»   » മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും അഡല്‍റ്റ്‌സ് ഓണ്‍ലി പടത്തില്‍ അഭിനയിച്ചു!!

മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും അഡല്‍റ്റ്‌സ് ഓണ്‍ലി പടത്തില്‍ അഭിനയിച്ചു!!

Written By:
Subscribe to Filmibeat Malayalam

എ പടം എന്നാല്‍ നായികമാരുടെ അമിതമായ മേനി പ്രദര്‍ശനം ഉള്ള ചിത്രങ്ങള്‍ മാത്രമാണെന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. അമിതമായ വയലന്റ്‌സും അശ്ലീല ചുവയുള്ള സംഭാഷണങ്ങളും ഉണ്ടെങ്കില്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കും.

മുതിര്‍ന്നവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇത്തരം രംഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിന് അനിവാര്യമെന്ന് തോന്നുന്ന ഘട്ടങ്ങളില്‍, അത് വെട്ടിമാറ്റാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം റിലീസ് ചെയ്യുന്നത്.


ഒടുവില്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍ പിന്നെ സമീപകാലത്ത് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചില ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

ദുല്‍ഖര്‍ സല്‍മാനും അങ്ങനെ എ പടത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ അമിതമായ വയലന്റ്‌സും, പിന്നോക്ക വിഭാഗക്കാരുടെ ജാതിയെ കുറിച്ചുള്ള ചില പരമാര്‍ശങ്ങളുമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണം എന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്‌സ്റ്റര്‍. അമിതമായ വയലന്റ്‌സും അശ്ലീതയുമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍ക്കാനുള്ള കാരണം


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

എഡിറ്റര്‍ വിനോദ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹരം. ഫഹദ് ഫാസിലിനൊപ്പം തെന്നിന്ത്യന്‍ താരം രാധിക ആപ്തയും പ്രധാന വേഷത്തിലെത്തിയ ഹരം എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. അശ്ലീല ആശയവും വയലന്റ്‌സുമാണ് കാരണം


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

മലയാളത്തിലെ ഏറ്റവും ആദ്യത്തെ സ്‌റ്റോണര്‍ മൂവിയാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളിപോയി. ആസിഫ് അലിയും അജു വര്‍ഗ്ഗീസും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ അമിതമായി കഞ്ചാവ് പോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിയ്ക്കുന്നു. ഇക്കാരണത്താല്‍ തന്നെയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാപ്പിലിയോ ബുദ്ധ. ചിത്രത്തില്‍ സ്ത്രീകളെയും പിന്നോക്ക വിഭാഗക്കാരെയും അപമാനിയ്ക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉള്ളതിനാലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. 2015 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.


മമ്മൂട്ടി, ഫഹദ്, ആസിഫ് അലി, ഇപ്പോള്‍ ദുല്‍ഖറും എ പടത്തില്‍ അഭിനയിച്ചു!!

അമിതമായ അശ്ലീല രംഗങ്ങള്‍ ഉള്ളതിനാല്‍ ഈ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും സെന്‍സര്‍ ബോര്‍ഡ് ആദ്യം തയ്യാറായിരുന്നില്ല. അവാസനം നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ ചിത്രം എ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുകയായിരുന്നു.


English summary
Here are some recent Malayalam movies, which bagged A certificate from the censor board.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam