മകളേക്കാൾ പ്രായം കുറവല്ലേ?, അനിൽ കപൂറും സ്ത്രീ വിഷയത്തിൽ ബോണിയെപ്പോലെ, നാ​​ഗാർജുന ചെയ്തതും ഇത് തന്നെ!

By Desk

സോഷ്യൽമീഡിയയും ഓൺലൈൻ മീഡിയയും സജീവമായതോടെയാണ് സൂപ്പർ താരങ്ങളുടെ റീൽ ലൈഫും റിയൽ ലൈഫും ആരാധകരും പ്രേക്ഷകരും അടുത്തറിഞ്ഞ് തുടങ്ങിയതും വിലയിരുത്തി തുടങ്ങിയതും. താരങ്ങളുടേതായി പുറത്ത് വരുന്ന വീഡിയോകളെല്ലാം ആളുകൾ ഇഴകീറി പരിശോധിച്ച് കമന്റുകൾ കുറിക്കുന്നതാണ് ഇന്നത്തെ രീതി. പലപ്പോഴും താരങ്ങൾ ചിന്തിക്കാത്ത രീതിയിലേക്ക് വരെ ചെറിയ ചില ആക്ഷനുകൾ പോലും പിന്നീട് നടക്കുന്ന സോഷ്യൽമീഡിയ ചർച്ചകൾ‌ക്ക് കാരണമായി തീരാറുണ്ട്.

അത്തരത്തിൽ റെഡ്ഡിറ്റിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് ബോളിവുഡ് നടൻ അനിൽ കപൂറിന്റെയും ശോഭിതയുടേയും ഒരു വീഡിയോയാണ്. ഒരു വർഷത്തിലേറെ പഴക്കമുള്ള വീഡിയോയിൽ ഒരു സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മീഡിയയോട് സംസാരിക്കുന്ന അനിൽ കപൂറിനെ കാണാം.

Anil Kapoor Sobhita Dhulipala

സമീപത്തായി സഹതാരങ്ങളായ ആദിത്യ റോയ് കപൂറും ശോഭിത ധൂലിപാലയുമുണ്ട്. ചർച്ചയ്ക്ക് വഴിവെച്ച വീഡിയോയിൽ ശോഭിതയെ വാനോളം പുകഴ്ത്തുന്ന അനിൽ കപൂറിനെ കാണാം. ശോഭിത വളരെ സുന്ദരിയാണ്. അട്രാക്ടീവാണ് എന്ന് പറയുകയും ശോഭിത അതീവ സുന്ദരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേയെന്ന് മീഡിയയോട് അനിൽ കപൂർ ചോദിക്കുന്നതും കാണാം.

നടന്റെ വാക്കുകൾ കേട്ട് അവിടെ കൂടി നിന്നവർ ചിരിക്കാൻ തുടങ്ങിയപ്പോൾ താൻ ഫ്ലേർട്ട് ചെയ്യാൻ ശ്രമിച്ചതല്ലെന്നും താരം പറയുന്നുണ്ട്. പഴയ വീഡിയോ വീണ്ടും റെഡ്ഡിറ്റിൽ ചർച്ചയ്ക്ക് വഴിവെച്ചതോടെ അനിൽ കപൂറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ശോഭിതയേക്കാൾ ഏഴ് വയസിന് മൂത്തതല്ലേ സോനം എന്നിട്ടും ശോഭിതയോട് ഇത്തരത്തിൽ സംസാരിക്കാൻ നടന് എങ്ങനെ കഴിയുന്നു?.

മകളേക്കാൾ പ്രായം കുറവല്ലേ? ഷൂട്ടിങ് സെറ്റുമല്ല. പിന്നെ എന്തിനാണ് താരപദവിയിലാണിരിക്കുന്നതെന്ന ചിന്തപോലും പെരുമാറ്റത്തിൽ അനിലിന് ഇല്ല. അനിൽ കപൂർ, നാഗാർജുന തുടങ്ങിയ വൃദ്ധന്മാർക്കെല്ലാം എന്നും ആരാധന ശോഭിതയോടാണ്. പക്ഷെ ഇവരാരും പറയുന്ന അതീവ സൗന്ദര്യം ശോഭിതയിൽ എനിക്ക് കാണാൻ കഴിയുന്നില്ല.

എന്റെ കണ്ണുകൾക്ക് അന്ധത ബാധിച്ചോ?. ഐശ്വര്യയും കത്രീനയും സാമന്തയുമെല്ലാം സുന്ദരികളാണ്. പക്ഷെ ശോഭിതയിൽ മാത്രം അങ്ങനൊരു സൗന്ദര്യം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഒട്ടുമിക്ക പുരുഷന്മാരും അവസരവാദികളാണ്. അനിൽ കപൂറിൽ നിന്നും കാണാനായത് അത് തന്നെ. വളരെ ചീപ്പായി പോയി എന്നിങ്ങനെയാണ് കമന്റുകൾ. കപൂർ സഹോദരന്മാരെല്ലാം ഇതുപോലെ തന്നെ മുമ്പ് ബോണിയിൽ നിന്നും സമാനമായ പ്രവൃത്തി കണ്ടിട്ടുണ്ട് എന്നും വിമർശനമുണ്ട്.

Anil Kapoor Sobhita Dhulipala

അനിൽ കപൂറിന്റെ സംസാരത്തിൽ അടുത്തിരുന്ന ആദിത്യ റോയ് കപൂറിന് പോലും ലജ്ജ തോന്നിയെന്നും ഒട്ടും കംഫേർട്ടബിളല്ലെന്നത് മുഖത്ത് വ്യക്തമാണെന്നും ആളുകൾ കുറിച്ചു. മുമ്പ് സമാനമായ രീതിയിൽ ഇപ്പോഴത്തെ അമ്മായിയച്ഛനായ നാ​ഗാർജുനയും ശോഭിതയോട് സംസാരിച്ചിട്ടുണ്ട്.

നാ​ഗചൈതന്യയുമായുള്ള ശോഭിതയുടെ വിവാ​ഹം നിശ്ചയിച്ച സമയത്ത് പഴയ വീഡിയോ സാമന്ത ആരാധകർ സോഷ്യൽമീഡിയയിൽ കുത്തിപ്പൊക്കി കൊണ്ടുവന്നിരുന്നു. അനിൽ കപൂറും നാ​ഗാർജുനയുടെ പാതയിലാണെന്നും കമന്റുകളുണ്ട്. അനിൽ കപൂറിനെ സംസാരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കാതിരുന്നത് ചിലർ ആദിത്യയേയും വിമർശിച്ചു. കഴിഞ്ഞ വർഷം അവസാനമായിരുന്നു നാ​ഗചൈതന്യയുമായുള്ള ശോഭിതയുടെ വിവാഹം.

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ശോഭിതയുടെ ആദ്യത്തെ വിവാഹമായിരുന്നു. നാ​ഗചൈതന്യയും സാമന്തയും പിരിയാൻ കാരണം ശോഭിതയാണെന്ന കിംവദന്തികൾ നിലനിൽക്കുന്നതിനാൽ ഇപ്പോഴും പ്രേക്ഷകർക്ക് ശോഭിത-നാ​ഗചൈതന്യ വിവാഹം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

More from Filmibeat

Read more about: anil kapoor sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X