»   » പൃഥ്വിരാജിന്റെ ടിയാന്‍ റിലീസിനെത്തുന്നു!സിനിമയെക്കുറിച്ച് ഇക്കാര്യങ്ങളറിഞ്ഞാല്‍ ആരും കാണാതിരിക്കില്ല

പൃഥ്വിരാജിന്റെ ടിയാന്‍ റിലീസിനെത്തുന്നു!സിനിമയെക്കുറിച്ച് ഇക്കാര്യങ്ങളറിഞ്ഞാല്‍ ആരും കാണാതിരിക്കില്ല

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ചെറിയ പെരുന്നാളിന് മാറ്റ് കൂട്ടുന്നതിനായി നിരവധി മലയാള സിനിമകളാണ് റിലീസിന് തയ്യാറെടുത്ത കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. അക്കൂട്ടത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരായി അഭിനയിക്കുന്ന 'ടിയാന്‍' ഉണ്ട്.

ക്യാമറ കണ്ണുകള്‍ വീണ്ടും പിന്തുടര്‍ന്നു!ഒറ്റക്കായിപോയ താരപുത്രിയുടെ നിസഹായക അവസ്ഥ ഒന്ന് കണ്ട് നോക്ക്

മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥയെഴുതിയ സിനിമയാണ് ടിയാന്‍. ചിത്രത്തിനെക്കുറിച്ച് അറിയാത്ത ചിലകാര്യങ്ങളുണ്ട്. അതറിഞ്ഞാല്‍ ആരും ആ സിനിമ കാണതെ പോവില്ല. സിനിമ തിയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി അറിയുന്നത് നല്ലതാണ്.

ടിയാന്‍

മലയാളക്കര കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ടിയാന്‍. നടന്‍ മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്മാരായി അഭിനയിക്കുന്നത്.

സഹോദരന്മാരുടെ ഒന്നിക്കല്‍

സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും അതില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ടിയാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

ബിഗ് ബജറ്റ്

മലയാളത്തില്‍ അധികം ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മ്മിക്കുന്നത് കുറവാണെങ്കിലും ഇപ്പോള്‍ നിര്‍മ്മിക്കുന്ന സിനിമകളെല്ലാം കോടികള്‍ വാരിയെറിഞ്ഞാണ്. അക്കൂട്ടത്തിലാണ് ടിയാനും. ഏകദേശം 25 കോടിയാണ് സിനിമയുടെ മുതല്‍ മുടക്ക്.

മുരളി ഗോപി

സിനിമയുടെ കഥയൊരുക്കുക മാത്രമല്ല, ചിത്രത്തില്‍ പ്രധാന വേഷത്തിലും മുരളി ഗോപി അഭിനയിക്കുന്നുണ്ട്. രമകാന്ത് മഹഷി എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്.

പത്മപ്രിയയുടെ തിരിച്ചു വരവ്

ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നിന്ന പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയെന്ന പ്രത്യേകതയും ടിയാനുണ്ട്. വസുന്ധര ദേവി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്തിന്റെ മകള്‍

ഇന്ദ്രജിത്ത് പൂര്‍ണിമ താര ദമ്പതികളുടെ മകള്‍ നക്ഷത്ര ഇന്ദ്രജിത്തും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരപുത്രിയുടെ സിനിമയിലെ അരങ്ങേറ്റം കൂടിയാണ് ടിയാന്‍.

മോഹന്‍ലാല്‍

ചിത്രത്തില്‍ വലിയൊരു സാന്നിധ്യം മോഹന്‍ലാലിന്റെയാണ്. നിരവധി സിനിമകളുടെ തിരക്കുകളിലാണെങ്കിലും മോഹന്‍ലാല്‍ സിനിമയ്ക്ക് ശബ്ദം നല്‍കിയിരിക്കുകയാണ്.

സിനിമയുടെ ഇതിവൃത്തം

മുരളി ഗോപി തയ്യാറാക്കിയ സിനിമയുടെ കഥ ഉത്തരേന്ത്യയില്‍ നടന്ന ഒരു ജാതി കലാപത്തെ കുറിച്ചാണ് പറയുന്നത്. ടിയാന്റെ ഇതിവൃത്തമായി വരുന്നതും അത് തന്നെയാണ്.

ചിത്രീകരണം

സിനിമയുടെ ചിത്രീകരണം പൂര്‍ണമായും നടന്നത് നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമായിരുന്നു. മുംബൈ, പുനെ, നാസിക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്.

സംവിധാനം

മുമ്പ് കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജിയാന്‍ കൃഷ്ണനാണ് ടിയാന്‍ സംവിധാനം ചെയ്യുന്നത്.

ദൃശ്യമികവ്

സിനിയുടെ ദൃശ്യമികവ് കാണിക്കുന്ന തരത്തിലുള്ള ട്രെയിലറുകളായിരുന്നു പുറത്തിറങ്ങിയിരുന്നത്. അതില്‍ നിന്നും സിനിമയുടെ ദൃശ്യങ്ങളുടെ അവതരണം എങ്ങനെയാണെന്ന് വ്യക്തമാണ്.

റിലീസ്

സിനിമയുടെ റിലീസ് ഈദിനാണെന്ന് തീരുമാനിച്ചിരുന്നെങ്കിലും ജൂണ്‍ 29 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.

English summary
Reasons why you shouldn't miss Tiyaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam