»   » ലൂസിഫര്‍ ഒരു സംഭവമായിരിയ്ക്കും എന്ന് പറയുന്നതിന്റെ കാരണം?

ലൂസിഫര്‍ ഒരു സംഭവമായിരിയ്ക്കും എന്ന് പറയുന്നതിന്റെ കാരണം?

By: Rohini
Subscribe to Filmibeat Malayalam

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരു സര്‍പ്രൈസ് ആയിരുന്നു ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. തീര്‍ച്ചയായും മലയാള സിനിമാ ചരിത്രത്തില്‍ ലൂസിഫര്‍ ഒരേടായിരിയ്ക്കും എന്ന് പ്രേക്ഷകര്‍ വിശ്വസിയ്ക്കുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ലൂസിഫര്‍. എന്നാല്‍ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് ചിത്രം പൃഥ്വിരാജ് ഏറ്റെടുത്തു. 2017 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ലൂസിഫര്‍ മലയാള സിനിമയെ സംബന്ധിച്ച് ഒരു സംഭവമായിരിയ്ക്കും എന്ന പറയുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

പൃഥ്വിരാജിന്റെ സംവിധാനം

കുറേ നാളായി പറഞ്ഞു കേള്‍ക്കുന്നു, പൃഥ്വിരാജിന് സംവിധാന രംഗത്തേക്ക് ഇറങ്ങാന്‍ താത്പര്യമുണ്ടെന്ന്. പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ച്ചയായും വിജയമായിരിയ്ക്കും എന്ന് നടനെ അടുത്തറിയാവുന്നവരെല്ലാം പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തകര്‍ക്കുമ്പോഴും പൃഥ്വി സാങ്കേതിക കാര്യങ്ങള്‍ എന്നും നിരീക്ഷിക്കാറുണ്ട്. പൃഥ്വിയുടെ സംവിധായകനായുള്ള അരങ്ങേറ്റം തന്നെയാണ് ലൂസിഫറിലെ ഏറ്റവും വലിയ പ്രതീക്ഷ

പൃഥ്വി ലാലുമായി ഒന്നിയ്ക്കുന്നു

പൃഥ്വിരാജ് മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നു എന്നതും മലയാളികളെ സംബന്ധിച്ചിടത്തോളും ഇരട്ടിമധുരമാണ്. മമ്മൂട്ടിയ്‌ക്കൊപ്പം പോക്കിരിരാജ എന്ന ചിത്രത്തില്‍ അഭിനയിച്ചതുമുതല്‍ പ്രേക്ഷകര്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു, പൃഥ്വി ഇനി എന്നാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന്. ഒപ്പം അഭിനയിക്കുകയല്ല, മോഹന്‍ലാലിനെ അഭിനയിപ്പിക്കുകയാണ് പൃഥ്വി.

മുരളി ഗോപിയുടെ തിരക്കഥ

ഇന്ന് മലയാള സിനിമയിലുള്ളതില്‍ കരുത്തുള്ള തിരക്കഥ എഴുതുന്നവരില്‍ ഒരാളാണ് മുരളി ഗോപിയും. തിരക്കഥയില്‍ തന്റേതായ ശൈലി സൃഷ്ടിച്ചെടുത്ത മുരളി ഗോപിയുടെ ശക്തമായ തിരക്കഥയും ലൂസിഫറിലെ പ്രതീക്ഷയാണ്.

മോഹന്‍ലാലിന്റെ ലുക്ക്

മോഹന്‍ലലിന്റെ ലുക്കാണ് പിന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം, തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമായിരിക്കും ലാല്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ലാലിന്റെ ലുക്ക് എന്ന പേരോടെ പ്രചരിയ്ക്കുന്ന ഈ ഫോട്ടോയ്ക്ക് സോഷ്യല്‍മീഡിയയില്‍ നല്ല സ്വീകരണം ലഭിച്ചു.

നിര്‍മാണം ആന്റണി പെരുമ്പാവൂര്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ലാലും ആന്റണി പെരുമ്പാവൂരും ഒടുവില്‍ ഒന്നിച്ച ഒപ്പം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

English summary
5 Reasons Why Mohanlal's Lucifer Would Definitely Be The Next Big Thing In Mollywood?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam