»   » സമരത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം, 2017 വര്‍ഷം എന്താകുമെന്ന് ജോമോന്റെ സുവിശേഷങ്ങളോടെ അറിയാം

സമരത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം, 2017 വര്‍ഷം എന്താകുമെന്ന് ജോമോന്റെ സുവിശേഷങ്ങളോടെ അറിയാം

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരു മാസത്തോളം പെട്ടിയ്ക്കുള്ളില്‍ ശ്വാസം മുട്ടി കിടന്ന ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളും മോഹന്‍ലാലിന്റെ മുന്തിരിവള്ളികളുമെല്ലാം റിലീസിന് ഒരുങ്ങുകയാണ്. സമരത്തിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളാണ്. 2017 പുതുവര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകത കൂടി ജോമോന്റെ സുവിശേഷങ്ങള്‍ക്കുണ്ട്.

ആരാധകരുടെ ഒരു നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ജനുവരി 19 വ്യാഴാഴ്ച ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ എത്തും. കമ്മട്ടിപ്പാടം എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ ചിത്രം കൂടിയാണിത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ നായകനായി എത്തുന്ന ഒരു ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍ കാണുന്നതിന് മുമ്പ്. ചില കാര്യങ്ങള്‍.. തുടര്‍ന്ന് വായിക്കാം...

യൂത്തിനെയും ഫാമിലിയെയും ഒരുപോലെ ലക്ഷ്യം വെച്ച്

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചുക്കൊണ്ടുള്ളതാണ് ചിത്രം. ഫാമിലി ഓഡിയന്‍സിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ദുല്‍ഖര്‍ സല്‍മാന് ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

ദുല്‍ഖറിന്റെ പേരില്‍ ചില ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍

2017ല്‍ പുറത്തിറങ്ങുന്ന ആദ്യ മലയാള മുഖ്യധാര ചിത്രം കൂടിയാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഫാമിലി ഓഡിയന്‍സിന്റെ ശ്രദ്ധ പിടിച്ച് പറ്റുന്നതിനപ്പുറം ചില അപൂര്‍വ്വ റെക്കോര്‍ഡുകളും ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സീനിയര്‍ സംവിധായകനൊപ്പം ദുല്‍ഖര്‍

ഇത് ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള ഒരു സീനിയര്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്നസെന്റ്, മുകേഷ് തുടങ്ങിയ മുതിര്‍ന്ന താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

പ്രതീക്ഷ നല്‍കുന്ന ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ്

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി ചെയ്തിരിക്കുന്നത്.

ഇനി വെറും 19 മണിക്കൂറുകള്‍ മാത്രം

എന്തായാലും ജോമോന്റെ സുവിശേഷങ്ങളെ കുറിച്ച് അറിയാന്‍ ഇനി 19 മണിക്കൂറുകള്‍ മാത്രം. കാത്തിരിക്കാം. ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ക്കായി.

English summary
Dulquer Salmaan's Jomonte Suviseshangal: Reasons Why The Film Is An Important One For The Actor!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam