാൽ എന്തോ വലിയ പ്രശ്നമാണെന്ന് കരുതുമെന്ന് ആളുകൾ കരുതുമെന്നും കൽപ്പന അന്ന് ചൂണ്ടിക്കാട്ടി.

Manoj K Jayan  Urvashi

ഞങ്ങളുടെ ബന്ധം ഈ ജന്മം മാറില്ല. കാരണം ഞങ്ങൾ അങ്ങനെ വളർന്നവരാണ്. ഞങ്ങൾക്ക് ഫ്രണ്ട്സില്ലായിരുന്നെന്നും കൽപ്പന പറഞ്ഞു. എന്നാൽ നേരിട്ട് കണ്ട് പിണക്കം മാറുന്നതിന് മുമ്പ് കൽപ്പന ലോകത്തോട് വിട പറഞ്ഞു. കുടുംബം തന്നിൽ നിന്ന് അകന്നതിനെക്കുറിച്ച് മനോരമ ന്യൂസിൽ ഒരിക്കൽ ഉർവശിയും സംസാരിച്ചിട്ടുണ്ട്.

അവർ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ഞാൻ അവരുടെ ഇഷ്ടത്തിന് വില കൽപ്പിക്കാതെയാണ് ജീവിതം തെരഞ്ഞെടുത്തത്. അതാണ് ഏറ്റവും വലിയ പ്രശ്നം. ഈ വിവാഹത്തിന് ആരും സപ്പോർട്ട് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിൽ പ്രശ്നം വന്നപ്പോൾ അവരോട് പോയി പറയുകയെന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും അന്ന് ഉർവശി വ്യക്തമാക്കി. പറയുമ്പോൾ വിശദമായി പറയേണ്ടി വരും.

എന്റെ ചിറ്റപ്പന്റെ മരണ ശേഷം എല്ലാവരും കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്തു. ഞാൻ മദ്രാസിൽ തന്നെ തുടർന്നു. എന്തുകൊണ്ട് ഞാൻ മാത്രം അവിടെ താമസിക്കുന്നെന്ന ചിന്ത വരും. എന്റെ ഈ പ്രശ്നങ്ങൾ കൊണ്ടാണ് ഞാൻ ഷിഫ്റ്റ് ചെയ്യാതിരുന്നതെന്ന് അവർ മനസിലാക്കി വന്നപ്പോൾ കുറേ താമസിച്ച് പോയി. പിന്നെ കാര്യങ്ങൾ അവർ ഇടപെടുന്ന സ്റ്റേജും കഴിഞ്ഞ് പോയിരുന്നെന്നും ഇന്ന് ഉർവശി പറഞ്ഞു. ഇന്ന് ഉവരാരും തമ്മിൽ അകൽച്ചയില്ല.

Read more about: manoj k jayan urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X