രണ്ടുപേരും വിൽക്കുന്നത് ഒരേ സാരി, വില കൂട്ടി ഇട്ടാൽ ക്വാളിറ്റി കൂടുമോ?; ചോദ്യം ചെയ്തവരെ ബ്ലോക്ക് ചെയ്ത് അഹാന!

By Desk

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് മാസത്തിലാണ് അഹാനയും അമ്മയും സഹോദരിമാരും ചേർന്ന് പുതിയ വസ്ത്ര ബ്രാന്റിന് തുടക്കം കുറിച്ചത്. സിയ ബൈ അഹാദിഷിക എന്നാണ് ഇവരുടെ ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ബ്രാന്‍ഡിന്‍റെ ഒഫീഷ്യല്‍ വൈബ്സൈറ്റും പരസ്യപ്പെടുത്തിയിരുന്നു. അഹാനയും അമ്മയും സഹോദരിമാരും ഹാന്റ്പിക്ക് ചെയ്ത എക്സ്ക്ലൂസീവ് കല​ക്ഷൻസാണ് വെബ്സൈറ്റിൽ എത്തിക്കുന്നതെന്നാണ് വസ്ത്ര ബ്രാന്റ് തുടങ്ങിയ സമയത്ത് ഇവർ അറിയിച്ചിരുന്നത്.

ആദ്യത്തെ സെറ്റ് കലക്ഷൻ വെബ്സൈറ്റ് ലോഞ്ച് ചെയ്തപ്പോൾ ഡ്രോപ്പ് ചെയ്തിരുന്നു. എന്നാൽ അന്ന് ഏറെയും ലഭിച്ച പ്രതികരണങ്ങൾ സാരികള്‍ക്ക് വില കൂടുതൽ ആണെന്നതായിരുന്നു. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിലയാണിട്ടിരിക്കുന്നത്. അയ്യായിരത്തിൽ കുറഞ്ഞ സാരികളില്ല.

Ahaana Krishna
Photo Credit: Ahaana Krishna / arya

നിരവധി പേർ ഇതിനെതിരെ പ്രതികരിച്ചുവെങ്കിലും യാതൊരു വിധ മാറ്റവും അഹാന കൊണ്ടുവന്നിട്ടില്ല. കാരണം കഴിഞ്ഞ ദിവസം പുതിയ കലക്ഷനുകൾ സൈറ്റിൽ ഡ്രോപ്പ് ചെയ്തപ്പോഴും എല്ലാത്തിനും വൻ വിലയാണ് ഇട്ടിരിക്കുന്നത്. അതിൽ 14999 രൂപ വിലയുള്ള ടിഷ്യു സാരി കഴിഞ്ഞ ദിവസം മുതൽ ചർച്ച വിഷയമാണ്. അതിന് കാരണം ഇതേ സെയിം സാരി നടിയും അവതാരകയുമായ ആര്യ ബഡായ് തന്റെ ബൊട്ടീക്കായ കാഞ്ചീവരത്തിൽ വിൽക്കുന്നത് 9500 രൂപയ്ക്കാണ് എന്നതാണ്.

പാറ്റേൺ, മെറ്റീരിയൽ, നിറം എല്ലാം സമാനമാണ്. ആര്യയുടെ സോഷ്യൽമീഡിയ പേജിൽ ഇതേ സാരി കണ്ടതോടെ അഹാനയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ‌ വില കൂട്ടിയിരിക്കുന്നതിനെ കുറിച്ച് ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നാൽ വിമർശിച്ചതിന് അഹാന തങ്ങളെ ബ്ലോക്ക് ചെയ്തുവെന്നും ചിലർ കുറിച്ചു.

ആര്യയും അഹാനയും എല്ലാം തമിഴ്നാട്ടിലെ നെയ്ത്തുകാരിൽ നിന്നാണ് സാരികൾ വാങ്ങുന്നത് എന്ന് വേണം മനസിലാക്കാൻ. അതിനാലാകാം സമാനമായ ഡിസൈനുകൾ രണ്ട് പേരുടെ കലക്ഷനിലും കാണുന്നത്. ആര്യയും ഭർത്താവും കാഞ്ചീവരത്തിന്റെ കോഡിനേറ്ററുമായ സിബിനും നേരിട്ട് തമിഴ്നാട്ടിൽ പോയാണ് പർച്ചേസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടനിലക്കാരില്ല.

അതിനാലാകണം ആര്യയുടെ കാഞ്ചീവരത്തിൽ സാരികൾക്ക് വില കുറവും ക്വാളിറ്റിയും മികച്ച് നിൽക്കുന്നത്. അഹാനയുടെ വെബ്സൈറ്റിലെ സാരികൾ പ്രത്യേകം പറഞ്ഞ് നെയ്തെടുക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചും ആളുകൾ‌ പർച്ചേസ് ചെയ്യുന്നുണ്ട്. ഡെല്യൂഷണൽ വേൾഡിൽ കഴിയുന്നവരാണ് ഓവർ പ്രൈസ്ഡായ അഹാനയുടെ വെബ് സൈറ്റിലെ സാരികൾ വാങ്ങുന്നതെന്നും ചിലർ കുറിച്ചു.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

വില കൂട്ടി ഇട്ടാൽ ക്വാളിറ്റി കൂടുമോ?, നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റിയാണ്. അതിനാലാകണം അഹാനയും കൂട്ടരും വിലയിൽ മാറ്റം വരുത്താത്. രണ്ടായിരം രൂപയുടെ ക്വാളിറ്റി പോലും പത്തായിരത്തിന് മുകളിൽ വിലയിട്ട പല സാരികൾക്കും തോന്നുന്നില്ല, എല്ലാ സാരിയും സോൾഡ് ഔട്ടായി എന്ന് എഴുതിക്കാണാം. ആരാണ് ഇത്രയും വില നൽകി ഈ സാരികൾ വാങ്ങുന്ന മണ്ടന്മാർ?, കടുത്ത ആരാധകരെ തെറ്റിദ്ധരിപ്പിക്കാനായി സോൾഡ് ഔട്ട് എന്ന് എഴുതുന്നതാണോയെന്ന് സംശയമുണ്ട്.

ഒട്ടുമിക്കതിനും അ‍ഞ്ചിൽ താഴെ പീസുകൾ മാത്രമെ അവർ സ്റ്റോക്ക് ചെയ്യുന്നുള്ളുവെന്ന് ഉറപ്പുണ്ട്. ഒരു കാരണവശാലും ഒരുപാട് ആളുകൾ ഈ അമിത വിലയുള്ള സാധനങ്ങൾ വാങ്ങുകയില്ല, ആര്യയെ പൊതുവെ ഇഷ്ടമല്ല. പക്ഷെ അവരുടെ ബ്രാന്റായ കാഞ്ചീവരം ഒരു ആത്മാർത്ഥതയുള്ള കസ്റ്റമേഴ്സിന് വില കൊടുക്കുന്ന ബ്രാൻഡാണെന്ന് തോന്നുന്നു.

പക്ഷെ അഹാനയും കൂട്ടരും ചെയ്യുന്നത് പകൽ വെളിച്ചത്തിൽ കൊള്ളയടിക്കുന്നതുപോലെയാണ്. മിതമായ വിലയിൽ നല്ല കളക്ഷനുകൾ ആര്യയുടെ ബ്രാന്റിൽ ഉള്ളതായി തോന്നിയിട്ടുണ്ട് എന്നെല്ലാമാണ് കമന്റുകൾ. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാല് മക്കളാണ് കൃഷ്ണകുമാര്‍- സിന്ധു ദമ്പതികള്‍ക്കുള്ളത്. ഇതിൽ ദിയ ഒഴികെയുള്ള മക്കളും സിന്ധുവുമാണ് പുതിയ ബ്രാൻഡിനെ നയിക്കുന്നത്.

More from Filmibeat

Read more about: ahaana krishna arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X