For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ടിട്ടാണോ, അഭിനയം കണ്ടിട്ടാണോ?

  By Aswini
  |

  ഒരു നടനെ ഇഷ്ടപ്പെടാന്‍ സൗന്ദര്യം മാത്രം ഘടകമാണോ? പോട്ടെ, പൃഥ്വിരാജ് എന്ന നടനെ ഇഷ്ടപ്പെടാന്‍ എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ വിജയം മാത്രം കാരണമാണോ. ഒരിക്കലുമല്ല! അഭിനയവും അറ്റിറ്റിയൂടുമൊക്കെ കാരണമാണ്.

  ഒരു സമയത്ത് അങ്ങേയറ്റം വെറുക്കുകയും വിമര്‍ശിക്കുകയും ചെയ്ത പൃഥ്വിരാജിനെ ഇന്ന് മലയാളി പ്രേക്ഷകര്‍ മനസ്സു നിറഞ്ഞ് സ്‌നേഹിയ്ക്കുന്നതിന്റെ കാരണമെന്താവും. അഞ്ച് കാര്യങ്ങള്‍ നോക്കാം...

  സംശയമില്ല, അഭിനയം ഒന്നാം സ്ഥാനത്ത്

  പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ടിട്ടാണോ, അഭിനയം കണ്ടിട്ടാണോ?

  സംശയമില്ല, ആദ്യത്തെ കാരണം അഭിനയ മികവ് തന്നെ. 2001 ല്‍ നന്ദനം എന്ന ചിത്രത്തിലൂടെ വന്ന സുകുമാരന്റെ മകന്‍ പൃഥ്വിരാജല്ല ഇന്നത്തെ പൃഥ്വി. താരപുത്രന്മാരെല്ലാം ഇന്റസ്ട്രിയില്‍ വാഴണം എന്നില്ല. എന്നാല്‍ പൃഥ്വി തന്റെ അഭിനയ മികവ് കൊണ്ട് തന്നെയാണ് പിടിച്ചു നിന്നത്. ക്ലാസ്‌മേറ്റ്‌സ്, പുതിയ മുഖം, അന്‍വര്‍, ഇന്ത്യന്‍ റുപീ, അയാളും ഞാനും തമ്മില്‍, സെല്ലുസോയിഡ്, മുംബൈ പൊലീസ്, മെമ്മറീസ് തുടങ്ങി എന്ന് നിന്റെ മൊയ്തീന്‍ വരെ പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് തന്നെ. 2006 ല്‍ വാസ്തവം എന്ന ചിത്രത്തിന് വേണ്ടിയും 2012 ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും രണ്ട് തവണ സംസ്ഥാന പുരസ്‌കാരം നേടി

  സൗന്ദര്യം ഒരു കാരണമാണ്

  പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ടിട്ടാണോ, അഭിനയം കണ്ടിട്ടാണോ?

  തീര്‍ച്ചയായും പൃഥ്വിയുടെ സൗന്ദര്യവും ഒരു കാരണമാണ്. നന്ദനത്തിന് ശേഷം തന്നെ പൃഥ്വി കേരളത്തില്‍ ഒരുപാട് പെണ്‍കുട്ടികളെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. 32 ല്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും പൃഥ്വി സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരില്‍ ഒരാളാണ്. അയ്യ, ഔറംഗ് സേബ് എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ അവിടെയും ആരാധകരെ വീഴ്ത്തി പൃഥ്വി.

  അഭിനയത്തിന് പുറമെ

  പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ടിട്ടാണോ, അഭിനയം കണ്ടിട്ടാണോ?

  വെറും അഭിനയം മാത്രമല്ല, പൃഥ്വിരാജിന്റെ പാട്ടിനും ആരാധകരുണ്ട്. പുതിയ മുഖം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്ന പൃഥ്വി പിന്നീട്, ഉറുമി, അന്‍വര്‍, സെവന്‍ത് ഡേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയും പാടി. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നല്ല സിനിമകളുടെ നിര്‍മാതാവ് എന്ന പേരും പൃഥ്വി സ്വന്തമാക്കി. പൃഥ്വി നിര്‍മിച്ച ഇന്ത്യന്‍ റുപി 2011 ല്‍ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും നേടി

  കുടുംബസ്ഥന്‍

  പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ടിട്ടാണോ, അഭിനയം കണ്ടിട്ടാണോ?

  കുടുംബ പ്രേക്ഷകര്‍ പൃഥ്വിയെ ഇഷ്ടപ്പെടാന്‍ കാരണം അതായിരിക്കു, അതെ പൃഥ്വി നല്ലൊരു കുടുംബസ്ഥന്‍ കൂടെയാണ്. അനുസരണയുള്ള മകന്‍, സൗഹൃദമുള്ള സഹോദരന്‍, ഉത്തരവാദിത്വമുള്ള ഭര്‍ത്താവ്, സ്‌നേഹമുള്ള അച്ഛന്‍ എന്ന വിശേഷണവും പൃഥ്വിയ്ക്ക് നല്‍കാം. അച്ഛന്‍, അമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ അങ്ങനെ പൂര്‍ണമായും സിനിമാ ബാക്ക്ഗ്രൗണ്ട് ഉള്ള കുടുംബമാണ് പൃഥ്വിയുടേത്. ഭാര്യ സുപ്രിയ ബിബിസിയിലെ ന്യൂസ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. 2011 ലാണ് പൃഥ്വിയുടെയും സുപ്രിയയുടെയും വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ അലംകൃത എന്ന് പേരിട്ട ഒരു മകളും ദമ്പതിമാര്‍ക്കുണ്ട്. തന്റെ ബിസി ഷെഡ്യൂളില്‍ കുടുംബത്തിന് വേണ്ടിയും പൃഥ്വി സമയം കണ്ടെത്തുന്നു

  ബോളിവുഡ് നടന്‍ കൂടെയാണ്

  പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ടിട്ടാണോ, അഭിനയം കണ്ടിട്ടാണോ?

  മുംബൈയില്‍ ജനിച്ചവര്‍ മാത്രമല്ലല്ലോ ബോളിവുഡ് നടന്മാര്‍. ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നവരും ബോളിവുഡ് നടന്മാരാണ്. സൗത്ത് ഇന്ത്യന്‍ നടന്മാരെക്കാള്‍ ഒരു പരിഗണന ബോളിവുഡ് നടന്മാര്‍ക്ക് നല്‍കാറുണ്ട്. എന്തെന്നാല്‍ ഹിന്ദി സിനിമകള്‍ എല്ലാ ഭാഷക്കാരും കാണും. അങ്ങനെ രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ പൃഥ്വിയും ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ ആരാധരെ നേടിയിട്ടുണ്ട്. ഔറംഗ് സേബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഐബിഎന്‍ ലൈവ് മൂവി അവാര്‍ഡും നേടി.

  ലൈക്ക് ഫില്‍മി ബീറ്റ്

  ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

  മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  ഫോളോ ട്വിറ്റര്‍

  English summary
  From rom-coms to action, Prithviraj is known to tackle just about any genre with utmost panache. His striking screen presence and good looks have earned him a huge fan following. Here are a few reasons behind the actor’s popularity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X