മാക്സിമം പിആർ മാക്സിമം കൊളാബ്, അഹാന പ്രക്ടിക്കലാണ്, കീർത്തിയും ഇത് തന്നെ ചെയ്തു; താരകുടുംബം ചർച്ചയാകുന്നു!
കൃഷ്ണകുമാറിന്റെ മക്കളിൽ ആദ്യം വിവാഹിതയാവുക അഹാനയാണെന്നാണ് താരകുടുംബത്തിന്റെ ഫോളോവേഴ്സ് കരുതിയിരുന്നത്. ചേച്ചി കരിയർ ബിൽഡ് ചെയ്യുന്ന തിരക്കിലാണെന്നും അതിനാൽ താനാകും ആദ്യം വിവാഹം കഴിക്കുകയെന്നും ദിയ പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. ഒരു വർഷം മുമ്പായിരുന്നു ദിയയുടെ വിവാഹം. ഇന്ന് ഒരു ആൺകുഞ്ഞിന്റെ അമ്മയാണ് ദിയ. വൈകാതെ അഹാനയുടെ വിവാഹം ഉണ്ടാകുമെന്ന് ദിയയുടെ വിവാഹ പരിപാടികൾ കഴിഞ്ഞപ്പോൾ മുതൽ കുടുംബം സൂചനകളിലൂടെ പറയുന്നുണ്ട്.
തനിക്ക് മരുമകനായി ഛായാഗ്രഹകനായ നിമിഷ് രവിയാണ് വരാൻ പോകുന്നതെന്ന് ചില സൂചനകൾ നൽകി കൃഷ്ണകുമാറും പറഞ്ഞിരുന്നു. വളരെ വർഷങ്ങളായി നിമിഷും അഹാനയും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ പ്രണയം ഇരുവരും പരസ്യപ്പെടുത്തിയിട്ടില്ല.

അതിപ്പോഴും പ്രൈവറ്റ് തന്നെയാണ്. പക്ഷെ താരങ്ങളുടെ സോഷ്യൽമീഡിയ ഫോളോ ചെയ്യുന്നവർ ഇരുവരുടേയും റിലേഷൻഷിപ്പ് നേരത്തെ തന്നെ കണ്ടുപിടിച്ചിരുന്നു. കപ്പിൾ ഫോട്ടോകൾ വളരെ വിരളമായി മാത്രമാണ് ഇരുവരും പങ്കുവെക്കാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരുടേയും അൺസീൻ കപ്പിൾ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പൊങ്ങി വരാൻ തുടങ്ങി. ഇതേ കുറിച്ച് റെഡ്ഡിറ്റിൽ ചിലർ അവരുടെ ചിന്തകളും പങ്കുവെച്ചു.
അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയശേഷം അഹാനയുടേയും നിമിഷിന്റേയും ഇരുവരെ പുറത്ത് വന്നിട്ടില്ലാത്ത നിരവധി ഫോട്ടോകളും മൊമന്റുകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം അവർ ഇതുവരെ ലോകത്തിന് വെളിപ്പെടുത്തിയിട്ടില്ലാത്തവയാണ്.
ചില ഓൺലൈൻ ചാനലുകൾ ഇവരുടെ കണ്ടന്റുകൾ മാത്രമെ പോസ്റ്റ് ചെയ്യുന്നുള്ളൂ. ഈ ചിത്രങ്ങൾ എവിടെ നിന്നാണ് അവർക്ക് ലഭിക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്?. വെഡ്ഡിങ് ഡെയ്ക്ക് മുമ്പ് പരമാവധി ഹൈപ്പ് സൃഷ്ടിക്കാനുള്ള അഹാന കൃഷ്ണയുടെ ഭാഗത്ത് നിന്നുള്ള ഒരു നീക്കമാണോ ഇത്?. ഇതൊക്കെ വളരെ തമാശയായി തോന്നുന്നു.
കാരണം എല്ലാ കാര്യത്തിലും സ്വകാര്യത പുലർത്തുന്നവരാണെന്നാണ് കുടുംബം പ്രത്യേകിച്ച് അഹാന ഫോളോവേഴ്സിനെ ധരിപ്പിച്ചിട്ടുള്ളത് എന്നാണ് ഒരു യൂസർ കുറിച്ചത്. നയൻതാരയ്ക്ക് സാധിച്ചതുപോലെ വിവാഹത്തോട് അനുബന്ധിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാൻ ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം സമീപിച്ചാലോയെന്ന് പ്രതീക്ഷിച്ചാകും. കൃഷ്ണകുമാറിന് ഒരു ഓഫീസുണ്ട്. കുടുംബത്തിന്റെ പിആർ അവിടെ നിന്ന് ചെയ്യുന്നുണ്ടാകും എന്നും ചിലർ കുറിച്ചു.

സെലിബ്രിറ്റികൾ ഈ ഒരു രീതിയാണ് ഇപ്പോൾ പൊതുവെ ചെയ്യാറുള്ളത്. കാജലും കീർത്തിയും ചെയ്തതുപോലെ തന്നെയാണ് അഹാനയും ഫോട്ടോകൾ പലർ വഴി പുറത്ത് വിട്ട് ചെയ്യാൻ ശ്രമിക്കുന്നത്. മാക്സിമം പിആർ മാക്സിമം കൊളാബ്. അഹാന പ്രക്ടിക്കൽ ഗേളാണെന്നും കമന്റുകളുണ്ട്. അടുത്തിടെയായി എക്സ്ക്ലൂസീവ് കണ്ടന്റുകൾ സബ്സ്ക്രൈബേഴ്സിന് മാത്രമെ കാണാൻ സാധിക്കൂവെന്ന രീതിയിലേക്ക് ഇൻസ്റ്റഗ്രാം ഫീഡ് അഹാന മാറ്റിയിരുന്നു.
സബ്സ്ക്രൈബേഴ്സ് ആകുന്നവർ മാസം 290 രൂപ അതിനായി മുടക്കണം. ഇൻസ്റ്റഗ്രാം ഫീഡിൽ സബ്സ്ക്രൈബിങ് രീതി അഹാന കൊണ്ടുവന്നതിനും വിമർശനം ഉയർന്നിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള ഛായാഗ്രഹകനാണ് നിമിഷ് രവി. ലക്കി ഭാസ്കർ, ലോക എന്നിവയുടെ റിലീസിനുശേഷമാണ് നിമിഷിനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്.
അഹാനയുടെ മിക്ക വർക്കുകളിലും നിമിഷും ഭാഗമാണ്. ലോകയിലും അഹാന ചെറിയൊരു ഗസ്റ്റ് റോളിൽ എത്തിയിരുന്നു. കരി എന്ന മ്യൂസിക്ക് വീഡിയോ ചെയ്തപ്പോൾ മുതലാണ് നിമിഷുമായി അഹാന സൗഹൃദത്തിലായത്. അഹാന ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്ക് വീഡിയോ തോന്നലിന് വേണ്ടി ക്യാമറ ചലിപ്പിച്ചതും നിമിഷായിരുന്നു. അഹാനയുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും നിമിഷും ഫാമിലിയും പങ്കെടുക്കാറുണ്ട്.


Click it and Unblock the Notifications











